മടിക്കൈ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക, ഉല്പാദന മേഖലകള്‍ക്കു മുന്‍ഗണന
മടിക്കൈ: മടിക്കൈ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക, ഉല്പാദന മേഖലകള്‍ക്കു മുന്‍ഗണന. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഒരു കോടി നാല്പത്തിഒന്ന് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പാലുല്പാദന മേഖലയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റില്‍ ഇതിനായി ഒന്‍പതു ലക്ഷം രൂപ വകയിരുത്തി. എസ്.സി.എസ്.ടി കുടുംബങ്ങളുടെ ഉന്നമനത്തിനായി വീട്, വെള്ളം, വെളിച്ചം എന്നിവ ലഭ്യമാക്കാനും പദ്ധതിയുണ്ട്. 'മടിക്കൈ ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം' പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൊതുകു-ജല-ജന്തുജന്യ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ തടയാനുള്ള പദ്ധതിക്കായി ഫണ്ടു നീക്കിവച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ മൂന്നു ഡിസ്പെന്‍സറികളുടെയും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. സോളിങ് ചെയ്ത മുഴുവന്‍ റോഡുകളും ടാര്‍ ചെയ്യും.
ഗതാഗത പ്രയാസമുള്ള പ്രദേശങ്ങളില്‍ പുതിയ റോഡുകള്‍ നിര്‍മിക്കും. പഞ്ചായത്തിലെ മുഴുവന്‍ പ്രധാന റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും തുക നീക്കിവച്ചിട്ടുണ്ട്. വനിതാ, ശിശുസൗഹൃദ പഞ്ചായത്താക്കാന്‍ ഏഴ് ലക്ഷം രൂപ വകയിരുത്തി. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കും. പ്രൈമറി വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരത്തിനുമായി 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് കെ പ്രമീളയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് സി പ്രഭാകരന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."