HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ച: സമരം ചെയ്ത എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി

  
backup
March 28 2017 | 00:03 AM

%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a


കണ്ണൂര്‍: എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരത്തില്‍ പൊലിസ് അതിക്രമം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് സി.കെ നജാഫ്, സെക്രട്ടറി ഒ.കെ ജാസിര്‍, ഹാസിഫ് തുടങ്ങി പന്ത്രണ്ടോളം പേര്‍ക്കെതിരെ കേസെടുത്തു.
 രാവിലെ ഒന്‍പതിനു ഡി.ഡി.ഇ ഓഫിസ് പടിക്കല്‍ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവര്‍ത്തകരെയാണ് പ്രകോപനമില്ലാതെ പൊലിസെത്തി മര്‍ദിച്ച് അറസ്റ്റു ചെയ്തു നീക്കിയത്. തുടര്‍ന്ന് എം.എസ്.എഫ് നേതാക്കളായ എം.പി നവാസ്, ഫൈസല്‍ ചെറുകുന്നോന്‍, അന്‍സാരി തില്ലങ്കേരി, എം.പി മുഹമ്മദലി തുടങ്ങിയവരെത്തി അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചു. എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന സംഘം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. എം.എസ്.എഫ് സംസ്ഥാന നേതാവ് എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അധ്യക്ഷനായി. ചോര്‍ന്ന ചോദ്യപേപ്പര്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതീകാത്മകമായി കത്തിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ ജാസിര്‍, മുഹമ്മദ് കുഞ്ഞി, പി നസീര്‍, ഇജാസ് ആറളം, ഷുഹൈബ് കൊതേരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  18 hours ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  18 hours ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  18 hours ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  19 hours ago
No Image

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

uae
  •  19 hours ago
No Image

ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്

Football
  •  19 hours ago
No Image

കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു

Kerala
  •  19 hours ago
No Image

കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു

latest
  •  19 hours ago
No Image

ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി

latest
  •  20 hours ago
No Image

മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ

Cricket
  •  20 hours ago