HOME
DETAILS

ഉടക്കൊഴിയാതെ പിണറായി; പടിക്കുപുറത്ത് പി.ജെ

  
സുരേഷ് മമ്പള്ളി
March 10 2025 | 05:03 AM

p jayarajan pinarayi issue

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന നേതാവായ പി.ജയരാജന്‍ ഇത്തവണയും പടിക്കുപുറത്ത്‌. മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഈ സമ്മേളനകാലത്തും അയവുണ്ടായില്ല. എഴുപത്തിരണ്ടുകാരനായ പി. ജയരാജന് അടുത്ത സമ്മേളനമാകുമ്പോള്‍ 75 വയസ് പിന്നിടും. അതോടെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്താനുള്ള അവസാന വാതിലും അടയും.


ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലും വടകരയിലും ഉള്‍പ്പെടെ പിണറായിയും പി.ജയരാജനും ഒരുമിച്ച് വേദി പങ്കിടുകയും നിറഞ്ഞ സൗഹൃദത്തോടെ ഇടപെടുകയും ചെയ്യുന്നതു കണ്ട അണികള്‍ക്ക് അത് വലിയ ആവേശമായിരുന്നു. കാലങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഘനീഭവിച്ച അകല്‍ച്ച അലിഞ്ഞില്ലാതാകുന്നതായി രാഷ്ട്രീയ നിരീക്ഷകരും കരുതി. മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ട് പി.ജയരാജന്റെ വിവാദ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായി എത്തിയപ്പോഴും ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകല്‍ പൂര്‍ണമായതായി പലരും വ്യാഖ്യാനിച്ചു. എന്നാല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കണ്ടത് പിണറായിക്കും പി.ജെയ്ക്കുമിടയിലെ വലിയ വിടവുതന്നെ. സമാപന സമ്മേളന ഉദ്ഘാടകനായി പിണറായി വിജയന്‍ വേദിയിലേക്കു വരുമ്പോള്‍ ഒട്ടും സൗമ്യനല്ലാതെ മുഖംതിരിച്ചു നില്‍ക്കുന്ന പി.ജയരാജന്റെ ചിത്രം അന്നവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മനസിലുണ്ട്.


പി.ജയരാജനെതിരേ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതി സംസ്ഥാനസമിതിയിലുണ്ടെന്നും ചര്‍ച്ച ചെയ്യുമെന്നും കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ പിണറായി ഓര്‍മിപ്പിച്ചിരുന്നു. ഇരുവര്‍ക്കുമിടയിലെ പിണക്കത്തിന് ആക്കം കുറഞ്ഞിട്ടില്ലെന്ന് സമ്മേളനപ്രതിനിധികള്‍ക്കെല്ലാം ബോധ്യമായത് അന്നാണ്. പി.ജയരാജനുമായുള്ള വിരോധത്തിന്റെ കാര്യത്തില്‍ പിണറായിക്കൊപ്പമോ ഒരുപടി മുന്നിലോ ആണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും.

എന്തുകൊണ്ട് പുറത്തുനിര്‍ത്തി

പി.ജയരാജനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ ഒരാളെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തൂ എന്നായിരുന്നു എം.വി ഗോവിന്ദന്റെ ഇന്നലത്തെ മറുപടി. സാമൂഹ്യമാധ്യമങ്ങളില്‍ ഫാന്‍സിന്റെ എണ്ണം കൂട്ടലല്ല നേതാക്കളുടെ ജോലിയെന്ന വിമര്‍ശനം ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ പി.ജയരാജന്‍ ശ്രമിച്ചെന്ന് സി.പി.എമ്മില്‍ നിന്നു പുറത്തുപോയ മനു തോമസിന്റെ വിവാദ പരാമര്‍ശവും വ്യക്തിപൂജാവിവാദവുമൊക്കെയാണ് പി.ജെയുടെ സെക്രട്ടേറിയറ്റ് പ്രവേശനത്തിനു വിലങ്ങുതടിയായത്. വടക്കന്‍ കേരളത്തിലെ അണികളില്‍ ഭൂരിഭാഗത്തിനും പിണറായിയോടും എം.വി ഗോവിന്ദനോടും എം.വി ജയരാജനോടും ഉള്ളതിനേക്കാള്‍ മതിപ്പ് പി.ജയരാജനോടുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. ആ മതിപ്പിനെയാണ് വ്യക്തിപൂജയെന്ന മേല്‍വിലാസം ചാര്‍ത്തി അകറ്റിനിര്‍ത്താന്‍ നിലവിലെ നേതൃത്വത്തിന് സൗകര്യമൊരുക്കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജന്‍ താല്‍ക്കാലിക സെക്രട്ടറിയായത്. സമാന സാഹചര്യത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന്‍ മത്സരിച്ചു തോറ്റപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ തിരികെ സെക്രട്ടറി കസേരയിലിരുത്തി. പക്ഷേ, പി.ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഇരട്ട നീതിയായിരുന്നു. 


ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.വി ജയരാജൻ കണ്ണൂരിൽ സ്ഥാനാർഥിയായ സമയത്ത് ടി.വി രാജേഷിനായിരുന്നു  ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എം.വി ജയരാജൻ ജില്ലാ സെക്രട്ടറി കസേരയിൽ തിരിച്ചെത്തിയെന്നതും ഇരട്ട നീതിയുടെ തുടർച്ച.തങ്ങളേക്കാള്‍ വളരുന്നുവെന്ന തോന്നലാണ്‌ പി. ജയരാജനെ ഒതുക്കാനുള്ള ചരടുവലികള്‍ക്ക് പിണറായിയെയും എം.വി ഗോവിന്ദനെയും പ്രേരിപ്പിച്ചത്.


ഇതോടെ ജയരാജനു പ്രതിരോധം തീര്‍ക്കാനെത്തിയെ പി.ജെ ആര്‍മിയെന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയും നേതൃത്വത്തിന്റെ കണ്ണിലെ കരടായി. പലഘട്ടത്തിലും പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ച് പി.ജെ ആര്‍മി രംഗത്തുവന്നതും തിരിച്ചടിയായി. പി.ജെയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ കൂടി വൈറലായതോടെ എതിര്‍പക്ഷത്തിന് പകപെരുകുകയായിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി നല്‍കിയതുപോലും പി.ജയരാജനെ ഒതുക്കാനാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഏതായാലും കാലങ്ങളുടെ രാഷ്ട്രീയപരിചയമോ നേതൃപാടവമോ ഇല്ലാത്ത പലരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ കയറിപ്പറ്റുമ്പോഴാണ് എഴുപത് പിന്നിട്ട പി.ജയരാജനെ പുറത്തുനിര്‍ത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago