HOME
DETAILS

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

  
Web Desk
March 10 2025 | 07:03 AM

Banswara Church Converted Into Bhairu Ji Temple As 30 People Including Pastor Undergo Ghar Wapsi

ജയ്പൂര്‍: രാജസ്ഥാനിലെ ഗോത്ര വര്‍ഗ ഗ്രാമത്തില്‍ കൂട്ടത്തോടെ 'ഘര്‍ വാപസി'. ഇവിടെ  ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചു. പിന്നാലെ അവിടെയുണ്ടായിരുന്ന ചര്‍ച്ച് ക്ഷേത്രമാക്കി മാറ്റുകയും ചെയ്തു. പള്ളിയിലെ പാസ്റ്റര്‍ പൂജാരിയുമായി.

ബന്‍സ്വര ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സോദ്‌ലദുധ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ഞായറാഴ്ച വന്‍ പൊലിസ് സുരക്ഷയിലായിരുന്നു ചടങ്ങുകള്‍.

മൂന്ന് വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഇവിടെ ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍  30 കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്.  ഗരാസിയയുടേത് ഉള്‍പ്പെടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ് ഇവര്‍. ഇതില്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വമനസാലെയാണ് ഹിന്ദു മതത്തിലേക്കു മടങ്ങിയതാണെന്നുമാണ് ഗരാസിയ പറയുന്നത്. 

ഗരാസിയയുടെ സ്വന്തം ഭൂമിയിലായിരുന്നു പള്ളി. മതംമാറ്റത്തിന് ശേഷം ഇവിടെ ഭൈരവ മൂര്‍ത്തിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും ഒരു കസേരയില്‍ വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് ആളുകള്‍ വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയത്. പള്ളിക്ക് കാവി നിറം നല്‍കി. മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്ക് കാവിക്കൊടി സ്ഥാപിച്ചു.ം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ മതിലില്‍ വരച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയാകും ഉണ്ടാവുകയെന്ന്  ഗരാസിയ പറഞ്ഞു. ഹാളിന്റെ മേല്‍ക്കൂരയുടെ ആകൃതിയില്‍ മാറ്റം വരുത്തുമെന്നും ഗരാസിയ വ്യക്തമാക്കി. 'എന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ഒരു ഘര്‍ വാപസി നടത്തി. ഇപ്പോള്‍ എന്റെ മതത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,' ഗൗതം ഫ്രീ പ്രസ് ജേര്‍ണലിനോട് പറഞ്ഞു. 

തന്നെ പിന്തുടര്‍ന്ന് 45 പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.  ഇപ്പോള്‍ അവരില്‍ 30 പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചതായും ഗരാസിയ കൂട്ടിച്ചേര്‍ത്തു. 

30 വര്‍ഷം മുന്‍പാണ് ഗൗതം എന്ന ഗരാസിയ ക്രിസ്തുമതം സ്വീകരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സോദാലദൂധയില്‍ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ വ്യക്തി ഇയാള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. താമസിയാതെ ആ പ്രദേശത്ത് ക്രിസ്ത്യാനികളുടെ എണ്ണ വര്‍ധിക്കുകയും കാലക്രമേണ ഗരാസിയ പാസ്റ്റര്‍ ആവുകയുമായിരുന്നു.  തന്റെ കുടിലിലാണ് ഗരാസിയ ഞായറാഴ്ച പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് വിവിധ സംഘടനകളുടെ സാമ്പത്തിക സഹായത്താല്‍ പള്ളി പണിഞ്ഞു. തന്‍രെ സ്വന്തം സ്ഥലത്താണ് പള്ളി നിര്‍മിച്ചത്.

പിന്നാലെ നിരവധി ഗ്രാമീണര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്നാല്‍ ഈയിടെ ഗരാസിയയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും അവരുടെ കുടുംബങ്ങളും മറ്റ് ബന്ധുക്കളും ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. അതേസമയം ഗരാസിയയുടെ ഭാര്യ ഇതുവരെ ഹിന്ദുമതം സ്വീകരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പി‌എൽ‌ഐ പദ്ധതികൾ തമിഴ്‌നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ

auto-mobile
  •  10 hours ago
No Image

കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Kerala
  •  10 hours ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്‌ക്കാരത്തിനിടെ 

International
  •  10 hours ago
No Image

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

National
  •  11 hours ago
No Image

27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

National
  •  11 hours ago
No Image

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും

Kerala
  •  11 hours ago
No Image

വീട്ടുകാർക്കും കുട്ടികൾക്കും പണി തരാമെന്ന് ലഹരി സംഘം: പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദക്ക് നേരെ ഭീഷണി

Kerala
  •  11 hours ago
No Image

മെസിയുടെ സന്ദർശനം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരില്ല; പത്ത് ദിവസത്തിനകം ആളുകൾ ഈ ആവേശം മറക്കും: പിടി ഉഷ

Kerala
  •  11 hours ago
No Image

13,500 കോടി തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്, ഇന്ത്യ കൈമാറ്റത്തിന് ശ്രമിക്കുമെന്ന് സൂചന

National
  •  12 hours ago
No Image

മുസ്‌കാന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍, സാഹിലിന് കഞ്ചാവ്; മീററ്റില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി 

National
  •  12 hours ago

No Image

വെറും ആറു മണിക്കൂര്‍ കൊണ്ട് ഒരു റെയില്‍വേ സ്‌റ്റേഷന്‍...! വിശ്വാസം വരുന്നില്ലേ, എന്നാല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍; ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് സ്റ്റേഷന്‍ 

Kerala
  •  13 hours ago
No Image

കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍;  നിരവധി മരണം; യമനില്‍ യു.എസ് ആക്രമണം 

International
  •  13 hours ago
No Image

പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍

Kerala
  •  14 hours ago
No Image

നാലു ചാക്കുകളില്‍ നിറയെ നോട്ടുകള്‍, ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയില്‍, ഡല്‍ഹി ജഡ്ജിയുടെ നില പരുങ്ങലില്‍; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും | Video

National
  •  15 hours ago