HOME
DETAILS

തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും

  
Web Desk
March 10 2025 | 12:03 PM

 Labor Protest Disrupts Flights Emirates and Etihad Cancel More Services

ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി 13 ജർമ്മൻ വിമാനത്താവളങ്ങളിലെ തൊഴിലാളികൾ നടത്തിയ ഒരു ദിവസത്തെ പണിമുടക്ക് മിക്ക വിമാനങ്ങളും റദ്ദാക്കാൻ കാരണമായി. അർദ്ധരാത്രിയിൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ വിമാനത്താവളങ്ങളിലെ പൊതുമേഖലാ ജീവനക്കാരും ഗ്രൗണ്ട്, സെക്യൂരിറ്റി ജീവനക്കാരും പങ്കാളികളാണെന്ന് എപി റിപ്പോർട്ട് ചെയ്തു.

പണിമുടക്കിന്റെ ഭാ​ഗമായി അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (AUH) ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനും (FRA) ഇടയിലുള്ള EY121/122 വിമാനങ്ങൾ എത്തിഹാദ് റദ്ദാക്കി. അതേസമയം, മാർച്ച് 10 ന് ജർമ്മനിയിലേക്കും തിരിച്ചുമുള്ള നിരവധി ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങൾ നിലവിലെ ഷെഡ്യൂൾ അനുസരിച്ച് സർവിസ് നടത്തുന്നുണ്ട്. എന്നാൽ, പണിമുടക്ക് കാരണം അവ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി.

ദുബൈയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുറത്തിറക്കിയ അപ്‌ഡേറ്റ് പ്രകാരം ജർമ്മനിയിലെ ആസൂത്രിതമായ വ്യാവസായിക സമരങ്ങളും വിമാനത്താവള അടച്ചുപൂട്ടലുകളും മൂലം ജർമ്മനിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവിസുകൾ തടസ്സപ്പെട്ടതായി പറയുന്നു. മാർച്ച് 9ന് ദുബൈയിൽ നിന്ന് ഹാംബർഗിലേക്കുള്ള EK59 ഇനി ഹാനോവറിൽ ഇറങ്ങും, ഹാംബർഗിലേക്ക് സൗജന്യ ബസ് ട്രാൻസ്ഫറുകൾ നൽകും. ഹാംബർഗിൽ നിന്ന് ദുബൈയിലേക്കുള്ള EK60, ദുബൈയിൽ നിന്ന് ഹാംബർഗിലേക്കുള്ള EK6, ഹാംബർഗിൽ നിന്ന് ദുബൈയിലേക്കുള്ള EK62 തുടങ്ങിയ എമിറേറ്റ്‌സ് വിമാനങ്ങളും റദ്ദാക്കി. മാർച്ച് 10ന് മ്യൂണിക്കിൽ നിന്ന് ദുബൈയിലേക്കുള്ള EK52 സർവിസും, ഹാംബർഗിൽ നിന്ന് ദുബൈയിലേക്കുള്ള EK60 സർവിസും റദ്ദാക്കിയതായി എമിറേറ്റ്സ് ഉപഭോക്താക്കളോട് പറഞ്ഞു.

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK48 വൈകി സർവിസ് നടത്തുന്നു, മാർച്ച് 11 ന് EK8048 ആയി സർവിസ് നടത്തും. പുനഃക്രമീകരിച്ച സർവിസ് ഫ്രാങ്ക്ഫർട്ടിൽ നിന്ന് പ്രാദേശിക സമയം വൈകുന്നേരം 5:30 ന് പുറപ്പെട്ട് മാർച്ച് 12 ന് പ്രാദേശിക സമയം പുലർച്ചെ 3:00 ന് ദുബൈയിൽ എത്തിച്ചേരും.

ദുബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള EK45, EK47 വിമാനങ്ങൾ അവയുടെ യഥാർത്ഥ ഷെഡ്യൂൾ അനുസരിച്ച് തുടർന്നും സർവിസ് നടത്തുമെന്ന് എയർലൈൻ വ്യക്തമാക്കിയതിനാൽ, എല്ലാ സർവിസുകളും തടസ്സപ്പെടുന്നില്ല. ഹാംബർഗിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതിൽ ബുദ്ധിമുട്ടിലായ യാത്രക്കാർ റീബുക്കിംഗിനായി അവരുടെ ബുക്കിംഗ് ഏജന്റുമായി ബന്ധപ്പെടണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഡ്യൂസൽഡോർഫ്, മ്യൂണിക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ടിക്കറ്റ് സ്വയമേവ റീബുക്ക് ചെയ്യുകയും, ഇമെയിലിലൂടെ യാത്രാ വിവരങ്ങൾ അറിയിക്കുകയും ചെയ്യും.

ജർമ്മനിയിലെ പ്രധാന വിമാനത്താവളങ്ങളിലുടനീളം ഗ്രൗണ്ട് സർവിസുകൾ, ചെക്ക്-ഇൻ നടപടിക്രമങ്ങൾ, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനാൽ പണിമുടക്ക് 500,000-ത്തിലധികം യാത്രക്കാരെ ബാധിക്കുമെന്നായിരുന്നു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വെർ.ഡി ട്രേഡ് യൂണിയനും ഫെഡറൽ സർക്കാരും തമ്മിലുള്ള വേതന തർക്കത്തിന്റെ ഫലമായായിരുന്നു തൊഴിലാളി സമരം ഉടലെടുത്തത്. പൊതുമേഖലാ തൊഴിലാളികൾക്ക് കൂടുതൽ വേതനം, മെച്ചപ്പെട്ട ബോണസ്, അധിക അവധി ദിവസങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് സമരം.

Labor protests are causing disruptions in air travel, with Emirates and Etihad canceling more flights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  2 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  2 days ago
No Image

സൈനിക കേന്ദ്രങ്ങളല്ല ലക്ഷ്യമിട്ടത് ലഷ്‌കര്‍, ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  2 days ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  2 days ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  2 days ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  2 days ago
No Image

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

Kerala
  •  2 days ago
No Image

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

International
  •  2 days ago