HOME
DETAILS

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

  
Shaheer
March 10 2025 | 11:03 AM

For the Ninth Consecutive Year Unknown Benefactor Shows Mercy and Frees 49 People

മസ്‌കത്ത്:  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കാനായി തുടര്‍ച്ചയായ ഒമ്പതാം തവണയും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതനായ ഒമാനി പൗരനെത്തി. പേരോ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലാത്ത യുവാവ് ഒമ്പതാം തവണയാണ് ഇരുളടഞ്ഞ തടവറയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വായു ശ്വസിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്ക് തണലേകുന്നത്. 

'ഫക് കുര്‍ബ' സംരംഭത്തിന്റെ 12ാം പതിപ്പിന്റെ ഭാഗമായി അദ്ദേഹം 49 പേരുടെ പിഴത്തുകയാണ് അടച്ചുതീര്‍ത്തത്. ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹമദ് ബിന്‍ ഹംദാന്‍ അല്‍ റുബായ് ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് അഗാധമായ നന്ദി രേഖപ്പെടുത്തി. തുടര്‍ച്ചയായ സഹകരണം ഒമാനി സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.

'ഫക് കുര്‍ബ' സംരംഭത്തിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ സദ്ജാലി, വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള തുടര്‍ച്ചയായ പിന്തുണയെ പ്രശംസിച്ചു. ആവശ്യമുള്ളവര്‍ക്ക് പ്രത്യാശ പുനഃസ്ഥാപിക്കുന്നതില്‍ അവര്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചു. പിഴത്തുക അടക്കാനാകാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഒരുക്കിയ സൗകര്യമാണ് ഫക് കുര്‍ബ.

ഈ സംരംഭത്തിന്റെ കാതലായ കാരുണ്യം, ഐക്യദാര്‍ഢ്യം, സമൂഹ സഹകരണം എന്നിവയുടെ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സംഭാവനകള്‍ നല്‍കണമെന്ന് അദ്ദേഹം പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 2012ല്‍ ആരംഭിച്ച ഈ സംരഭം വഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 7,110 ല്‍ അധികം വ്യക്തികളെ ജയിലില്‍ നിന്നും മോചിപ്പിക്കാനായിട്ടുണ്ട്. ഈ സംരംഭത്തിലേക്കുള്ള സംഭാവനകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നിയുക്ത ബാങ്ക് അക്കൗണ്ട് വഴിയോ, 'തവാനി' ആപ്ലിക്കേഷന്‍ വഴിയോ നല്‍കാവുന്നതാണ്.

For the Ninth Consecutive Year, Unknown Benefactor Shows Mercy and Frees 49 People

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  3 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago