മുഖ്യപ്രതി ചാക്കോയുടെ വീട്ടില്‍ പൊലിസ് പരിശോധന
കൊല്ലം: ദുരഭിമാനക്കൊലയില്‍ മുഖ്യപ്രതി ചാക്കോയുടെ തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ പൊലിസ് പരിശോധന നടത്തി. അടച്ചിട്ട വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പൊലിസ് രേഖകള്‍ പരിശോധിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡിവൈ.എസ്.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന പൊലിസ് സംഘം വീട്ടിലെത്തിയത്.
കഴിഞ്ഞദിവസം രാത്രി ഇവിടെ വിളിക്കുവെട്ടം കണ്ടതാണ് പൊലിസെത്താന് കാരണം. കൊലക്കേസില്‍ 14-ാം പ്രതിയാണ് ചാക്കോ. ഗള്‍ഫിലായിരുന്ന സാനു നാട്ടിലെത്തിയത് കെവിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചാക്കോയ്ക്കും ഭാര്യ രഹനക്കും അറിയാമായിരുന്നെന്ന് അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവര്‍ പൊലിസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികളെ തിരിയുന്നതിനിടെയാണ് പൊലിസ് വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തിയാണ് സാനു പദ്ധതി ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."