വ്രതം മനസും ശരീരവും ശുദ്ധമാക്കുന്നു: കെ.മുരളീധരന്
തിരുവനന്തപുരം: റമദാനോടനുബന്ധിച്ചുള്ള നോമ്പും മറ്റ് സല്ക്കര്മ്മങ്ങളും മനുഷ്യന്റെ മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്ന് കെ.മുരളീധരന് എം.എല്‍.എ.
ജമാഅത്ത് ഫെഡറേഷന് തിരുവനന്തപുരം സിറ്റി കമ്മിറ്റി മുസ്ലിം അസോസിയേഷന് ഹാളില്‍ പ്രസിഡന്റ് പ്രൊഫ. കെ.വൈ.മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച റിലീഫ് വിതരണവും, ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം അസോസിയേഷന് പ്രസിഡന്റ് ഇ.എം.നജീബ്, സെക്രട്ടറി പനച്ചമൂട് ഷാജഹാന്, മുണ്ടക്കയം ഹുസൈന് മൗലവി, പേരൂര്‍ക്കട ഹാഫിള് അഷ്റഫ് മൗലവി, നേമം ഷാഹുല്‍ ഹമീദ്, പാച്ചല്ലൂര്‍ എന്‍.എം.ഇസ്മായില്‍ മൗലവി,
ലത്തീഫ് തിരുമല, ഷറഫുദ്ദീന് മണക്കാട്, പി.എം.അഹമ്മദുകുട്ടി, സജ്ജാദ് റഹ്മാനി, വട്ടിയൂര്‍ക്കാവ് മാഹീന് അബൂബക്കര്‍, വണ്ടിപ്പുര സുലൈമാന്‍, മുജീബ് റഹ്മാന് കുറുവാണി, ഷാജഹാന് അസാദ് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."