HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാല: ഹരജികള്‍ ഇന്നു പരിഗണിക്കും

  
backup
March 28, 2017 | 7:00 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-4

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നും ഉത്തരവ് ഏപ്രില്‍ ഒന്നിനു മുന്‍പ് നടപ്പാക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി പറഞ്ഞ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇന്നലെ ഇക്കാര്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസ് ഇന്നു ഉച്ചയ്ക്കു മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രഹുഡിന്റെ ബെഞ്ചാവും കേസ് പരിഗണിക്കുക. എന്നാല്‍, ജസ്റ്റിസ് ചന്ദ്രഹുഡ് ഇല്ലെങ്കില്‍ മറ്റൊരു ബെഞ്ച് രൂപീകരിച്ച് ഹരജിയില്‍ ഇന്നു തന്നെ വാദംകേള്‍ക്കുമെന്ന് അറ്റോര്‍ണി ജനറലിന് ചീഫ് ജസ്റ്റിസ് ഉറപ്പുകൊടുത്തു.
രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് നിരീക്ഷിച്ച് ഡിസംബറിലാണ് ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. റോഡിന് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും വേഗം അടച്ചുപൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയ കേരളം, കള്ള്, ബിയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യവില്‍പ്പന ശാലകളെല്ലാം പാതയോരങ്ങളില്‍ നിന്നു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന കാലാവധി അപര്യാപ്തമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളുള്‍പ്പെടെയുള്ള ഹരജികളാണ് ഇന്നു പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  7 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  7 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  7 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  7 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  7 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  7 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  7 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  7 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  7 days ago