അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
അജ്മാൻ: അജ്മാൻ കോർണിഷിലെ റെസിഡൻഷ്യൽ ടവറിൽ തീപിടുത്തം. സിവിൽ ഡിഫൻസ് ടീമുകളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തു.
തീപിടുത്തത്തെക്കുറിച്ചുള്ള അടിയന്തര സന്ദേശം ലഭിച്ചയുടൻ തന്നെ അജ്മാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ നിന്നുള്ള അഗ്നിശമന-രക്ഷാപ്രവർത്തന സംഘങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിനൊപ്പം തന്നെ, മുൻകരുതൽ നടപടിയുടെ ഭാഗമായി ടവറിലെ താമസക്കാരെ മുഴുവൻ സുരക്ഷിതമായി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. സിവിൽ ഡിഫൻസ് ടീമുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം കാരണം തീ സമീപത്തെ മറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലേക്ക് പടരുന്നത് പൂർണ്ണമായും തടയാൻ സാധിച്ചു.
തീ പൂർണ്ണമായി അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിൽ കൂളിംഗ് പ്രക്രിയ പുരോഗമിക്കുകയാണ്.
A fire broke out in a residential tower on Ajman Corniche, prompting an emergency response. Authorities safely evacuated residents, and investigations are underway to determine the cause of the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."