'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന
ദുബൈ: വേനൽക്കാലത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്. ENOC ഓട്ടോപ്രോയുമായി സഹകരിച്ച് 'അപകടങ്ങളില്ലാത്ത വേനൽക്കാലം' എന്ന പേരിൽ ദുബൈ പൊലിസ് ജനറൽ കമാൻഡിന് കീഴിലുള്ള ട്രാഫിക് വിഭാഗം പുതിയ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
വേനൽക്കാലത്തെ കടുത്ത ചൂടിൽ വാഹനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകൾ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വാഹന ഉടമകൾക്ക് സൗജന്യ വാഹന പരിശോധനയും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
10 പ്രധാന സുരക്ഷാ പരിശോധനകൾ തികച്ചും സൗജന്യം
കാമ്പയിന്റെ ഭാഗമായി ENOC ഓട്ടോപ്രോയുടെ മെയിന്റനൻസ് വർക്ക്‌ഷോപ്പുകൾ വഴി വാഹനങ്ങളുടെ ഗതാഗത യോഗ്യത ഉറപ്പാക്കുന്നതിനുള്ള സൗജന്യ പരിശോധനകൾ ലഭ്യമാകും. ടയറുകളുടെ ഗുണനിലവാരം, എഞ്ചിൻ ഓയിൽ, ബ്രേക്ക് സംവിധാനം ഉൾപ്പെടെ വാഹനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന 10 പ്രധാന ഭാഗങ്ങളാണ് സൗജന്യമായി പരിശോധിച്ചു നൽകുക.
വേനൽക്കാലത്ത് ടയർ പൊട്ടിത്തെറിച്ചും എഞ്ചിൻ ഓവർഹീറ്റ് ആയും ഉണ്ടാകുന്ന അപകടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണിത്.
ഭാഗ്യശാലികൾക്ക് സൗജന്യമായി 4 പുതിയ ടയറുകൾ
സൗജന്യ പരിശോധനയ്ക്ക് പുറമെ ആകർഷകമായ നറുക്കെടുപ്പും കാമ്പയിന്റെ ഭാഗമായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുന്ന വാഹന ഉടമകൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രത്യേക നറുക്കെടുപ്പ് സംഘടിപ്പിക്കുമെന്ന് ഇനോക് ഓട്ടോപ്രോ റീറ്റെയ്ൽ സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സെയ്ദ് അബ്ദുൾ റഹ്മാൻ അൽ ഖുഫൈദി അറിയിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സൗജന്യമായി 4 പുതിയ ടയറുകൾ സമ്മാനമായി ലഭിക്കും.
Dubai Police has launched the 'Accident-Free Summer' campaign, offering free vehicle safety inspections to motorists. The initiative aims to improve road safety and reduce traffic accidents during the summer season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."