ഇ.എസ്.ഐ. ഡിസ്പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം
ഷൊര്‍ണൂര്‍ : ഷൊര്‍ണൂരിലെ ഇ.എസ്.ഐ. ഡിസ്പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം. ഡിസ്പെന്സറിയാകട്ടെ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടര മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തിസമയം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഡിസ്പെന്‍സറിയുടെ സേവനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഡോക്ടറുടെ പരിശോധനാ സമയം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടിക്കുറച്ചിരുന്നു. ഇതിനു മുമ്പ് രാവിലെ എട്ടര മുതല്‍ 11.30വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചു മണിവരെയുമായിരുന്നു പരിശോധനാ സമയം.
പരിശോധനാ സമയം വെട്ടിക്കുറച്ചത് തൊഴിലാളികള്‍ക്ക് ദുരിതമായി. അതേ സമയം കാര്യമായി അസുഖങ്ങള്‍ വന്നാലും അപകടങ്ങള്‍ സംഭവിച്ചാലും പാലക്കാട്, തൃശ്ശൂര്‍ എന്നീ ആശുപത്രികളെയാണ് തൊഴിലാളികള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്. പലപ്പോഴും വേണ്ടത്ര മരുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."