HOME
DETAILS
MAL
കച്ചവട സ്ഥാപനം വാടകക്കാരന് വിട്ടുനല്‍കാന്‍ കോടതി വിധി
backup
March 28 2017 | 20:03 PM
ചങ്ങരംകുളം: ദീര്‍ഘകാലമായി കേസിലായിരുന്ന സ്ഥാപനം കച്ചവടക്കാരന് വിട്ടുനല്‍കാന്‍ കോടതി വിധി. ചങ്ങരംകുളം വടക്കേ റോഡില്‍ വ്യാപാരം നടത്തി വരുന്ന മാന്തടം മുഹമ്മദ് അഷ്റഫ് എന്ന വ്യക്തിയുടെ മജ്മ എന്ന സ്ഥാപനം ഒഴിപ്പിച്ചെടുക്കുന്നതിനായി കെട്ടിട ഉടമ കോടതിയെ സമീപിക്കുകയും കോടതിയില്വച്ചുണ്ടായ ഒത്തുതീര്‍പ്പ് കരാര്‍ ലംഘിച്ച് വാടകക്കാരനെ ഒഴിവാക്കി പ്രസ്തുത സ്ഥാപനത്തില്‍ ഉടമ വ്യാപാരം നടത്തി വരികയായിരുന്നു. എന്നാല്‍ ഉടമ സാധന സാമഗ്രികള്‍ എടുത്ത് മാറ്റി വാടകക്കാരനായ മുഹമ്മദ് അഷ്റഫിന്ന് സ്ഥാപനം നടത്താന്‍ ഉടന്‍ വിട്ടുനല്‍കണമെന്ന് പൊന്നാനി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസ് നടത്തിപ്പിനായി വന്ന മുഴുവന്‍ കോടതി ചെലവും വാടകക്കാരന് കെട്ടിട ഉടമ നല്‍കണമെന്നും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."