മൈ കോവളം മൈ റെസ്പോണ്സിബിലിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: അന്തര്‍ദേശീയ പ്രാധാന്യമുള്ള കോവളത്തെ മികച്ച ടൂറിസം കേന്ദ്രമാക്കുന്നതിനും കൂടുതല്‍ വിനോദസഞ്ചാരികളെ മനോഹരമായ ഈ സ്ഥലത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനും മൂന്ന് പദ്ധതികള്‍ ആവിഷ്കരിച്ച നടപ്പിലാകുന്നതിനായി വിവിധ ഹോട്ടലുകള്‍ ടൂര്‍ ഓപ്പറേറ്റര്‍സ് നടപ്പിലാക്കുന്ന ടാക്സി ഓട്ടോ ഡ്രൈവേഴ്സ് ചെറുകിട കച്ചവടക്കാര്‍ പൊതുജനങ്ങള്‍ കൊസ്റ്റല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് എന്നിവരെ പങ്കെടുപ്പിച്ചകൊണ്ട് 'മൈ റെസ്പോണ്സിബിലിറ്റി ടൂറിസം' സെമിനാര്‍ സംഘടിപ്പിച്ചു.
കൂടുതല്‍ സുരക്ഷ, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സൗഹൃദമായ ടൂറിസം, മികച്ച സേവനങ്ങള്‍, ടൂറിസം രംഗത്ത് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കേണ്ട പരിശീലനവും, നിര്‍ദ്ദേശങ്ങളും മുതലായ വിഷയങ്ങളെകുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടന്നു.
കോവളം കെ.ജെ.ജെ.എം ആനിമേഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാ ബീവി അധ്യക്ഷയായി. എം.എല്‍. എ അഡ്വക്കേറ്റ് വിന്‍സെന്റ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വെച്ച് ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐ.എ.എസ്, പി. പ്രകാശ് ഐ.പി.എസ് ( ജില്ലാ പൊലിസ് സുപ്രണ്ട്) പി.കെ അനീഷ് കുമാര്‍, അയൂബ് ഖാന്, വേണു മുട്ടക്കാട്, രാജഗോപാല അയര്, ജെ.കെ ദിനില്‍, കെ. രൂപേഷ് കുമാര്‍ സംസാരിച്ചു.
വിവിധ ടൂറിസം മേഖലയില്‍ മികച്ച സേവനം നടത്തിയ വ്യക്തികള്‍ക്ക് അവാര്‍ഡു നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."