കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു
മുക്കം: മലയോര മേഖലയിലെ നിരവധി രോഗികളുടെ ആശ്രയമായ കൊടിയത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി. മേഖലയില്‍ കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും നിരവധി പേരാണ് ഈ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി ചന്ദ്രന്, ഡോ. ബാബുരാജ്, ഡോ. സുഗതകുമാരി, കെ.വി അബ്ദുറഹ്മാന്, സാബിറ തറമ്മല്‍, കെ. സാറ, ചേറ്റൂര്‍ മുഹമ്മദ്, കരീം കൊടിയത്തൂര്‍, കെ.ടി മന്‍സൂര്‍, ഡോ. വിജയന്, സത്താര്‍ കൊളക്കാടന്‍, അസ്സന്‍കുട്ടി കലങ്ങോട്ട്, റസാഖ് കൊടിയത്തൂര്‍, റഫീഖ് കുറ്റ്യോട്ട്, നിസാര്‍ കൊളായി, ഡോ. നൗഷാദ് സംസാരിച്ചു.
നാഷനല്‍ ഹെല്‍ത്ത് മിഷനും ഗ്രാമപഞ്ചായത്തും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ചേര്‍ന്നാണ് മുഹമ്മദ് അബ്ദുറഹ്മാന്റെ നാമധേയത്തിലുള്ള ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."