കുന്നൂരിനെ കാമറക്കണ്ണുകള്‍ നിരീക്ഷിക്കും.
കുന്നൂര്‍: നീലഗിരി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ കുന്നൂരിനെ ഇനിമുതല്‍ കാമറക്കണ്ണുകള്‍ നിരീക്ഷിക്കും. ഇതിനായി നഗരത്തിലെ വ്യാപാരികള്‍ പൊലിസുമായി കൈകോര്‍ക്കുകയായിരുന്നു. നഗരത്തില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഇരുകൂട്ടരും ചേര്‍ന്ന് നഗരത്തിന് കാമറക്കണ്ണുകള്‍ കൊണ്ട് സുരക്ഷയൊരുക്കിയത്. 4.50 ലക്ഷം രൂപ ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്. മൗണ്ട് റോഡ്, മാര്‍ക്കറ്റ്, വി.പി തെരുവ് തുടങ്ങി 17 സ്ഥലങ്ങള്‍ കാമറകള്‍ നിരീക്ഷിക്കും.
കുന്നൂര്‍ മേഖലയില്‍ മോഷണം വര്‍ധിച്ചതാണ് ഇത്തരത്തിലൊരു കൂട്ടായ്മക്ക് വേദിയായതെന്ന് വ്യാപാരികളും പൊലിസ് ഉദ്യോഗസ്ഥരും പറയുന്നു. കാമറ ദൃശ്യങ്ങള്‍ പൊലിസ് സ്റ്റേഷനിലും വ്യാപാര സ്ഥാപനങ്ങളിലും ഒരേസയമത്ത് അറിയാനുള്ള സംവിധാനമടക്കം ഇവര്‍ ഒരുക്കിയിട്ടുണ്ട്. കാമറകള്‍ മിഴി തുറന്നതോടെ വ്യാപാരികള്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശ്വാസവും കൈവന്നിട്ടുണ്ട്. ഡിവൈ.എസ്.പിമാരായ ഭാസ്‌കരന്‍, മുത്തമിഴ്, വ്യാപാരി സംഘം പ്രസിഡന്റ് പരമേശ്വരന്‍, സെക്രട്ടറി റഹീം, കുന്നൂര്‍ നഗരസഭാ സെക്രട്ടറി ഭാസ്‌കരന്‍, ഡോ. രഘുനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."