മദ്റസ അധ്യാപകന്റെ കൊല യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്
ആദിക്കാട്ടുകുളങ്ങര: കാസര്‍കോട് പള്ളിയില്‍ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട മദ്റസാ അധ്യാപകന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആസൂത്രിതമായി നടത്തിയ കൊലപാതകത്തെ യാദൃശ്ചിക സംഭവമായി വരുത്തി തീര്‍ക്കാനുള്ള ശ്രമം തടയണമെന്നും ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ അടൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുല്‍ റഷീദ് ബാഖവി അധ്യക്ഷത വഹിച്ചു. ഡി.കെ.എല്‍.എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിം മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഹാഫിസ് അബ്ദുല്‍ റഷീദ് മൗലവി സ്വാഗതം പറഞ്ഞു. സിറാജുദ്ദീന് മൗലവി എം.എഫ്.ബി, സെയ്നുദ്ദീന്‍ മൗലവി എം.എഫ്.ബി, ഉനൈസുല്‍ ഹസനി, പി.യു സവാദ് മൗലവി, നവാസ് മൗലവി, അഷറഫ് മൗലവി ഹസനി, നാസര്‍ മൗലവി ഖാസിമി, നിസാര്‍ മൗലവി കൗസരി, ഹക്കിം മൗലവി ഖാസിമി, അഷറഫ് മൗലവി, ത്വാഹാ മൗലവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."