HOME
DETAILS

ചെങ്ങന്നൂരില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ വിജയമോ

  
backup
May 31 2018 | 20:05 PM

chengannur-result-cpm-winning-politics-spm-today-articles

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയ വിജയമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ സജി ചെറിയാന്‍ നേടിയിരിക്കുന്നത്. സി.പി.എം എം.എല്‍.എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി മൂന്ന് മുന്നണിയിലെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ ഈ പ്രാവശ്യവും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ശ്രീധരന്‍പിള്ള തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ജനങ്ങളുടെ മുഖത്ത് നിന്ന് അദ്ദേഹം വിജയം വായിച്ചെടുക്കുകയും ചെയ്തു. ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ തവണത്തേതിലും ഏഴായിരത്തിലധികം വോട്ടുകളാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. കെ.കെ രാമചന്ദ്രന്‍ നായര്‍ 2016ല്‍ നേടിയ 7883 വോട്ടിന്റെ ഭൂരിപക്ഷത്തെയാണ് 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിന് സജി ചെറിയാന്‍ മറികടന്നിരിക്കുന്നത്.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ സജി ചെറിയാന്‍ മുന്നിട്ട്‌നിന്നു. യു.ഡി.എഫിന്റെ കോട്ടകളിലാണ് സജി ചെറിയാന്‍ ആദ്യം മുതല്‍ക്കേ മുന്നിട്ട്‌നിന്നത് എന്നത് അത്ഭുതമുളവാക്കുന്ന കാര്യംതന്നെ.
ഒരു ഘട്ടത്തിലും ഒരു പഞ്ചായത്തിലും അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടിവന്നില്ല. യു.ഡി.എഫിനും ബി.ജെ.പിക്കും മുന്നോട്ട് വരാനും പറ്റിയില്ല. സി.പി.എമ്മിനെപ്പോലും അമ്പരപ്പിക്കുന്ന സജി ചെറിയാന്റെ വിജയത്തിന്റെ കാരണങ്ങള്‍ പലതാണെങ്കിലും അതെല്ലാം ഏകോപിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം.
സംസ്ഥാനത്തൊട്ടാകെ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ പരാജിതനായ മുഖ്യമന്ത്രിയായി മാധ്യമങ്ങളും പൊതുസമൂഹവും വിലയിരുത്തുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന പൊലിസിന്റെ വീഴ്ചകള്‍ ക്രമസമാധാന നിലതന്നെ തകര്‍ത്തിരിക്കുന്നു. ഏത് പൗരനും ഏത് സമയത്തും പൊലിസിന്റെ അക്രമം നേരിടാമെന്നും അക്രമികള്‍ക്ക് അവര്‍ പിന്തുണ നല്‍കുമെന്നുമുള്ള ഭയാശങ്കകള്‍ സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. അതേ അവസരത്തില്‍ തന്നെ ചെങ്ങന്നൂരില്‍ സി.പി.എം അഭൂതപൂര്‍വമായ വിജയം നേടി എന്നത് അവിശ്വസനീയമാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലും അദ്ദേഹം വോട്ട് ചെയ്ത ബൂത്തിലും സജി ചെറിയാനാണ് ഭൂരിപക്ഷം. യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. വിജയകുമാറിന്റെ പഞ്ചായത്തിലും സജി ചെറിയാനാണ് ഭൂരിപക്ഷം.
വോട്ടിങ് ദിവസം യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ വിജയകുമാര്‍ പറഞ്ഞത് മുകള്‍തട്ടിലെ ഐക്യവും പ്രവര്‍ത്തനവും താഴെത്തട്ടില്‍ എത്തിയില്ല എന്നായിരുന്നു. വോട്ടിങ് ദിവസം സ്‌ലിപ് നല്‍കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടായിരുന്നില്ല എന്നദ്ദേഹം തുറന്ന്പറയുകയുണ്ടായി. പണം തന്നെയായിരിക്കണം ഇതിലെ പ്രധാനഘടകം. സാധാരണ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനിറങ്ങണമെങ്കില്‍ കാശ് ചെലവാക്കണം. കോണ്‍ഗ്രസാണെങ്കില്‍ പാപ്പരായിരിക്കുന്നു. അതുപോലെ ഇടത് മുന്നണി ഭരണത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍ അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് യു.ഡി.എഫിന് അറിയാതെപോയി. അത്രമാത്രം തകര്‍ച്ച നേരിട്ടിരുന്നു കോണ്‍ഗ്രസ് സംഘടനാ സംവിധാനം.
ചെങ്ങന്നൂരില്‍ യു.ഡി.എഫോ എല്‍.ഡി.എഫോ ഇല്ല. അവിടെ കോണ്‍ഗ്രസും സി.പി.എമ്മും ആണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ബി.ജെ.പിക്കു ചില പഞ്ചായത്തുകളില്‍ സ്വാധീനമുണ്ട്.
അവസാനലാപ്പില്‍ കെ.എം മാണി വന്നിട്ടും കേരള കോണ്‍ഗ്രസ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയില്‍ പോലും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞില്ല.ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംഘടനയുടെ അലകും പിടിയും ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍പോലും ഇതാണ് അവസ്ഥ.
സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാന് ഭരണ സ്വാധീനത്തിന്റെ ആനുകൂല്യം വേണ്ടുവോളം ലഭിച്ചു. മന്ത്രിമാര്‍ മാറിമാറിവന്നു വാഗ്ദാനപ്പെരുമഴ വര്‍ഷിച്ചു. പണമാണെങ്കില്‍ ഇഷ്ടംപോലെ ഒഴുക്കിയെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു. മത-സാമൂഹിക നേതാക്കളെ പലവട്ടം സന്ദര്‍ശിച്ചു എല്‍.ഡി.എഫ് നേതൃത്വം അവരുടെ വോട്ടുകള്‍ ഉറപ്പിച്ചു. അത് കൊണ്ടാണ് എ.കെ ആന്റണിയും രമേശ് ചെന്നിത്തലയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് സി.പി.എം സ്ഥാനാര്‍ഥി വിജയം നേടിയതെന്ന് ആരോപിച്ചത്. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം മൃദുഹിന്ദുത്വ പ്രീണനമായി എല്‍.ഡി.എഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തു. എന്നാല്‍, മറുഭാഗത്ത് സാമുദായിക മത വര്‍ഗീയ വോട്ടുകള്‍ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു സി.പി.എം.
ഇതിനാലാണ് സാമുദായിക സംഘടനകളുടെ പിന്തുണ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സജി ചെറിയാന്‍ തുറന്ന് സമ്മതിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും ഇതിന് കാരണമായിട്ടുണ്ടാകാം. ചുരുക്കത്തില്‍ യു.ഡി.എഫിന് നേരെ വര്‍ഗീയ പ്രീണനം ആരോപിച്ച എല്‍.ഡി.എഫ് അത് പ്രാവര്‍ത്തികമാക്കി അതിന്റെ ഗുണഫലം നേടുകയും ചെയ്തു. അതിനാല്‍ തന്നെ ചെങ്ങന്നൂരില്‍ സി.പി.എമ്മിന്റെ വിജയം രാഷ്ട്രീയപരമാണെന്ന് എങ്ങനെ വിലയിരുത്താനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago