ജീവനക്കാരുടെ സമരം: ഈ മാസം നാലിന് ഒ.പികള്‍ നിര്‍ത്തിവയ്ക്കുമെന്ന്
തിരുവനന്തപുരം: അപ്രതീക്ഷിത സമരം നടത്തുന്ന ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ചും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടും ഈ മാസം നാലിന് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലേയും ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതി തീരുമാനിച്ചതായി കണ്‍വീനര്‍ ഡോ. അലക്സ് ഫ്രാങ്കഌന്‍ അറിയിച്ചു.
ഇതിനു പുറമേയുള്ള പ്രതിഷേധ പരിപാടികള്‍ ഇന്നു ചേരുന്ന ആശുപത്രി ഏകോപന സമിതിയുടെ യോഗം തീരുമാനിക്കും. കഴിഞ്ഞ ദിവസം കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ നടന്ന ജീവനക്കാരുടെ മിന്നല്‍ പണിമുടക്കും തുടര്‍ന്നുണ്ടായ സംഭവങ്ങളും രോഗികളുടെ ജീവന് വച്ച് പന്താടുന്നതിനു തുല്യമാണെന്ന് ഏകോപന സമിതി അഭിപ്രായപ്പെട്ടു.
അത്യാസന്ന നിലയില്‍ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളില്‍ പലര്‍ക്കും ജീവന് തന്നെ ആപത്തു ഉണ്ടാക്കുന്നതായിരുന്നു ഈ നടപടി.
പലരെയും അടിയന്തിരമായി മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായി. ആശുപത്രിയിലെ കലുഷിത അന്തരീഷം ഗുരുതര പ്രത്യാഘാതമാണ് ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികള്‍ക്ക് ഉണ്ടാക്കിയതെന്നും യോഗം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."