HOME
DETAILS
MAL
നിയന്ത്രണം ലംഘിച്ച് പനയം ക്ഷേത്രത്തില്‍ ആറാട്ടുത്സവം; പൊലിസ് കേസെടുത്തു
backup
March 28 2020 | 16:03 PM
അഞ്ചാലുംമൂട്(കൊല്ലം): ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പനയം ക്ഷേത്രത്തില്‍ ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ അഞ്ചാലുംമൂട് പൊലിസ് കേസെടുത്തു. ആളുകള്‍ ഒത്തുകൂടരുതെന്ന നിര്‍ദേശം അവഗണിച്ചാണ് 200 ലധികം പേര് പങ്കെടുത്തത്.
പ്രാക്കുളത്ത് കോറോണ സ്ഥിരികരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് കര്‍ശന പരിശോധന ആരോഗ്യവകുപ്പും പൊലിസും നടത്തുന്നതിനിടയിലാണ് പനയം ക്ഷേത്രത്തില്‍ ആറാട്ടുത്സവം നടത്തിയത്. ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ടം പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കലക്ടര്‍ പൊങ്കാല സമയത്ത പനയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനം ലംഘിച്ച് ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്രത്തിലെ എല്ലാ ഭാരവാഹികള്‍ക്കെതിരേയും കേസെടുക്കുമെന്ന് അഞ്ചാലുംമൂട് പൊലിസ് അറിയിച്ചു. ആര്.എസ്.എസ് നേതൃത്വത്തിലുള്ളതാണ് ക്ഷേത്ര ഭരണ സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."