തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവില്‍ പഞ്ചായത്തിന്റെ പേരു മാറിയെന്നു പറഞ്ഞ് തെരുവുനായ കടിച്ചതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്‍ ഉത്തരവിട്ട 1,83,000 രൂപ അഴിയൂര്‍ പഞ്ചായത്ത് നല്‍കാതിരിക്കുന്ന നടപടി അടിയന്തരമായി തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. അഴിയൂര്‍ പഞ്ചായത്ത് വടകര ചോമ്പാല സ്വദേശി കെ.ജി ബാലകൃഷ്ണനു 1,83,000 രൂപ ന ല്‍കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
കമ്മിഷന്‍ കോഴിക്കോട് പഞ്ചായത്ത് ഡപ്യൂട്ടി ഡയക്ടറേറില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പരാതിക്കാരന്‍ ഏറാമല ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരനാണെന്നും ഏറാമല പഞ്ചായത്തിലെ 19-10 വാര്‍ഡില്‍ നിന്നാണു തെരുവുനായയുടെ കടിയേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിരിജഗന്‍ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഴിയൂര്‍ പഞ്ചായത്ത് 1,83,000 രൂപ നല്‍കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവു പാസാക്കി. തങ്ങളുടെ പഞ്ചായത്തില്‍ നടക്കാത്ത സംഭവത്തിന് തങ്ങള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നാണ് അഴിയൂര്‍ പഞ്ചായത്തിന്റെ നിലപാട്.
വസ്തുതാപരമായ പിശക് തിരുത്തുകയോ സുപ്രിംകോടതിയില്‍നിന്ന് തിരുത്തല്‍ വരുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അപ്പീലുണ്ടെന്ന ന്യായം പറഞ്ഞ് നഷ്ടപരിഹാരം നല്‍കാതിരിക്കരുത്. പിശകു മാറ്റി ഉത്തരവ് വാങ്ങാത്ത കാലത്തോളം പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."