HOME
DETAILS
MAL
വാച്ച്
backup
March 29 2020 | 05:03 AM
വാച്ച് നിലയ്ക്കുമ്പോഴാണ്
സമയത്തെക്കുറിച്ച് വേവലാതിപ്പെടുക;
വാക്ക് വഴുക്കുമ്പോഴാണ്
നാക്കിന്റെ കുഴച്ചിലില്‍ ആവലാതിപ്പെടുക.
നാക്കുപ്പിഴകള്‍ വരുത്തുന്നനര്‍ഥം
നീക്കിക്കളയാന്‍ മിനക്കേടൊരുപാട്
വള്ളി
വള്ളികള്‍
വിളക്കു തൂണില്‍
അള്ളിപ്പിടിച്ച്,
ചുറ്റിപ്പടര്‍ന്ന്,
കയറിപ്പോകുന്നത്
വെളിച്ചം തേടിത്തന്നെയോ;
അതല്ല കത്താത്ത
വിളക്കിന്റെ
നാണം മറയ്ക്കാനോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."