സഹൃദയ കോളജില്‍ ആദരം നാളെ
കൊടകര:കൊടകര സഹൃദയ കോളജ് ഒഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ആദരം (ലൗറയോള അവാര്‍ഡ് ഡേ) 2017 നാളെ ആഘോഷിക്കും.കലാ കായിക പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ഡോ. പ്രൊഫ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനാകും. ഡി സോണ്‍ കലോത്സവത്തില്‍ കലാപ്രതിഭയായി തെരഞ്ഞെടുത്ത ആന്റണി വര്‍ഗീസിനെയും വിജയികളായ മറ്റു 198 കലാകാരന്മാരെയും കലാകാരികളെയും ചടങ്ങില്‍ അനുമോദിക്കും. കൊച്ചിന്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു ജോസഫ് മുഖ്യ അതിഥിയാകും. പി.ആര്‍. പ്രസാദന്‍, ഷൈനി ബാബു, ജോസ് വി.കെ., കെ.ജെ. ആന്റണി, വിസ്മയ വത്സന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജെയ്‌സന്‍ വടക്കുഞ്ചേരി, കെ.ജെ. ആന്റണി, സി.സി. ഉഷാകുമാരി, പോള്‍ കെ. ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."