HOME
DETAILS
MAL
പോത്തന്‍കോട്ടെ രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്ക: രോഗം കിട്ടിയത് എവിടെനിന്നെന്ന് വ്യക്തമല്ല-മന്ത്രി കടകംപള്ളി സുരേന്ദ്രന്
backup
March 30 2020 | 07:03 AM
തിരുവനന്തപുരം: പോത്തന്‍കോട്ട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പോത്തന്‍കോട് സ്വദേശിക്ക് വിദേശബന്ധവും രോഗബാധിതരുമായി സമ്പര്‍ക്കവുമില്ലാത്തതും ആശങ്കക്കിടയാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഒമ്പത് പേരില്‍ അഞ്ച് പേര് ചികിത്സയിലാണ്. അതിഥി തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ലോക്ക് ഡൗണില്‍ പൊലീസ് ഒരുപാട് കഷ്ടപ്പെടുന്നുവെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."