ചെക്ക് പോസ്റ്റിലെ കള്ളക്കടത്ത്: മാഫിയയെ സംരക്ഷിക്കാന്‍ നീക്കം
കട്ടപ്പന: കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് തകര്‍ത്ത് കുരുമുളക് കടത്തിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളായ കള്ളക്കടത്തു മാഫിയാ സംഘത്തെ രക്ഷിക്കാന്‍ അധികൃതര്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി ആക്ഷേപം.
ചെക്ക്‌പോസ്റ്റ് ഇടിച്ചു തകര്‍ത്ത കേസില്‍ പിടിയിലായ ഒന്നാംപ്രതി ചേലച്ചുവട് ഉമ്പക്കാട്ട് ഉണ്ണിയെന്ന ജിന്റോ വര്‍ക്കിയെയും സംഘത്തെയും രക്ഷിക്കാനാണ് കേസ് അട്ടിമറിക്കുന്ന രീതിയില്‍ നാടകീയരംഗങ്ങള്‍ കോടതിയിലുണ്ടായത്.
സംഭവത്തിലെ പ്രതിയെന്നു കാട്ടി ബിജു കുട്ടപ്പനെന്നയാള്‍ ഹൈക്കോടയില്‍ ജാമ്യത്തിന് നല്‍കിയ അപേക്ഷയാണു പൊലിസിനെ കുഴക്കിയത്.
മദ്യലഹരിയില്‍ അബദ്ധത്തില്‍ ചെക്കുപോസ്റ്റ് ഇടിച്ചുതകര്‍ത്തെന്നും അബദ്ധത്തില്‍ നടന്ന സംഭവമായതിനാല്‍ കോടതി ജാമ്യം നല്‍കണമെന്നുമാണ് ജാമ്യപേക്ഷയില്‍ ബിജു കുട്ടപ്പന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കോടതിയെ കബളിപ്പിക്കുന്ന തരത്തില്‍ മൂന്നാം കക്ഷിയെ രംഗത്തിറക്കി പ്രതികള്‍ നടത്തിയ അസൂത്രിത ശ്രമമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്കതമായ നിലപാട് സ്വീകരിച്ചതോടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രണ്ട് ലക്ഷം രൂപ മാസപ്പടി ഇനത്തില്‍ നല്‍കിയിരുന്നതയാണ് പ്രതികള്‍ പൊലിസിനോട് പറഞ്ഞിരിക്കുന്നത്.
കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്ത് നടന്നതായി പൊലിസിനും സംശയമുണ്ട്. കുരുമുളക് മാത്രമാണോ സംഘം കടത്തിയതെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്. അതേസമയം, വാണിജ്യ നികുതി വകുപ്പിലെ ഒരുവിഭാഗം കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്‌തെന്ന നിഗമനത്തില്‍ രഹസ്യാന്വേഷണ വിഭാഗവും തുടര്‍ അന്വേഷണം നടത്തുന്നുണ്ട്.
ചെക്കുപോസ്റ്റ് ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രതികളും ചില വാണിജ്യനികുതി ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധത്തിനു ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതാണ് ഇതില്‍ പ്രധാനം.
കമ്പംമെട്ട് സ്വദേശിയായ ഓട്ടോറിക്ഷ െ്രെഡവറുടെ പക്കലാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി പണം കൈമാറിയിരുന്നതെന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കമ്പംമെട്ട്, തൂക്കുപാലം, രാമക്കല്‍മേട് എന്നി സ്ഥലങ്ങളിലെത്തി ഓട്ടോ െ്രെഡവറുടെ കൈവശം മാസപ്പടിപ്പണം കൈമാറിയെന്നാണു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ നിന്നു തലയൂരാന്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി വാണിജ്യനികുതി ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."