കാര്‍ഷിക, പുഷ്പമേളക്ക് മറൈന്‍ ഡ്രൈവില്‍ തുടക്കം
കൊച്ചി: അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ് ബ്രീഡേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും ആരംഭിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേളയുടെ ഉദ്ഘാടനം ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ. സി.എന്‍. മോഹനന്‍ നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാരായ വി.ആര്‍. സുധീര്‍, ഗ്രേസി ബാബു, മേളയുടെ കോഓര്‍ഡിനേറ്റര്‍മാരായ വി.പി. പ്രിന്‍സണ്‍, ബിജിലി പ്രിന്‍സണ്‍, ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.പി. സണ്ണി, വൈസ് പ്രസിഡന്റ് ടി.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കര്‍ഷകന്‍ സിജുവിന് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ ജൈവവള കിറ്റ് കൈമാറി. നോഹയുടെ പെട്ടകം എന്ന പേരിലാണു വിശാലമായ പവലിയന്‍ തയാറാക്കിയിരിക്കുന്നത്.
അലങ്കാരമത്സ്യ വളര്‍ത്തല്‍ ലാഭകരമാക്കാനും പ്രോത്സാഹിപ്പിക്കാനും മേള ഊന്നല്‍ നല്‍കുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടുകളില്‍പ്പോലും തുടങ്ങാവുന്ന അലങ്കാരപ്രാവു വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും ഇവിടെ പൊതുജനങ്ങളിലേക്കെത്തിക്കും.
പത്തനംതിട്ട സ്വദേശിയായ കര്‍ഷകശ്രീ രഘുവിന്റെ നേതൃത്വത്തിലാണു കാര്‍ഷിക വിളകളുടെ പ്രദര്‍ശനം. പ്രാവുകളുടെ പ്രദര്‍ശനത്തിന് കൊടകര സ്വദേശി സുദര്‍ശന്‍ നേതൃത്വം നല്‍കും. വിദേശയിനം കിളികളുടെയും തത്തകളുടെയും വന്‍ശേഖരം മേളയിലുണ്ട്.
അട്ടപ്പാടി ചീരക്കുഴി നഴ്‌സറിയുടെ പ്രത്യേക പവലിയനും ഉണ്ടായിരിക്കും. ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ സഹകരണത്തോടെയാണു വിപുലമായ ചക്ക ഫെസ്റ്റിവല്‍ നടത്തുന്നത്.
കാര്‍ഷികസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ജൈവകര്‍ഷകര്‍ എന്നിവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍, ജൈവ പച്ചക്കറി, കാര്‍ഷിക ഉത്പന്നങ്ങള്‍, എന്നിവ വില്‍ക്കാന്‍ സൗജന്യനിരക്കില്‍ സ്റ്റാളുകള്‍ നല്‍കും.
മേളയുടെ അവസാനദിവസമായ മെയ് രണ്ടിന് ഓപ്പണ്‍ സെയില്‍സ് ക്ലോസിങ് ഡിസ്‌ക്കൗണ്ട് ഡേ ആയി നടത്തപ്പെടും. അന്നേദിവസം ഏതൊരാള്‍ക്കും അവരുടെ പക്കലുള്ള കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാര്‍ഷിക, ഓമന, വളര്‍ത്തുമൃഗങ്ങളേയും മേളയിലേക്കു കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ് മാത്രമേ ഇതിനായി ഈടാക്കൂ. അന്നേദിവസം മാത്രമാണ് പ്രദര്‍ശനത്തിനായി എത്തിക്കുന്ന അത്യപൂര്‍വ വസ്തുക്കള്‍ വില്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."