HOME
DETAILS

കാക്കനാട്ട് സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

  
backup
March 30 2017 | 19:03 PM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%8d%e0%b4%af


കാക്കനാട്: കാക്കനാട്ട് സ്വകാര്യ വ്യക്തികള്‍ കൈയേറിയ അര ഏക്കര്‍ ഭൂമി കൂടി റവന്യൂവകുപ്പ് തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. കാക്കനാട് വില്ലേജ് പരിധിയില്‍ ഐ.എം.ജി ജങ്ഷനു സമീപം 12 സെന്റും ഇടച്ചിറയില്‍ 38 സെന്റു ഭൂമിയുമാണ് സര്‍ക്കാര്‍ അധീനതയിലാവുക.
ഇതില്‍ ഐ.എം.ജിക്ക് സമീപമുളഅള 12 സെന്റ് സ്ഥലം സ്വകാര്യ വക്തി കൈയേറി ഒരു വ്യാപാര സ്ഥാപനം പണിത് പതിനായിരം രൂപയ്ക്കു വാടകയ്ക്കു നല്‍കിയിരിക്കുകയായിരുന്നു. ഇടച്ചിറയിലെ ഭൂമി സ്വകാര്യ വേലിക്കെട്ടി തിരിച്ചിരിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി ഉദയകുമാര്‍ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിനു സമീപം സ്വകാര്യ വ്യക്തി അധീനതയിലാക്കിയ പുറംമ്പോക്ക് ഭൂമി കൂടി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന 44 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ അധീനതയിലാവുക.
സീപോര്‍ട്ട് റോഡിലും സിവില്‍ സ്റ്റേഷനു പരിസരത്തുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഒരേക്കര്‍ കൂടി പിടിച്ചെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 12, 38, 56 സെന്റുകള്‍ വീതമാണ് സ്വകാര്യ വ്യക്തികള്‍ കൈവശംവച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ കാക്കനാട് വില്ലേജ് പരിധിയിലാണ് ഏറ്റവും റവന്യു ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത്.
അതെസമയം തൊട്ടടുത്ത വാഴക്കാല വില്ലേജില്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കാന്‍ നടപടിയില്ല. ഈ വില്ലേജ് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ കൈവശം വേണ്ടത്ര സ്വകാര്യ ഭൂമിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രണ്ടു മാസം മുമ്പ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാസ്ജിദിന് സമീപം സ്വകാര്യ വ്യക്തി അരനൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരുന്ന 46 സെന്റ് റവന്യു അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഒരു മുന്‍കാല സിനിമ നടിയുടെ ഭര്‍ത്താവിന്റെ കൈവശത്തിരുന്ന കോടികള്‍ വില മതിക്കുന്ന ഭൂമിയാണ് അന്ന് പിടിച്ചെടുത്തത്. വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്ന റവന്യു ഭൂമി പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അനുകൂല നിലപാട് സ്വീകരിച്ചതാണ് റവന്യു അധികൃതര്‍ക്ക് മുഖനോക്കാതെ നടപടിയെടുക്കാന്‍ ധൈര്യമായത്. വില്ലേജ് അധികൃതര്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ഭൂമി തിരിച്ചു നല്‍കാത്ത ഭൂവുടമകള്‍ക്കെതിരെയാണു കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങിയത്.
കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഫൊപാര്‍ക്ക്, സീപോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ 1.6 ഏക്കര്‍ റവന്യു പുറമ്പോക്കു സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടെന്ന് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യു പുറമ്പോക്കുകള്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago