HOME
DETAILS

ഇനി ഷവോമി യുഗം

  
backup
June 02 2018 | 23:06 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b7%e0%b4%b5%e0%b5%8b%e0%b4%ae%e0%b4%bf-%e0%b4%af%e0%b5%81%e0%b4%97%e0%b4%82

ഒന്നല്ല, രണ്ടല്ല, മൂന്നല്ല പുതിയ ഏഴ് ഉല്‍പന്നങ്ങളോടെയാണ് ലോകോത്തര ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ചൈനയുടെ ഷവോമി ഇപ്രാവശ്യം രംഗത്തുവന്നിരിക്കുത്. എം.ഐ 8, എം.ഐ 8 എക്‌സ്‌പ്ലോറര്‍ എഡിഷന്‍, എം.ഐ 8 സ്‌പെഷല്‍ എഡിഷന്‍, എം.ഐ.യു.ഐ 10 സോഫ്റ്റ്‌വെയര്‍, എം.ഐ ടി.വി, സ്റ്റാന്റലോ ഹെഡ്‌സെറ്റ് ,എം.ഐ ബാന്റ് 3 എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.

മൂന്ന് സീരീസ് ഫോണുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഉല്‍പന്നങ്ങള്‍ കഴിഞ്ഞ 31ന് സംഘടിപ്പിച്ച കമ്പനിയുടെ എട്ടാം വാര്‍ഷികത്തിന്റെ അവസാന ഇവന്റിലാണ് അവതരിപ്പിച്ചത്.
കുറച്ചുകാലമായി വിപണിയിലിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എം.ഐ 8 ഫോണാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 6.2 ഇഞ്ച് ഫുള്‍ എച്ച് ഡി+ അമോള്‍ഡ് സ്‌ക്രീന്‍, ക്വാല്‍കോ 845 പ്രൊസസര്‍, 6 ജി.ബി റാം, 64 ജി.ബി റോം, 12 എം.പി ഡുവല്‍ കാമറ, 20 എം.പി മുന്‍ കാമറ, 3400 എം.എ.എച്ച് ബാറ്ററി തുടങ്ങിയവായാണ് എം.ഐ 8ന്റെ സവിശേഷതകള്‍.
കൂടാതെ ഇന്‍ഫ്രാറെഡ് ഫേസ് ലോക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ 64 ജി.ബി റോമുള്ള ഫോണിന് ഏകദേശം 28,000ന് മുകളില്‍ വിലവരും.
കൂടാതെ എം.ഐ 8 വിപണിയിലിറക്കുമ്പോള്‍ എം.ഐ 8 സ്‌പെഷല്‍ എഡിഷന്‍ സീരീസ് ഫോണുകളും പുറത്തിറക്കുമെന്നാണ് അധികൃതര്‍ പറയുത്. പുതുതായി പ്രഖ്യാപിച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് എം.ഐ സ്‌പെഷല്‍ എഡിഷനിലെ പ്രത്യേകത.
5.88 ഇഞ്ച് ഡിസ്‌പ്ലേയും 12 എം.പി പ്ലസ് 5 എം.പി ഡുവല്‍ കാമറയായിരിക്കും ഇതില്‍ അടങ്ങിയിരിക്കുത്. ബാറ്ററി 3120 എം.എ.എച്ച് ആണ്. ഇന്ത്യയില്‍ ഇതിന്റെ വില 18,970 രൂപ ആയിരിക്കും.
കൂടാതെ കമ്പനിയുടെ പുതിയ സോഫ്റ്റ്‌വെയറായ എം.ഐ.യു.ഐ 10 ഉം ഇവന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സോഫ്റ്റവെയറിലായിരിക്കും പുതിയ ഫോണുകള്‍ വിപണയിലെത്തിക്കുക.
കമ്പനിയുടെ പുതിയ 75 ഇഞ്ച് ടി.വിയാണ് മറ്റൊരു ആകര്‍ഷണം. എ.ഐ വോയിസ് അസിസ്റ്റന്റോടുകൂടിയ 4 കെ അള്‍ട്രാ എച്ച്.ഡി ഡിസ്‌പ്ലേയും 2 ജി.ബി റാമും, 32 ജി.ബി വരെ ശേഖരിച്ചുവയ്ക്കാനുള്ള ടി.വിയുടെ പരിധിയും ടി.വിയില്‍ അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളാണ്.
കൂടാതെ എം.ഐ വി.അര്‍ ഹെഡ്‌സെറ്റും ഷവോമിയുടെ ബാന്റ് 3 യും എത്തുമ്പോള്‍ ഈ വര്‍ഷം ഷവോമിയുടെ വര്‍ഷമാണെന്നുതന്നെ പറയാം. ഷവോമി ഉപഭോക്താക്കളും അത്ഭുതകരമായാണ് ഈ പ്രഖ്യാപനങ്ങള്‍ നിരീക്ഷിച്ചത്. നിലവില്‍ ചൈനയില്‍ ജൂണ്‍ അഞ്ചിന് എം.ഐ 8 പുറത്തിറക്കും.
താമസിയാതെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉല്‍പന്നങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഷവോമി ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡാണെന്നിരിക്കെ ഇവ എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago