HOME
DETAILS

പാല്‍ സംഭരണത്തില്‍ ഭാഗിക പരിഹാരം;  പ്രതിസന്ധി അയയാതെ ക്ഷീരകര്‍ഷകര്‍

  
backup
April 02 2020 | 08:04 AM

mil-k-issue-solved-temporary
 
കോഴിക്കോട്: സംസ്ഥാനത്ത് മില്‍മയുടെ പാല്‍ സംഭരണ പ്രതിസന്ധിക്ക് ഭാഗിക പരിഹാരം. കേരളത്തില്‍ ബാക്കി വരുന്ന പാല്‍ ആവുന്നത്ര പാല്‍പ്പൊടിയാക്കി നല്‍കാമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിസന്ധിയില്‍ നേരിയ അയവുണ്ടായത്. 
 
ഇതിനു പുറമെ ആന്ധ്രയിലെ ഗുണ്ടൂരിലേക്കും പൊടിയാക്കി മാറ്റാന്‍ പാല്‍ അയക്കും. ഈ സാഹചര്യത്തില്‍ ഇന്നു മുതല്‍ 70 ശതമാനം പാലും സംഭരിക്കുമെന്ന് മില്‍മ മലബാര്‍ യൂനിയന്‍ അധികൃതര്‍ അറിയിച്ചു. ക്ഷീര സഹകരണ സംഘങ്ങളില്‍ രാവിലെ എത്തുന്ന മുഴുവന്‍ പാലും സംഭരിക്കാനാണ് തീരുമാനം. ഇന്ന് മുതല്‍ 50 ശതമാനമേ സംഭരിക്കൂ എന്നാണ് കഴിഞ്ഞ ദിവസം മില്‍മ അറിയിച്ചിരുന്നത്. തമിഴ്‌നാടുമായുളള ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് 70 ശതമാനമാക്കി ഉയര്‍ത്തിയത്. ഇത് താല്‍ക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂവെന്നും തങ്ങളുടെ കണ്ണീരിന് പരിഹാരമാകുന്നില്ലെന്നും ക്ഷീരകര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മില്‍മ സംഭരണം വെട്ടിക്കുറച്ചതാണ് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ പലയിടത്തും സംഭരണം മുടങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഒഴുക്കിക്കളയേണ്ടി വന്നു. കറന്നെടുത്ത പാല്‍ ഒന്നും ചെയ്യാനാകാതെ വന്നതോടെയാണ് കര്‍ഷകര്‍ ഒഴുക്കിക്കളഞ്ഞത്.കേരളത്തില്‍ വിപണനം കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പൊടിയാക്കി മാറ്റാനുള്ള  നീക്കം നേരത്തെ പാളിയതോടെയാണ് പാല്‍ സംഭരിക്കുന്നത് കുറയ്ക്കാന്‍ മില്‍മ മേഖലാ യൂനിയനുകള്‍ തീരുമാനിച്ചത്. നിലപാടില്‍ അയവ് വരുത്താന്‍ തമിഴ്‌നാട് തീരുമാനിച്ചത് ആശ്വാസകരമാണ്. മുഖ്യമന്ത്രി, ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഫോണ്‍ മുഖേന നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തമിഴ്‌നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സമ്മതം മൂളിയത്.
 
ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നതോടെ വില്‍പനയ്ക്കുള്ള നിയന്ത്രണം നീങ്ങുമെന്നും വില്‍പന വര്‍ധിക്കുകയോ കൂടുതല്‍ പാല്‍ പൊടിയാക്കി മാറ്റാന്‍ കഴിഞ്ഞാലോ ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ അറിയിച്ചിട്ടുണ്ട്. സംഭരണം കുറഞ്ഞതിനാല്‍ ക്ഷീരകര്‍ഷകരുടെ വരുമാനം കുറഞ്ഞിരിക്കുകയാണ്. കാലിത്തീറ്റയ്ക്കും പരിപാലനത്തിനുമായി മുടക്കുന്ന തുകയുടെ പകുതിപോലും പാല്‍ വിറ്റാല്‍ കിട്ടുന്നില്ല.  ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന പാല്‍  നല്‍കുന്നത് മാത്രമായിരുന്നു ആശ്വാസം. വിപണി വിലയേക്കാള്‍ ശരാശരി 10 രൂപ നഷ്ടത്തിനാണ് ഇത് നല്‍കുന്നതെങ്കിലും തുക ഒന്നിച്ച് ലഭിക്കുന്നത് കര്‍ഷകര്‍ക്ക് നേട്ടമായിരുന്നു. പാലിന്റെ ഗുണനിലവാരം പരിശോധിച്ചാണ് മില്‍മ കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. കൊഴുപ്പിന്റെ അളവ് 3.7 ശതമാനവും ഖരപദാര്‍ഥങ്ങളുടെ അളവ് 8.5 ശതമാനവും ആണെങ്കില്‍ 38 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. 
 
ഗുണം കുറഞ്ഞ പാലിന് വില ഇതിലും കുറയും. വര്‍ധിച്ച ഉല്‍പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക നഷ്ടമാണെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചരക്കുവരവ് നിലച്ചത് കാരണം കാലിത്തീറ്റയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വേനല്‍ക്കാലത്ത് പച്ചപ്പുല്ല് കിട്ടാത്തതിനാല്‍ വൈക്കോലിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ലോറികള്‍ വരാതായതോടെ വൈക്കോലും കിട്ടാതായിരിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടെ മില്‍മ സംഭരണം കുറയ്ക്കുക കൂടി ചെയ്തതോടെ ക്ഷീരകര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 
 
മലബാറില്‍ ഏകദേശം ആറര ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഒരു ദിവസം സംഭരിക്കുന്നത്. ഇതില്‍ പകുതി മാത്രമേ വിറ്റഴിക്കാന്‍ സാധിക്കുന്നുള്ളൂ. കഴിഞ്ഞ മാസം 8.5 ലക്ഷം ലിറ്റര്‍ പാല്‍ മില്‍മ പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കാന്‍ മില്‍മയ്ക്ക് ഏകദേശം പത്ത് രൂപയോളം അധികച്ചെലവ് വരും. ഹോട്ടലുകളും കൂള്‍ബാറുകളും അടച്ചതിനാല്‍ പാല്‍ ചെലവഴിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതാണ് മില്‍മയും അതുവഴി ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാകാന്‍ കാരണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  10 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  10 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  10 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  10 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  10 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  10 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  10 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  10 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  10 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  10 days ago