സംസ്ഥാനത്ത് 21 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേർ നിസാമുദ്ദീനില്‍ നിന്നെത്തിയവർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതില്‍ രണ്ടു പേര് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍
കാസര്‍കോട് -8
ഇടുക്കി -5
കൊല്ലം- 2
തിരുവനന്തപുരം -1
പത്തനംതിട്ട -1
തൃശൂര്‍ -1
മലപ്പുറം -1
കോഴിക്കോട് -1
കണ്ണൂര്‍ -1
ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗബാധിതരുടെ എണ്ണം 286 ആയി. ഇന്ന് 145 പേര് ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 200 പേര് വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര് വിദേശികളാണ്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം 76 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."