HOME
DETAILS

ജില്ലയില്‍ വാഹനപണിമുടക്ക് പൂര്‍ണം

ADVERTISEMENT
  
backup
March 31 2017 | 19:03 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d


എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോ തടഞ്ഞു; ചിലയിടങ്ങളില്‍ ഒറ്റതിരിഞ്ഞു സംഘര്‍ഷം
കൊച്ചി: തേര്‍ഡ് പാര്‍ടി ഇന്‍ഷൂറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചു സംസ്ഥാനത്തെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യബസുകളും ഓട്ടോകളും നിരത്തിലിറങ്ങിയില്ല.
വ്യാഴാഴ്ച അര്‍ധരാത്രിമുതലാണു പണിമുടക്ക് ആരംഭിച്ചത്. ബി.എം.എസ് ഒഴികെ എല്ലാ ട്രേഡ് യൂനിയനും പണിമുടക്കില്‍ പങ്കെടുത്തെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍ടി.സി ബസുകളും നിരത്തിലിറങ്ങി.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയ ഓട്ടോകളെ സമരക്കാര്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ഒറ്റതിരിഞ്ഞു സംഘര്‍ഷമുണ്ടായി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വൈകുന്നേരം ബന്ധുവിനെ കൂട്ടാനെത്തിയ ഓട്ടോയെ സമരക്കാര്‍ തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. നോര്‍ത്ത്, സൗത്ത് റയില്‍വെ സ്‌റ്റേഷനുകളിലും സമരത്തില്‍ പങ്കെടുക്കാത്തവരുടെ വാഹനങ്ങള്‍ തടഞ്ഞു. സമരം മുതലെടുത്തു ബൈക്കുകളുമായി പണം സമ്പാദിക്കാനിറങ്ങിയവരും ഏറെയാണ്.
അങ്കമാലിയില്‍ വാഹനപണിമുടക്ക് ദിനത്തില്‍ ഹബ്ബ് തിരിച്ചറിയാന്‍ ലൈന്‍ വരച്ച് ബി.ജെ.പി മാതൃകയായി. അങ്കമാലി മഞ്ഞപ്ര മലയാറ്റൂര്‍ റോഡിലെ തുറവൂര്‍ ജങ്ഷനിലെ ഹബ്ബിലാണ് തിരിച്ചറിയല്‍ ലൈന്‍ വരച്ചത്. വടക്കന്‍ മേഖലയിലെ തീര്‍ഥാടകരും മലയാറ്റൂര്‍ തീര്‍ഥാടകര്‍ വണ്‍വേ വഴി പ്രാധാന ദിവസങ്ങളില്‍ പോകുന്ന റോഡാണിത്. വളവ് കഴിഞ്ഞ് ഉടനെയുള്ള ഹബ്ബില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുക പതിവാണ്. നിരവധി തവണ പ്രതിഷേധിച്ചിട്ടും നടപടി ഇല്ലാത്തതിനാലാണ് ദൗത്യവുമായി ബി.ജെ.പി നേരിട്ട് രംഗത്തെത്തിയത്.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.തങ്കച്ചന്‍ വര്‍ഗ്ഗീസ്, വാര്‍ഡ് അംഗം ബിന്ദുവത്സന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ ടി ഷാജി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുരുഷോത്തമന്‍ ,ജനകന്‍ എം കെ, കെ ജി ഷാജി,വര്‍ഗ്ഗീസ് പുന്നയ്ക്കല്‍, കെ കെ ആനന്ദന്‍, വി വി അരഞ്ജിത്ത്, ഗളളിറ്റ്, ശ്രീജിത്ത് വേങ്ങൂര്‍, ജോബി പോള്‍, ജിജോ ജോസ്, രാജേഷ് ഒ കെ. നജി കെ ബി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന്
മൂവാറ്റുപുഴ: വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍(സി.ഐ.റ്റി.യു) മൂവാറ്റുപുഴ ഏരിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കണമെന്നും, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലോണ്‍നല്‍കുന്നത് പോലെ വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട ലോണ്‍ നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സി.ഐ.റ്റി.യു.ഏരിയ സെക്രട്ടറി എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്തു. പി.എച്ച്.ഷാനവാസ് അധ്യക്ഷത വഹിച്ചു. അലി അക്ബര്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു.


ഒന്‍പതുകാരിയെ
ചെറിയച്ഛന്‍ പീഡിപ്പിച്ചു
കൊച്ചി: പെരുമ്പാവൂര്‍ പോഞ്ഞാശേരി നായരു പീടികയില്‍ ഒന്‍പതു വയസുകാരിയെ ചെറിയച്ഛനും സുഹൃത്തും പീഡിപ്പിച്ചെന്നു പരാതി. കഴിഞ്ഞ മൂന്നുവര്‍ഷമായി ചെറിയച്ഛന്‍ പലപ്പോഴായി പീഡിപ്പിച്ചെന്നാണു പരാതി. ചെറിയച്ഛന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഇയാളുടെ സുഹൃത്തായ ജോസഫ് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണു കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറഞ്ഞത്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണു ബാലിക. പ്രദേശത്തുകാരനായ ജോസഫിനേയും കുട്ടിയുടെ ചെറിയച്ഛനേയും പ്രതിയാക്കി പെരുമ്പാവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറുപ്പംപടിയില്‍ കഴിഞ്ഞ ദിവസം മറ്റൊരു ബാലികയെ പീഡിപ്പിച്ചിരുന്നു.

ചിറ്റൂര്‍ പുഴയില്‍ വെള്ളം എടുക്കുന്നത് തടഞ്ഞ ഉത്തരവ് ശരിവെച്ചു
കൊച്ചി : ചിറ്റൂര്‍ പുഴയില്‍ നിന്ന് കൃഷിക്ക് വെള്ളം എടുക്കുന്നതു തടയുന്ന പാലക്കാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നത് തടഞ്ഞതിനെതിരെ ചിറ്റൂര്‍ സ്വദേശി ആര്‍. ശങ്കരന്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. 2016 - 17 വര്‍ഷത്തില്‍ പാലക്കാട് ജില്ലക്ക് കടുത്ത വരള്‍ച്ച നേരിടേണ്ടി വന്നെന്നും ജില്ലയില്‍ മഴയുടെ ലഭ്യതയില്‍ 60 ശതമാനം കുറവു വന്നെന്നും വ്യക്തമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ജനുവരി അവസാനത്തോടെ ജലസ്രോതസ്സുകള്‍ വറ്റി വരണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് കാര്‍ഷികാവശ്യത്തിന് പുഴയിലെ വെള്ളം എടുക്കുന്നത് തടഞ്ഞതെന്നും അതോറിറ്റി വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് പുഴയില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം എടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.

ടിക്കറ്റ് വില്‍പന തുടങ്ങി
കൊച്ചി: സംവിധായകന്‍ ലാല്‍ ജോസിന് ആദ്യ ടിക്കറ്റ് നല്‍കികൊണ്ട് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഒ.വി. വിജയന്റെ പ്രശസ്ത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിനെ ആധാരമാക്കിയുള്ള നാടകത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കമായി.
ഖസാക്ക് കൊച്ചിയില്‍ പ്രോഗ്രാം ഡയറക്ടര്‍ ഹബീബ് തങ്ങളാണ് ലാല്‍ ജോസിന് ടിക്കറ്റ് കൈമാറിയത്. ഏപ്രില്‍ 21, 22, 23 തീയതികളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയിലാണ് നാടകത്തിന് വേദിയൊരുങ്ങുന്നത്. ടിക്കറ്റുകള്‍ കൊച്ചി ലുലു മാളിലും പനമ്പിള്ളി നഗറിലുമുള്ള ക്രോസ്‌വേഡ് ബുക്‌സ്‌റ്റോറിലും ഓണ്‍ലൈനില്‍ ംംം.സവമമെസസീരവശ്യശഹ.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.


വന്യമൃഗങ്ങളുടെ അവയവങ്ങള്‍ കൊണ്ട് വസ്തുക്കളുണ്ടാക്കി വില്‍പന നടത്തിയ സംഘം പിടിയില്‍
കാക്കനാട്: വന്യമൃഗങ്ങളുടെ അവയവങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ വില്‍പന നടത്തിവന്ന മൂന്നംഗ സംഘത്തെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. പ്രധാന വില്‍പനക്കാരന്‍ കോടനാട് സ്വദേശി സിനോജ് (35), സഹ വില്‍പനക്കാരായ അനീഷ് (37), ദേവസിക്കുട്ടി (60) എന്നിവരാണ് പിടിയിലായത്.
ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കള്‍, കരടിയുടെ നെയ്യ്, നഖം, പല്ല്, മലമ്പാമ്പ് നെയ്യ്, ഉറുമ്പു തീനിയുടെ തുകല്‍, നക്ഷത്ര ആമയേക്കാള്‍ വിലകൂടിയ പ്രത്യേകതരം ആമ തുടങ്ങിയവ സംഘത്തില്‍ നിന്നു കണ്ടെടുത്തു. നായാട്ടിനുപയോഗിക്കുന്ന തോക്കും കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോടനാട്ടെ സിനോജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് സംഘത്തെ പിടികൂടിയത്. ദേവസിക്കുട്ടി നേരത്തെയും ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ട്.
വന്യജീവി സംരക്ഷണ വകുപ്പ് 1972ലെ പ്രകാരം ഒന്നാം പട്ടികയില്‍പ്പെട്ട സാധാനങ്ങളാണിത്. ഇവ കൈവശം വയ്ക്കുന്നതോ, വില്‍പന നടത്തുന്നതോ ജാമ്യമില്ലാത്ത വകുപ്പാണ്. ഏഴ് വര്‍ഷം തടവും ലഭിക്കും. ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ മാല, ലോക്കറ്റ് തുടങ്ങിയ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ ആമയ്ക്കു പത്ത് കിലോഗ്രാം തൂക്കം വരും. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മതിവാനന്‍, എസ്.പി.സി.എ. ഇന്‍സ്‌പെക്ടര്‍ ടി.എം. സജിത്, റേഞ്ച് ഓഫീസര്‍ ജ്യോതിഷ്, എസ്.പി.സി.എ. ഓഫീസര്‍ കെ.ബി. ഇക്ക്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.


ഇടക്കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന ബോട്ട് കത്തിനശിച്ചു
പള്ളുരുത്തി: യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരുന്ന ബോട്ട് കത്തി നശിച്ചു. ഇടക്കൊച്ചിയില്‍ എസ്.എല്‍.എസ് സീഫുഡിന് സമീപം ഇടക്കൊച്ചി സ്വദേശി സുഭാഷ് കുറുവേലിപറമ്പില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് യാഡില്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ബോട്ടാണ് കത്തി നശിച്ചത് . വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു തീപിടുത്തം. വെല്‍ഡിങിനിടെ തീപ്പൊരി ചിതറി ബോട്ടിന് തീ പിടിക്കുകയായിരുന്നുവെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീ ആളിപടര്‍ന്നതോടെ ബോട്ടിനും ,യാഡിനും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ മട്ടാഞ്ചേരി ഫയര്‍‌സ്റ്റേഷനില്‍ നിന്നും രണ്ടും, ഗാന്ധി നഗറില്‍ നിന്നും ഒരു യൂണിറ്റുമെത്തി മൂന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സ്റ്റേഷന്‍ ആഫീസര്‍ ടി.പി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകീരും തീ അണക്കാന്‍ പ്രയത്‌നിച്ചു. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം അറുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പി.ഡി.പി വാളന്റിയര്‍ ക്യാംപ് നടത്തി
കൊച്ചി: ഇന്ത്യ രാജ്യത്ത് വിഭാഗീയത വളര്‍ത്തി പിന്നോക്ക ന്യൂനപക്ഷങ്ങളും ദലിത് ആദിവാസികളുടേയും അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെടുകയും ഭരണകൂടം അജണ്ടയായി നടപ്പിലാക്കുകയും ചെയ്യുന്നത് ചെറുക്കാന്‍ അടിസ്ഥാനവര്‍ഗ കൂട്ടായ്മ രൂപപ്പെടേണ്ടത് അനിവിര്യമാണെന്ന് പി.ഡി.പി സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരേ അടിസ്ഥാനവര്‍ഗ മുന്നേറ്റം എന്ന മുദ്രാവാക്യത്തില്‍ ഏപ്രില്‍ 13,14 തീയതികളില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയുടേയും അടിസ്ഥാനവര്‍ഗ കൂട്ടായ്മയുടേയും ഭാഗമായി പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാളണ്ടിയര്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.മുജീബ്‌റഹ്മാന്‍ ,ഐ.എസ്.എഫ്.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി ,പത്മിനി.ഡി.നെട്ടൂര്‍,മനാഫ് വേണാട്,ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,ജില്ല ട്രഷറര്‍ ഫൈസല്‍ മാടവന, ജില്ല വൈസ്പ്രസിഡന്റുമാരായ സലാം പട്ടേരി ,വിശ്വനാഥന്‍ ,ജില്ല ജോയിന്റ് സെക്രട്ടറിമാരായ ഷിഹാബ് ചേലക്കുളം ,പി.എം.ബഷീര്‍ ,സി.എസ്.ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജോര്‍ജ് ബോബന്‍ പഠന ക്‌ളാസ് നയിച്ചു.


ജില്ലയില്‍ വാഹന രജിസ്‌ട്രേഷന്‍ കുതിച്ചുയര്‍ന്നു
കാക്കനാട്: സാമ്പത്തിക വര്‍ഷാവസാനം ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ കുതിച്ചുയര്‍ന്നു. എറണാകുളം ആര്‍.ടി ഓഫിസുകള്‍ക്ക് പരിധിയിലുള്ള സബ് ഓഫിസുകളില്‍ സാമ്പത്തിക വര്‍ഷാവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ വാഹനങ്ങളുടെ താല്‍കാലിക രജിസ്‌ട്രേഷന്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമായി ഉയര്‍ന്നു. എറണാകുളം ആര്‍.ടി ഒയുടെ കീഴിലുള്ള സബ് ഓഫിസുകളില്‍ ഉള്‍പ്പെടെ 700 ല്‍പ്പരം വാഹനങ്ങളാണ് ഇന്നലെ മാത്രം രജിസ്‌ട്രേഷന്‍ നടത്തിയത്. എന്നാല്‍ മൂവാറ്റുപുഴ ആര്‍.ടി.ഓഫിസുകള്‍ക്ക് കീഴിലുള്ള പെരുമ്പാവൂര്‍, കോതമംഗലം സബ് ഓഫിസുകള്‍ ഉള്‍പ്പെടെ വാഹന രജിസ്‌ട്രേഷനില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. മൂവാറ്റുപുഴയില്‍ 4045 എണ്ണം മാത്രമായിരുന്നു രജിസ്‌ട്രേഷന്‍. താല്‍കാലിക രജിസ്ട്രഷനെടുത്ത വാഹനങ്ങളില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളായിരുന്നു. വാഹന ഡീലര്‍മാര്‍ ഏറ്റവും കുടുതല്‍ കേന്ദ്രീകരിക്കുന്ന ആര്‍.ടി ഓഫിസ് പരിധികളിലാണ് രജിസ്‌ട്രേഷന്‍ കൂടുതല്‍.
മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് മൂന്ന് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് വാഹന ഡീലര്‍മാര്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് രജിസ്‌ട്രേഷന്‍ കുത്തനെ ഉയരാന്‍ കാരണം. ഏപ്രില്‍ ഒന്നു മുതല്‍ വിപണിയിലെത്തിയ പുതിയ മോഡലുകള്‍ക്ക് ഭാരത് സ്റ്റേജ് നാല് നിലവാരം നിര്‍ബന്ധമാക്കിയിരുന്നു. ഈ നിലവാരം കൈവരിക്കാന്‍ മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. വര്‍ധിച്ചുവരുന്ന വായു മലിനീകരണം തടയാന്‍ യൂറോപ്യന്‍ നിലവാരത്തെ അടിസ്ഥാനമാക്കി 2000 മുതലാണ് രാജ്യത്ത് ഭാരത് സ്റ്റേജ് നിലവാരം നടപ്പാക്കിയത്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് മൂന്ന് (ബി എസ് മൂന്ന്) നിലവാരമാണു രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്നത്. 2016 ഏപ്രില്‍ ഒന്നു മുതല്‍ വിപണിയിലെത്തിയ പുതിയ മോഡലുകള്‍ക്ക് പക്ഷേ ഭാരത് സ്റ്റേജ് നാല് നിലവാരം നിര്‍ബന്ധമാക്കിയത്. നിലവില്‍ വില്‍പ്പനയിലുള്ള മോഡലുകള്‍ക്ക് ഈ നിലവാരം കൈവരിക്കാന്‍ മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിരുന്നു.


ഗൃഹസന്ദര്‍ശനത്തിന് തുടക്കമായി; പതാകദിനം ഇന്ന്
കൊച്ചി: ഏപ്രില്‍ 26 മുതല്‍ 30 വരെ തീയതികളില്‍ മുണ്ടംപാലം ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനപാഷന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയില്‍ ഇന്ന് പതാകദിനം ആചരിക്കും.
ഇന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലായി ശാഖ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശനത്തിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരിപ്പടിയില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച് നിര്‍വഹിച്ചു.
അല്‍ഹിദായ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഹുദവി പ്രാര്‍ഥന നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി, എസ്.വൈ.എസ് കൗണ്‍സിലംഗം സെയ്തുഹാജി, എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖലാ ട്രഷറര്‍ മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

പതാകദിനവും ഫണ്ട് ശേഖരണവും
വിജയിപ്പിക്കുക
കൊച്ചി: മദീനപാഷന്റെ പ്രചാരണാര്‍ഥം നടത്തുന്ന പതാകദിനവും ഗൃഹസന്ദര്‍ശനവും ഫണ്ട് ശേഖരണവും വമ്പിച്ച വിജയമാക്കണമെന്ന് സമസ്ത കേന്ദ്രമുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി, സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി, ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ സമസ്ത പ്രവര്‍ത്തനങ്ങളുടേയും പ്രത്യേകിച്ച് യുവജന വിദ്യാര്‍ഥി സമൂഹത്തിന്റെ സേവന മേഖലകളെ സജീവമാക്കുവാന്‍ മദീനപാഷന്‍ സഹായകമാകുമെന്നും മുഴുവന്‍ സമസ്ത പ്രവര്‍ത്തകരും ഇത് ഏറ്റെടുക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.


ചരക്കുഗതാഗത രംഗത്ത് കൊച്ചിന്‍
പോര്‍ട്ട് ട്രസ്റ്റിന് 13 ശതമാനം വളര്‍ച്ച
കൊച്ചി: ചരക്കുഗതാഗതരംഗത്ത് കൊച്ചിന്‍ പോര്‍ട്ടിന് 13 ശതമാനം വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്തുവഴി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 124.06 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞു. എന്നാല്‍ കൊച്ചിന്‍ തുറമുഖത്തിന്റെ മൊത്തം ചെലവ് കണക്കാക്കുമ്പോള്‍ 46 കോടി രൂപ നഷ്ടത്തിലാണ്. 2015 -16 സാമ്പത്തിക വര്‍ഷം 22.10 മില്യണ്‍ മെട്രിക് ടണ്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് 25.1 മില്യണ്‍ മെട്രിക് ടണ്ണായി ചരക്കുനീക്കം വര്‍ധിച്ചു. 2014-15 കാലയയളവില്‍ ഇത് 21.60 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു. ചരക്കുനീക്കത്തിലൂടെ 124.06 കോടി രൂപയുടെ ലാഭം നേടാന്‍ പോര്‍ട്ട് ട്രസ്റ്റിന് കഴിഞ്ഞു. മുന്‍വര്‍ഷം 70.9 കോടി രൂപയുടെ ലാഭമായിരുന്നു ഈ ഇനത്തില്‍ പോര്‍ട്ടിന് ലഭിച്ചിരുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 486.57 കോടി രൂപയുടെ വരുമാനമാണ് പോര്‍ട്ട് ട്രസ്റ്റ് ചരക്കുനീക്കത്തിലൂടെ കരസ്ഥമാക്കിയത്. 2015-16 വര്‍ഷത്തില്‍ ഇത് 437.25 കോടി രൂപയായിരുന്നു. കൈകാര്യചെലവ് 366.35 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 362.51 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ എ.വി. രമണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4.20 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 4.91 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിച്ചു. ഈ വര്‍ഷം 1211 കാര്‍ഗോ വെസ്സലുകളും 46 യാത്രകപ്പലുകളുമാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. മുന്‍വര്‍ഷം 1169 കാര്‍ഗോ വെസ്സലും 33 യാത്രാകപ്പലുമാണ് കൊച്ചിയില്‍ എത്തിയിരുന്നത്. പുതുതായി 10 റോ-റോ വെസ്സലുകളും തുറമുഖത്ത് നിന്ന് ചരക്കുനീക്കം നടത്തി.
മറ്റിതരവരുമാനമായി 30.90 കോടി രൂപ ലഭ്യമായപ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള മറ്റുചെവവുകളിലായി 201.96 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ പെന്‍ഷന്‍ കൂടിശ്ശികയായി 24 കോടി രൂപയും പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി 40 കോടി രൂപയും ചെലവഴിക്കേണ്ടിവന്നതിനാലാണ് മൊത്തം ലാഭത്തില്‍ നഷ്ടം കണക്കാക്കുന്നത്. കൈകാര്യ ചെലവില്‍ 120 കോടിയോളം രൂപ വല്ലാര്‍പാടം കണ്ടെയ്‌നല്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഡി.പി വേള്‍ഡിന് വേണ്ടി ഡ്രജ്ജിംഗ് നടത്തുന്നതിനായി ചെലവഴിക്കുന്നതാണ്. ഈ തുക പോര്‍ട്ട് ട്രസ്റ്റിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡി.പി വേള്‍ഡ് വരുമാനവിഹിതമായി മാസം ഏഴ് കോടിയോളം രൂപയാണ് പോര്‍ട്ട് ട്രസ്റ്റിന് കൈമാറുന്നത്. കരയില്‍ നിന്ന് മാറി കടലില്‍ ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനും മറീന പദ്ധതിക്കും സാധ്യത പഠനം നടന്നുവരുകയാണ്.
ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി വരുന്നതിലൂടെ ഡ്രജ്ജിംഗ് ചെലവ് ലാഭിക്കുന്നതിന് കഴിയും. 3500 കോടി രൂപയുടെ പദ്ധതിക്കുള്ള സാധ്യതപഠനം ഐ.ഐ.ടി മദ്രാസ് ആണ് നടത്തുന്നത്. പദ്ധതിയിലേക്ക് നാവികസേന ആയിരം കോടി ചെലവഴിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ വാണിജ്യസാധ്യത പഠനത്തിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച മറ്റ് കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മറീന സംബന്ധിച്ച കാര്യങ്ങള്‍ സാധ്യതപഠനത്തിന് ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളുവെന്നും എ.വി രമണ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ശൂചീകരണ പ്രവര്‍ത്തനങ്ങളുടെ കാംപയിന്‍ സംബന്ധിച്ച തീം സോംഗിന്റെ പ്രകാശനം കെ.വി തോമസ് എം.പി നിര്‍വഹിച്ചു. പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറി ഗൗരി എസ്.നായര്‍, ചീഫ് എഞ്ചിനീയര്‍ ജി. വൈദ്യനാഥന്‍, ഫിനാന്‍സ് അഡ്വസൈര്‍ ഡി.ഭാഗ്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മൂന്നാര്‍ കൈയേറ്റം: സി.ബി.ഐ
അന്വേഷണം വേണമെന്ന് പി.ടി തോമസ്
കൊച്ചി:പട്ടിക വിഭാഗക്കാരെയും ഭൂരഹിതരേയും മുന്‍നിര്‍ത്തി നടത്തിയ മൂന്നാര്‍ ഭൂമികൈയേറ്റത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എം.എല്‍.എ. മൂന്നാര്‍ കൈയേറ്റത്തില്‍ ഇടുക്കി എം.പി.ജോയ്‌സ് ജോര്‍ജിന്റെയും ദേവികുളം എം.എല്‍.എ രാജേന്ദ്രന്റെയും പങ്ക് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം.വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇവരെ വെള്ളപൂശുന്ന തരത്തിലുള്ളതാണ്.
സര്‍ക്കാരിന്റെ ഭൂമി കൈയേറി ആദായമെടുത്ത് അനുഭവിച്ച് വരികയാണ് ഇരുവരും. ഒരുതുണ്ടുഭൂമിപോലുമില്ലാത്ത തോട്ടം തൊഴിലാളികളെ ബന്ധികളാക്കി നിര്‍ത്തിയാണ് സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും അട്ടിമറിക്കുന്നത്.നീലക്കുറിഞ്ഞിയിലെ 32 ഏക്കര്‍ സ്ഥലം എം.പി തട്ടിയെടുത്തതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. കുറിഞ്ഞി സങ്കേതത്തിന്റെ ഭാഗമായ ഭൂമി പാവങ്ങളായ പട്ടിക വിഭാഗക്കാരെ മുന്നില്‍ നിര്‍ത്തി രേഖയുണ്ടാക്കി മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തം പേരിലേക്ക് വ്യാജമായി പട്ടയം ഉണ്ടാക്കി മാറ്റിയെടുക്കുകയാണ് എം.പി ചെയ്തത്. പതിച്ച് കൊടുക്കാന്‍ കഴിയാത്തതും ഇത് സംബന്ധിച്ച ലിസ്റ്റില്‍ ഉള്‍പെടാത്തതുമാണെന്ന് ലാന്റ് റവന്യൂകമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയ ഭൂമിയാണിത്. 2001 ല്‍ പട്ടയം കിട്ടിയതായാണ് രേഖയുണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ പേരില്‍ കൃത്രിമമായി ഒപ്പിട്ടാണ് ഭൂമിക്ക് രേഖയുണ്ടാക്കിയതെന്ന് പ്രദേശ വാസികളായ പട്ടിക വിഭാഗക്കാരായ അഞ്ച് പേര്‍ എം.പിക്കും മറ്റുമെതിരെ പരാതിപെട്ടിട്ടുമുണ്ട്.ജോയ്‌സ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പട്ടയഭൂമി റദ്ദ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്നും പി.ടി തോമസ് ചോദിച്ചു.
ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള നീചമായ പ്രവര്‍ത്തികളാണ് ഭൂമി കൈയേറ്റത്തിനുപിന്നില്‍ നടന്നിരിക്കുന്നത്.ലക്ഷക്കണക്കിന് രൂപയുടെ തടിയാണ് പട്ടയഭൂമിയില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്നത്. പട്ടികവിഭാഗകക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് എം.പിക്കും എം.എല്‍.എക്കും എതിരെ കേസെടുക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

മൊബൈല്‍ ടവറിനെതിരേ പ്രതിഷേധ ജ്വാല തെളിയിച്ചു
പള്ളുരുത്തി: പെരുമ്പടപ്പ് പാലം സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു.
കൗണ്‍സിലര്‍ കെ.ആര്‍.പ്രേം കുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ.പി.മണിലാല്‍, കെ.ജെ.ജെര്‍സന്‍, എന്‍.ഇ.അലക്‌സാണ്ടര്‍, കെ.കെ.റോഷന്‍ കുമാര്‍ ,കെ.വി.അജയന്‍, വിജി ആന്റണി, ജോസി ആലുങ്കല്‍ ,കെ.വി.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു .


ആലുവ ടൗണ്‍ പ്രചാരണ ക്യാംപയിന് തുടക്കമായി
ആലുവ: മദീനപാഷന്‍ പ്രചാരണ ക്യാംപയിന്റെ ആലുവ ടൗണ്‍തല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ.കെ അബ്ദുള്ള ഇസ്‌ലാമിയ വ്യാപാരി ഷാജഹാന് ലഘുലേഖ നല്‍കി കൊണ്ട് നിര്‍വഹിച്ചു.
സഹചാരി ജില്ലാ ചെയര്‍മാന്‍ കെ.എം ബശീര്‍ ഫൈസി,ടൗണ്‍ പ്രസിഡന്റ് കെ.കെ അബ്ദുള്‍ സലാം ഇസ്‌ലാമിയ, ഭാരവാഹികളായ അന്‍സാര്‍ ഗ്രാന്റ്, സാനിഫ് അലി, റ്റി.എച്ച് ആശിഫ്, വി.എം ഹസന്‍, അബ്ബാസ് അന്‍വരി, കെ.എ സെയത് മുഹമ്മദ്, അലിമുദീന്‍ എന്നിവര്‍ സംബന്ധിച്ചു. പതാകദിനമായ ഇന്ന് രാവിലെ 7.30 ന് എല്ലാ ശാഖകളിലും പതാക ഉയര്‍ത്തും തുടര്‍ന്ന് ഗൃഹ സന്ദര്‍ശനവും നടക്കും. ഞാറായ്ച്ച വൈകിട്ട് 7ന് ആലുവ മഹാനാമിയില്‍ നടക്കുന്ന മേഖല തല പ്രീകോണ്‍ സംഗമം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.


പിതാവിന് നല്‍കിയ വാക്ക് പാലിച്ച്
യേശുദാസ് ജന്മദേശത്തെത്തി
മട്ടാഞ്ചേരി: മുറതെറ്റാതെ പത്മശ്രീ കെ.ജെ യേശുദാസ് ഇത്തവണയും ജന്മദേശത്തെ കപ്പേളയിലെത്തി. ആറര പതിറ്റാണ്ടായി തുടരുന്ന പിതൃസ്മൃതിയുടെ ജീവിത നിഷ്ഠയുമായാണ് യേശുദാസ് ജന്മദേശത്തെ കപ്പേളയിലെത്തിയത്.
യേശുദാസിന്റെ പിതാവ് ആഗസ്റ്റിന്‍ ജോസഫ് ഭാഗവതരും സഹസംഗീതജ്ഞരും ചേര്‍ന്നോരുക്കുന്ന സംഗീതാര്‍ച്ചന തുടരണമെന്ന പിതാവിന്റെ വാക്ക് ഏറ്റെടുത്താണ് ദാസ് ഇത്തവയും കൊച്ചിയിലെത്തിയത്.
അധികാരി വളപ്പിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 'വണക്കമാസത്തോടനുബന്ധിച്ചുള്ള സംഗീതാര്‍ച്ചന ദിനത്തില്‍ പിന്നിട് നേര്‍ച്ചസദ്യയുമൊരുക്കി.
അധികാരി വളപ്പിലെ കപ്പേളയില്‍ യേശുദാസ് ഭാര്യ പ്രഭയുമായെത്തി ഉച്ചയ്ക്ക് നേര്‍ച്ചസദ്യ വിളമ്പി. രാത്രി സംഗീതാര്‍ച്ചനയും നടത്തി.


അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
കോതമംഗലം: മൈലൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ (ഞായര്‍ )മുതല്‍ ആരംഭിക്കും. തുമ്പയില്‍ രാഘവന്‍ മെമ്മോറിയല്‍ എവര്‍റോളിഗ് ട്രോഫി 15001 രൂപ ക്യാഷ് അവാര്‍ഡിനും കെ.കെ.ജോസ് കഴുതമല റണ്ണേഴസ് അപ്പിനും10001 രൂപ ക്യാഷ് അവാര്‍ഡിനും വേണ്ടിയാണ് മല്‍സരങ്ങള്‍ നടക്കുക.
മൈലൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അബ്രാഹം നാളെ വൈകിട്ട് നാലരക്ക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ എട്ടിന് വൈകിട്ട് 5.30 ന് അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ വോളിബോള്‍ ക്വാപ്‌ററനുമായ ടോം ജോസ് സമ്മാനദാനം നിര്‍വഹിക്കുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ ഷയറജ് ആക്കട, കണ്‍വീനര്‍ മുഹമ്മദ് ഷിയാസ് എന്നിവര്‍ അറിയിച്ചു.


സൈക്കിള്‍ വിതരണം
പെരുമ്പാവൂര്‍: കല്ലില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും എസ്.സി വിഭാഗം കുട്ടികള്‍ക്ക് അനുവദിച്ച സൈക്കിള്‍ ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍ വിതരണം നടത്തി. പി.റ്റി.എ പ്രസിഡന്റ് വി.പി സലീം അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രസന്നന്‍, ഹെഡ്മിസ്ട്രസ് ലിസ്സി വര്‍ഗ്ഗീസ്, സി.പി ഉത്തമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.


'നിറവ് 2017' കാര്‍ഷിക ഫെസ്റ്റ് നാളെ മുതല്‍
പറവൂര്‍: കാര്‍ഷിക മേഖലക്ക് ഉണര്‍വ് പകരുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ആരോഗ്യ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും കാര്‍ഷിക ഔഷധച്ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍ ,വളര്‍ത്തു പക്ഷികള്‍, ചക്ക ഫെസ്റ്റും, മാമ്പഴഫെസ്റ്റും, ആദിവാസി മേള എന്നിവയുടെയും വിപുലമായ പ്രദര്‍ശനമായ നിറവ് 2017 നാളെ തുടങ്ങും.
പറവൂര്‍ പ്രഭൂസ് തിയേറ്ററിന് സമീപമുള്ള മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നാളെ മുതല്‍ 16 വരെയാണ് പ്രദര്‍ശനം. വൈകീട്ട് 5ന് മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് മേള ഉദ്ഘാടനം ചെയ്യും. കേരളത്തിനു പുറമെ അന്യരാജ്യങ്ങളില്‍ നിന്നുമുള്ള പഴ വര്‍ഗങ്ങളുടെ ചെടികളും, റമ്പൂട്ടാന്‍ പഴം മുതല്‍ രണ്ട് വര്‍ഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍ തെങ്ങിന്‍ തൈകളും ഔഷധചെടികളും മേളയില്‍ ലഭ്യമാകും. ആഴക്കടലിലെ വിസ്മയക്കാഴ്ച്ചകളായ 150 ല്‍ പരം അലങ്കാര മത്സ്യങ്ങള്‍, പിരാനയും, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള എലിഗേറ്റര്‍ ഫിഷ്, കടലിന്റെ അടിത്തട്ടില്‍ പ്രേതങ്ങളെ പോലെ അലയുന്ന ഗോസ്റ്റ് ഫിഷ് ,ആഫ്രിക്കയില്‍ നിന്നുള്ള ഗ്രെ പരറ്റ് എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ക്കുന്ന തത്തകളുടെ രാജ്ഞിയും 4 ലക്ഷം രൂപ വിലമതിക്കുന്ന ആഫ്രിക്കയുടെ മെക്കാവോ തത്തയും മേളയുടെ ആകര്‍ഷണ മായിരിക്കും. ഖാദി ,കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ സ്റ്റാളുകളില്‍ നിന്നും വിലക്കുറവില്‍ ലഭ്യമാകുമെന്നും സംഘാടകരായ പി യു വിനു, എം മനോജ്, മിഥുന്‍ പി റഹിം എന്നിവര്‍ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു.
രാവിലെ 11 മുതല്‍ രാത്രി 8. 30 വരെയാണ് പ്രദര്‍ശനം. അഞ്ചു വയസു മുതല്‍ പത്ത് വയസു വരെ 20 രൂപയും മുതിര്‍ന്നവര്‍ക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്.


കുട്ടംമ്പുഴയില്‍ അനധികൃത വാറ്റുകേന്ദ്രം; നടത്തിപ്പുകാരന്‍ അറസ്റ്റില്‍
കോതമംഗലം: കുട്ടംമ്പുഴയില്‍ വാറ്റു കേന്ദ്രം കണ്ടെത്തി. ഒരാള്‍ അറസ്റ്റില്‍. കുട്ടംമ്പുഴ സത്ര പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കുട്ടംമ്പുഴ പോലീസ് കണ്ടെത്തിയത്. കേന്ദ്രം നടത്തിയിരുന്ന കുട്ടംമ്പുഴ അറക്കല്‍ സേവ്യര്‍ (49) നെ കുട്ടംമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ചാരായം നിര്‍മിക്കുന്നതിനായി പാകപ്പെടുത്തിയ 15 ലിറ്റര്‍ കോട നശിപ്പിച്ചു കളഞ്ഞു.
ഇയാള്‍ വാറ്റുചാരായം നിര്‍മിച്ചു വില്‍ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് എസ്.ഐ ജോയി, എ.എസ്.ഐ ഇബ്രാഹിം കുട്ടി, പൊലിസുകാരായ എല്‍ദോസ്, അഭിലാഷ്, ജെയിസണ്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി പ്രതിയെ പിടികൂടിയത്. ഇയ്യാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബൈപാസ് റോഡ് നിര്‍മാണം ഉടന്‍
ആരംഭിക്കണമെന്ന്
പറവൂര്‍: നഗരസഭ ബജറ്റില്‍ പ്രഖ്യാപിച്ച എന്‍.എച്ച് ബൈപാസ് റോഡിന്റെ നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ ടി ജോണി അധ്യക്ഷത വഹിച്ചു. പി.ബി പ്രമോദ്, എന്‍.എസ് ശ്രീനിവാസന്‍ ,എം.എസ് സുരേഷ് ബാബു. കെ.ബി അനില്‍കുമാര്‍, പി.പി സതീഷ് എന്നിവര്‍ സംസാരിച്ചു.

നഗരസഭ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
പാണ്ടിക്കുടിയിലെ വിദേശമദ്യ വില്‍പനശാല വീണ്ടും തുറന്നു
നഗരസഭയും കണ്‍സ്യൂമര്‍ ഫെഡും തമ്മിലുള്ള ഒത്തുകളിയെന്ന് ആക്ഷേപം
മട്ടാഞ്ചേരി: എട്ട് ദിവസം നീണ്ട് നിന്ന സമരങ്ങള്‍ക്കൊടുവില്‍ നഗരസഭ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച പാണ്ടിക്കുടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യവില്‍പ്പന ശാല വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് നഗരസഭയുടെ ഉത്തരവിനെ തുടര്‍ന്ന് മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ ഉത്തരവിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് തടയുകയുമായിരുന്നു. നേരത്തേ മദ്യവില്‍പന ശാലക്ക് നഗരസഭ ലൈസന്‍സ് നിഷേധിച്ചിരുന്നു. എന്നിട്ടും മദ്യവില്‍പനശാല അടക്കാതെ വന്നപ്പോള്‍ അടച്ച് പൂട്ടി സീല്‍ ചെയ്യുമെന്ന് കാണിച്ച് നഗരസഭ കണ്‍സ്യൂമര്‍ ഫെഡിന് നോട്ടീസ് നല്‍കി.
എന്നിട്ടും പ്രവര്‍ത്തനം നിര്‍ത്താതെ വന്നപ്പോള്‍ നഗരസഭ അധികൃതര്‍ ജനകീയ രോഷത്തെ തുടര്‍ന്ന് സീല്‍ ചെയ്യാന്‍ എത്തിയെങ്കിലും മദ്യത്തിന്റെ കണക്കെടുക്കുന്നതിനും മദ്യം മാറ്റുന്നതിനും സമയം അനുവദിക്കണമെന്നും പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറഞ്ഞത് നഗരസഭ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ സമരക്കാരില്‍ ഒരു വിഭാഗം സീല്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നെങ്കിലും കെ.എല്‍.സി.എയുടെ നേതൃത്വത്തിലുള്ളവര്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സീല്‍ ചെയ്യാതെ പോയതാണ് കണ്‍സ്യൂമര്‍ ഫെഡിന് കോടതിയെ സമീപിക്കാന്‍ അവസരം ലഭിച്ചതെന്നാണ് ആക്ഷേപം. നഗരസഭയും കണ്‍സ്യൂമര്‍ ഫെഡും തമ്മില്‍ ഒത്ത് കളിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കോടതിയില്‍ പോകാന്‍ അവസരം നല്‍കുക വഴി തങ്ങള്‍ കുറ്റക്കാരല്ലന്ന് വരുത്തി തീര്‍ക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. പൊലീസ് കാവലിലാണ് ഇവിടെ ഇപ്പോള്‍ മദ്യവില്‍പന നടക്കുന്നത്.


ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു
അങ്കമാലി: നഗരസഭ ജനികീയാസൂത്രണം വഴി 24 ാം വാര്‍ഡില്‍ മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, പുലോസന്‍, മുട്ട വരിക്ക പ്ലാവ്, പാഷന്‍ഫ്രൂട് തുടങ്ങിയ അഞ്ചിനം ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്തു. അത്യുല്‍പാദന ശേഷിയുളള ഈ തൈകള്‍ക്കൊപ്പം 10 കിലോ ജൈവ വളവും വിതരണം ചെയ്തു . ഫല വൃക്ഷ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി എന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബാസ്റ്റിന്‍ ഡി. പാറക്കല്‍ പറഞ്ഞു .
അങ്കമാലി കൃഷി ഭവന്‍ ഓഫീസര്‍ ജോയി ,അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് അസിസ്റ്റന്റ് നികേഷ് , റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ്, മാര്‍ട്ടിന്‍ പോള്‍ , ബേബി വര്‍ഗീസ് , ജോജി ഡി.പാറക്കല്‍, ജോര്‍ജ്ജ് ജെ.കോട്ടക്കല്‍, ക്രിസ്റ്റഫര്‍ പഞ്ഞിക്കാരന്‍, ജോര്‍ജ്ജ് മൂഞ്ഞേലി, മാര്‍ട്ടിന്‍ പണ്ടേക്കാട് എന്നിവര്‍ പ്രസംഗിച്ചു .

ഡ്രൈവിങ് പരീക്ഷാ രീതികള്‍ കര്‍ശനമാകുന്നു
ലൈസന്‍സ് കിട്ടാന്‍ ഇനി 'ക്ഷ' വരക്കണം
കാക്കനാട്: ഡ്രൈവിങ് പഠിച്ച് എങ്ങനെയെങ്കിലും ഒരു ലൈസന്‍സ് ഒപ്പിക്കണമെന്നു കരുതുന്നവര്‍ ഇനി പാടുപെടും. ഇന്നു മുതല്‍ ഡ്രൈവിങ് പരീക്ഷ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാക്കുന്നു. വെറുതെ ഒരു 'എച്ച് ' എടുത്ത് കാണിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് പരീക്ഷയില്‍ ഇതുവരെ ഉണ്ടായിരുന്ന രീതികള്‍ മാറ്റി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ഡ്രൈവിങ് പരീക്ഷയില്‍ എച്ച് എടുക്കുന്നത് പഴയതു പോലെ എളുപ്പമാകില്ല. എച്ച് എടുക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനി മുതല്‍ കയറ്റത്തില്‍ ഓടിച്ച് കാണിക്കേണ്ടിയും വരും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.
നിലവില്‍ അഞ്ചടിയാണ് കമ്പികളുടെ ഉയരം. ഇത് രണ്ടര അടിയായി കുറയ്ക്കും. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിച്ചറിയാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന രീതിയും ഇനി ഉണ്ടാകില്ല. തിരിഞ്ഞു നോക്കിയും ഡോറിന് വെളിയിലേക്ക് നോക്കിയും റിവേഴ്‌സ് എടുക്കാനും അനുമതി ഇല്ല. വശങ്ങളിലെയും അകത്തെയും കണ്ണാടികള്‍ വഴി നോക്കി മാത്രമേ ഇനി റിവേഴ്‌സ് എടുക്കാനാവൂ. 'എച്ച് ' പരീക്ഷയിക്ക് ശേഷമുള്ള റോഡ് പരീക്ഷ നിരപ്പായ പ്രദേശത്തിനു പുറമേ കയറ്റത്തിലുമുണ്ടാവും. പരീക്ഷയില്‍ പരിശോധകള്‍ക്കായി സെന്‍സര്‍ ഉപയോഗിക്കുന്ന രീതി വ്യാപകമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.


തിരുമാറാടിയില്‍
750 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നു
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചാണ് കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.750 കിണറുകളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. കിണറുകളുടെ നിശ്ചിത അകലത്തില്‍ കുഴികള്‍ കുത്തി റിങ് ഇറക്കി, അരിപ്പ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പലത രാജു അധ്യക്ഷയായി. കെ ആര്‍ പ്രകാശ്, രമ മുരളീധര കൈമള്‍, ലിസി റെജി, മായ കെ എസ് ,വി ഇഒ പുരുഷോത്തമന്‍ ,എ ഇ ഷൈമോള്‍ എന്നിവര്‍ സംസാരിച്ചു.


അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ പദ്ധതി റിപ്പോര്‍ട്ട് കൈമാറി
അങ്കമാലി: കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക മുന്നേറ്റം കുറിക്കുന്ന അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ഇന്നസെന്റ് എം.പി കേന്ദ്ര സര്‍ക്കാരിന് കൈമാറി.
സംസ്ഥാന ടൂറിസം വകുപ്പിനു വേണ്ടി കണ്‍സള്‍ട്ടന്റായ ജിറ്റ് പാക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയുമായി പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഇന്നസെന്റ് ചര്‍ച്ച ചെയതു. കേന്ദ്ര പദ്ധതിയായ 'സ്വദേശ് ദര്‍ശനി'ല്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതാണ് ഇന്നസെന്റ് എം.പി സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി. അതിരപ്പിള്ളിയില്‍ നിന്നാരംഭിച്ച് തുമ്പൂര്‍മുഴി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോള്‍, കല്ലില്‍ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്ന ടൂറിസം സര്‍ക്യൂട്ട് പുതിയൊരു അനുഭവമാകും വിനോദ സഞ്ചാരികള്‍ക്ക് നല്‍കുക.
തദ്ദേശീയര്‍ക്കു പുറമേ ധാരാളം വിദേശ സഞ്ചാരികളേയും ആകര്‍ഷിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് എം.പി മന്ത്രിയെ അറിയിച്ചു.ഡി.പി. ആര്‍ ഉടന്‍ പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ എം.പിക്ക് ഉറപ്പു നല്‍കി.


പനമ്പള്ളി നഗറിലെ വാണിജ്യം:
തല്‍സ്ഥിതി മൂന്ന് മാസത്തേക്ക് തുടരാം
കൊച്ചി : പനമ്പിള്ളി നഗറിലെ പാര്‍പ്പിട മേഖലയിലെ വാണിജ്യ സ്ഥാപനങ്ങള്‍ പാടില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരായ ഹരജിയില്‍ തല്‍സ്ഥിതി മൂന്നു മാസത്തേക്ക് തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. പാര്‍പ്പിട മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പാടില്ലെന്നും ബേക്കറി, കോഫിഷോപ്പ് തുടങ്ങി ഡി, ആന്‍ഡ് ഒ ലൈസന്‍സ് നിര്‍ബന്ധമുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 നു ശേഷം സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ജിസിഡിഎയും അടച്ചു പൂട്ടണമെന്നുമാണ് ജനുവരി ആറിലെ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ മേഖല പാര്‍പ്പിട - വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മിശ്രമേഖലയാക്കണമെന്നാവശ്യപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഇതിനായി തല്‍സ്ഥിതി തുടരണമെന്നും കൊച്ചി കോര്‍പ്പറേഷനു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വനിതാ ജാഗ്രതാ സമിതി രൂപീകരിച്ചു
മരട്: കീര്‍ത്തി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, മരട് പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ വനിതാ ജാഗ്രതാ സമിതി രൂപീകരിച്ചു. സ്ത്രീ സുരക്ഷക്കും ലഹരി മരുന്ന്, ലൈംഗിക അക്രമങ്ങള്‍ എന്നിവയ്ക്ക് എതിരേയും നടത്തിയ ബോധവത്കരണ പരിപാടിയില്‍ മരട് എസ്.ഐ എം. സുജാതന്‍ പിള്ള, എ.എസ്.ഐ വി.വി. ശേഖരപിള്ള എന്നിവര്‍ ക്ലാസെടുത്തു.
അസോസിയേഷന്‍ പ്രസിഡന്റ് കെ.ഡി. ഉമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.പി.ജി. തോമസ്, എന്‍. അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. മരട് എസ്‌ഐ, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എ. ദേവസി, ബിന്ദു പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ 22 അംഗ വനിതാ ജാഗ്രതാ സമിതി രൂപീകരിച്ചു.

അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ പദ്ധതി റിപ്പോര്‍ട്ട് കൈമാറി
അങ്കമാലി: കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക മുന്നേറ്റം കുറിക്കുന്ന അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ഇന്നസെന്റ് എം.പി കേന്ദ്ര സര്‍ക്കാരിന് കൈമാറി.
സംസ്ഥാന ടൂറിസം വകുപ്പിനു വേണ്ടി കണ്‍സള്‍ട്ടന്റായ ജിറ്റ് പാക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയുമായി പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഇന്നസെന്റ് ചര്‍ച്ച ചെയതു. കേന്ദ്ര പദ്ധതിയായ 'സ്വദേശ് ദര്‍ശനി'ല്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതാണ് ഇന്നസെന്റ് എം.പി സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി. അതിരപ്പിള്ളിയില്‍ നിന്നാരംഭിച്ച് തുമ്പൂര്‍മുഴി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോള്‍, കല്ലില്‍ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്ന ടൂറിസം സര്‍ക്യൂട്ട് പുതിയൊരു അനുഭവമാകും വിനോദ സഞ്ചാരികള്‍ക്ക് നല്‍കുക.
തദ്ദേശീയര്‍ക്കു പുറമേ ധാരാളം വിദേശ സഞ്ചാരികളേയും ആകര്‍ഷിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് എം.പി മന്ത്രിയെ അറിയിച്ചു.ഡി.പി. ആര്‍ ഉടന്‍ പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ എം.പിക്ക് ഉറപ്പു നല്‍കി.

ബാലകൃഷ്ണപിള്ള സ്മാരക ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്തു
പറവൂര്‍: നഗരസഭയുടെ നവീകരിച്ച കേസരി ബാലകൃഷ്ണപിള്ള സ്മാരക ടൗണ്‍ഹാള്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. വി.ഡി സതീശന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മിനിഹാള്‍ കെ.വി തോമസ് എംപി ഉദ്ഘാടനം ചെയ്തു. എസ്. ശര്‍മ എം.എല്‍.എ മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ്, കെ.പി ധനപാലന്‍, വത്സല പ്രസന്നകുമാര്‍, ടി.വി നിഥിന്‍, വി.എ പ്രഭാവതി, ജലജ രവീന്ദ്രന്‍, പ്രദീപ് തോപ്പില്‍, ഡെന്നി തോമസ്, കെ.എ വിദ്യാനന്ദന്‍, എസ്. ശ്രീകുമാരി, സ്വപ്ന സുരേഷ്, വി.ടി ജോണി, എസ്. രാജന്‍, ജോര്‍ജ് വര്‍ക്കി, കെ.ടി മഞ്ജുബാല സെക്രട്ടറി പി കെ സജീവ് എന്നിവര്‍ സംസാരിച്ചു.


ഭാരവാഹികള്‍
കോതമംഗലം: പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോണി നെല്ലിയാനി ( പ്രസിഡന്റ് ), ജോഷി അറക്കല്‍ (സെക്രട്ടറി), ലെത്തീഫ് കുഞ്ചാട്ട് ( ട്രഷറര്‍), സിജോ വര്‍ഗീസ് (വൈ. പ്രസിഡന്റ്), പി.സി പ്രകാശ് (ജോ. സെക്രട്ടറി), കെ.എസ് സുഗുണന്‍, പി.എ പാദുഷ, എന്‍.എ സുബൈര്‍, അജിത് ജനാര്‍ദ്ദനന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പൊതുയോഗത്തില്‍ ജോഷി അറക്കല്‍ അധ്യക്ഷനായിരുന്നു. കെ.എസ് സുഗുണന്‍, പി.എ പാദുഷ, ടാള്‍സന്‍ പി.മാത്യു, ബെന്നി ആര്‍ട് ലൈന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എ സുബൈര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി കുര്യാക്കോസ് സ്വാഗതവും സോണി നെല്ലിയാനി നന്ദിയും പറഞ്ഞു.


-----------------------
ആലപ്പുഴ
---------------------------
പ്രതിസന്ധികളെ തരണം ചെയ്ത് തോമസ് ചാണ്ടി മന്ത്രി പദത്തിലേക്ക്
ദീപു കുട്ടനാട്
കുട്ടനാട്: കുട്ടനാടിന്റെ ഏറെ അഭിമാന മുഹൂര്‍ത്തമൊരുക്കിയാണ് തോമസ് ചാണ്ടി മന്ത്രി പദത്തിലേക്ക് നീങ്ങുന്നത്. തനി കര്‍ഷകനെന്ന അഭിമാനബോധത്തോടെ തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകുമ്പോള്‍ കുട്ടനാടിന്റെ കുടിവെളളം കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രശ്‌നമായി ചുണ്ടികാട്ടപ്പെടുന്ന ഗതാഗത പ്രശ്‌നം ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലുമാണ് കുട്ടനാട്ടുക്കാര്‍.
യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങി ഡിക്ക് കോണ്‍ഗ്രസിലൂടെ എന്‍.സി.പിയില്‍ എത്തിയ തോമസ് ചാണ്ടി ഇത് മൂന്നാംവട്ടമാണ് കുട്ടനാടിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തുന്നത്. ജീവിതത്തിലെ പ്രാരാബ്ധങ്ങളെ അതിജീവിച്ച് ഉന്നതങ്ങളിലെത്തിയ തോമസ് ചാണ്ടിക്ക് രാഷ്ട്രീയത്തിലെ ചേരിതിരിവുകളും പകപോക്കലുകളും അത്ര വൈഷമ്യങ്ങള്‍ സൃഷ്ടിച്ചില്ല.
കടുത്ത രോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ അലട്ടുന്നുണ്ടെങ്കിലും ജീവത്തിലെ ഏറ്റവും വലിയ സ്വപ്നമായ കുട്ടനാടിന്റെ മന്ത്രിയാകുകയെന്ന മോഹം പൂവണിയുന്ന അവസരത്തില്‍ രോഗം തോമസ് ചാണ്ടിക്കു മുന്നില്‍ വഴിമാറുകയാണ്. കുട്ടനാട്ടില്‍ വികസനങ്ങളുടെ പെരുമഴക്കാലം സൃഷ്ടിക്കുമെന്ന് പറയുന്ന തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം ഇവിടുത്തുക്കാര്‍ ആഘോഷമാക്കുകയാണ്. കുട്ടനാടിന്റെ വികസനം തോമസ് ചാണ്ടിയുടെതുക്കൂടിയാണ്. നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പുരാതന ഭവനത്തിലാണ് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി ഇന്നും കഴിയുന്നത്. കര്‍ഷകനെന്ന നിലയിലും കുട്ടനാട്ടുകാരനെന്ന നിലയിലും വികസനം തോമസ് ചാണ്ടിയുടെ മുഖ്യ അജണ്ടയാണ്.
കൃഷിയും ടൂറിസവുമാണ് കുട്ടനാടിന്റെ പ്രധാന വരുമാനമാര്‍ഗം. കതിരിട്ടു നില്‍ക്കുന്ന വയലേലകളും പുളഞ്ഞൊഴുകുന്ന കായലുകളും കുട്ടനാടിനെ ലോക പ്രശസ്തി നേടികൊടുക്കുമ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കുട്ടനാടിനെ അറിയുവാനും ആസ്വദിക്കുവാനും വിപുലമായ സംവിധാനങ്ങളാണ് നിയുക്ത മന്ത്രി തന്റെ നാട്ടില്‍ ഒരുക്കിയിട്ടുള്ളത്.
വിശ്വപ്രസിദ്ധമായ നെഹ്‌റുട്രോഫി ജലോത്സവം നടക്കുന്ന പുന്നമട കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലേക്ക്പാലസ് റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് ഏറെ പഥ്യമാണ്. നൂറുകോടി ചെലവിട്ട് നിര്‍മിച്ച ഈ സ്ഥാപനം കേരളത്തിലെതന്നെ റിസോര്‍ട്ടുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കുട്ടനാടിന്റെ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഡോ. എം.എസ് സ്വാമിനാഥന്റെ കുട്ടനാട് പാക്കേജ് പദ്ധതി തോമസ് ചാണ്ടിയും എന്‍.സി.പി ദേശിയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണെന്ന് പറയാം.
ഏറെ ജലസമൃദ്ധിയുണ്ടെങ്കിലും കുടിവെള്ളക്ഷാമം കുട്ടനാടിന്റെ ശാപമായിരുന്നു. ഇത് പരിഹരിക്കാനായി സ്വന്തമായി സ്ഥലം വാങ്ങി സൗജന്യമായി സര്‍ക്കാരിന് നല്‍കി നീരേറ്റുപുറത്ത് കുടിവെള്ള പദ്ധതി ആരംഭിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് തോമസ് ചാണ്ടി. കൂടാതെ ദാവീദ് പുത്ര ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ തോമസ് ചാണ്ടി ചെയര്‍മാനായുള്ള സന്നദ്ധ സംഘടന കഴിഞ്ഞ ഇരുപതു വര്‍ഷമായി കുട്ടനാട്ടിലെ നിരാലംബരായ രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഹായം നല്‍കിവരുന്നു.
പ്രതിവര്‍ഷം ഒരു കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്. തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം കുട്ടനാട്ടില്‍ ദുരിതം പേറുന്ന മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകുമെന്നുതന്നെ കരുതാം.


തങ്കി സെന്റ് മേരീസ്
പള്ളിയില്‍ ദൃശ്യസംഗിത
നടന പരിപാടി
തുറവൂര്‍: വിശുദ്ധവാര തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഏഴ് സ്റ്റേജുകളിലായി 120 ഓളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ദൃശ്യ സംഗിത നടന വിസ്മയത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചേതനയറ്റ യേശുവിന്റെ ശരീരം മാതാവിന്റെ മടിയില്‍ കിടക്കുമ്പോള്‍ അമ്മയുടെ മനസിലൂടെ ഓടിമറയുന്ന ഓര്‍മ്മകള്‍ കാഴ്ചയായും നൃത്തമായും സംഗീതമായും ആവിഷ്‌ക്കരിക്കപ്പെടുന്ന പരിപാടിയാണിത്. ഏപ്രില്‍ ഏഴിന് ആരംഭിച്ച് പതിനൊന്നിന് സമാപിക്കും. തങ്കി പള്ളിയിലെ സഹവികാരി ഫാ.ഷെയ്‌സ് പൊരുന്നക്കോട്ടാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ കലാരൂപം ശബ്ദ- പ്രകാശ മാധ്യമത്തിലൂടെയാണ് സന്ദേശം നല്‍കുന്നത്. ദേവാലയ മുറ്റത്ത് പണി പൂര്‍ത്തിയായ ഏഴ് സ്റ്റേജുകളിലെ കൊട്ടാര രംഗങ്ങളും ആസ്വാദകരെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണ് ദൃശ്യ സംഗീത നടന പരിപാടി.


മാര്‍ജിന്‍ മണി വായ്പ:
ഒറ്റത്തവണ തീര്‍പ്പാക്കല്‍
ആലപ്പുഴ:വ്യവസായ വകുപ്പില്‍ നിന്ന് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശിക തീര്‍ത്ത് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ചു.രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം വിഭാഗത്തില്‍ യൂണിറ്റുടമയായ യഥാര്‍ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായപാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക തുക പൂര്‍ണ്ണമായും എഴുതിത്തള്ളും. യൂണിറ്റുടമയായ വായപക്കാരന്റ് അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മരണമടഞ്ഞ കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല.
രണ്ടാം വിഭാഗത്തില്‍ മറ്റുള്ള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച വാങ്ങിയ ആസ്തികള്‍ കൈമറിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള വായ്പകളില്‍ മുതലും പലിശയും (വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേയക്കുള്ള അപേക്ഷ തീയതി വരെ ആറുശതമാനം നിരക്കിലുള്ള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടയ്‌ക്കേണ്ടത്.
റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ആ തുക കഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. തുക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50 ശതമാനം ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. ആര്‍.ആര്‍ പ്രകാരമുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കാം.
ആനുകൂല്യത്തിനായി അപേക്ഷകര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരെ സമീപക്കണം. മുഴുവന്‍ സംരംഭകരും വായ്പ കുടിശ്ശിക അടച്ചു തീര്‍ത്ത് വായ്പ തീര്‍പ്പാക്കേണ്ടതാണെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

ദേശീയ സമ്പാദ്യ പദ്ധതി:
ജില്ല ലക്ഷ്യത്തിനപ്പുറം കടന്നു
ആലപ്പുഴ: ദേശീയ സമ്പാദ്യ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം ഫെബ്രുവരിയില്‍ തന്നെ കൈവരിച്ചതായി ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ എ.എം മുഹമ്മദ് പറഞ്ഞു.
100 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ഫെബ്രുവരിയില്‍ തന്നെ 136 .26 കോടി രൂപ നേടാനായി. 136 ശതമാനമാണിത്. സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോഴുള്ള കണക്കുകള്‍ പൂര്‍ണ്ണരൂപത്തില്‍ ഏപ്രില്‍ 10നകം ലഭ്യമാകും. അഞ്ച് ഹെഡ് പോസ്റ്റു ഓഫീസുകളില്‍ നിന്നുള്ള കണക്കുകള്‍ കൂടി ലഭിച്ചാലേ ജില്ലയുടെ മൊത്തം ചിത്രം വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
സേവിങ്‌സ് ബാങ്കുകള്‍ ഉള്‍പ്പെടെ 12 പദ്ധതികളാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ റിക്കറിങ് ഡപ്പോസിറ്റ് സേവിങ്‌സ് ബാങ്ക് എന്നിവയ്ക്കാണ് ആകര്‍ഷണം കൂടുതല്‍. ഇക്കുറി റിക്കറിങ് ഡപ്പോസിറ്റ് വിഭാഗത്തില്‍ 51.4 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കാനായി. സേവിങ്‌സ് ബാങ്കിലത് 33.9 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി വരെ 482.5 കോടി രൂപയാണ് സേവിങ്‌സ് ബാങ്കിലെ ആകെ വരവ്. റിക്കറിങ് ഡപ്പോസിറ്റിലിത് 320.7 കോടിയാണ്.
എന്‍.എസ്. എസ് 92,87 എന്നീ പദ്ധതികളോട് ജനങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. 1 വി.പി എന്ന പദ്ധതിയും ആകര്‍ഷണീയമല്ല. ഈ മൂന്ന് പദ്ധതികളിലും ആരും തന്നെ നിക്ഷേപിക്കാന്‍ തയ്യാറായില്ല.
സീനിയര്‍- സീറ്റിസണ്‍ സേവിങ്‌സ് പദ്ധതി (എസ്.സി.എസ്.എസ്)യില്‍ 20.3 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപമുണ്ടായത്. ടൈം ഡപ്പോസിറ്റില്‍ 10.1 കോടി രൂപയും കിസാന്‍ വികാസ് പത്രയില്‍ 8.03 കോടി രൂപയും അറ്റ നിക്ഷേപമായി സ്വീകരിക്കാനായി.
പ്രതിമാസ വരുമാന പദ്ധതിയില്‍ 16.8 കോടി രൂപയുടെ കുറവാണുണ്ടായത്. ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റില്‍ 4.8 കോടി രൂപയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 2.7 കോടിയും അറ്റനിക്ഷേപമായി ലഭിച്ചു. സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ 21.793 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്.

സൂര്യതാപം: മുന്‍ കരുതല്‍ വേണം
ആലപ്പുഴ:കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഇതിനെതിരെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമെടുക്കക. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നിവ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുക, ഉപ്പിട്ട കഞ്ഞിവെള്ളവും, ഉപ്പിട്ട നാരങ്ങാവെള്ളവും മോരുംവെള്ളവും കുടിക്കുക.
ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയം വെയില്‍ കൊള്ളരുത്, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്, വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്ന് ഇടുക, വെയിലത്ത് പാര്‍ക്ക്‌ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.

വല്യത്തോട്ടിലെ തുറന്ന കാന
അപകടക്കെണിയാകുന്നു
തുറവൂര്‍: എഴുപുന്ന തെക്ക് വല്യത്തോട് മഹാ വിഷ്ണു ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് നിര്‍മാണം മുടങ്ങിക്കിടക്കുന്ന തുറന്ന കാന ജനങ്ങള്‍ക്ക് പേടി സ്വപ്നമാകുന്നു. കോടംതുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ വല്യത്തോട് 76-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി കിഴക്കോട്ടു മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച കാനയാണ് 200 മീറ്ററോളം തുറന്നു കിടക്കുന്നത്.
ഇവിടെ പൊതുവഴിയായതിനാല്‍ രാത്രി കാലങ്ങളില്‍ പലരും കാനയില്‍ വീണ് പരുക്കേല്‍ക്കുന്നുണ്ട്. അങ്കണവാടിയിലെ കുട്ടികളെ പകല്‍ സമയങ്ങളില്‍ കാന തുറന്നു കിടക്കുന്നതിനാല്‍ പുറത്തേക്ക് വിടാന്‍ ഭയമാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
കാനയ്ക്ക് കിഴക്കോട്ടുള്ള സ്ഥലത്തുകുടി കായലിലേക്ക് പോകുന്നതിന് സ്ഥലം ഉടമകളുടെ അനുവാദം ലഭിക്കാത്തതാണ് പണി പുനരാരംഭിക്കാത്തതെന്ന് കോടംതുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം ബിനിഷ് പറഞ്ഞു. വല്യത്തോട്ടിലെ ജനകീയാവശ്യം പരിഗണിച്ച് ഉടനെ തുറന്നു കിടക്കുന്ന കാനയ്ക്ക് സ്ലാബ് ഇട്ട് കിഴക്കേ കായല്‍ വരെ ഇതിന്റെ പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


സായാഹ്‌ന വിശ്രമകേന്ദ്രം
വിപുലമാക്കുന്നു
എരമല്ലൂര്‍: എഴുപുന്ന - ചെല്ലാനം റോഡില്‍ എഴുപുന്ന പുത്തന്‍കരി പാടശേഖരത്തിന്റെ ഓരത്തെ സായാഹ്ന വിശ്രമകേന്ദ്രം വിപുലമാക്കുന്നു. നേരത്തെ കുറച്ച് ഭാഗം ടൈല്‍ പാകി രണ്ട് ഇരിപ്പിടങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതില്‍ ഒരു ഇരിപ്പിടവും ചെടികളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇനി ഇവിടെ പത്ത് ഇരിപ്പിടങ്ങള്‍ തയാറാക്കും. വൈകിട്ടുള്ള പടിഞ്ഞാറന്‍ കാറ്റാണ് ഇവിടത്തെ പ്രത്യേകത. വിശ്രമകേന്ദ്രവും അറബികടലും തമ്മില്‍ രണ്ട് കിലോമീറ്റര്‍ അകലമേയുള്ളു.
500 മീറ്റര്‍ നീളത്തില്‍ ടൈല്‍ പാകുന്ന ജോലികളും ആരംഭിച്ചു. ചെല്ലാനം കടല്‍തീരത്തേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ക്കും ഈ വിശ്രമകേന്ദ്രം ഏറെ ഇഷ്ടപ്പെടും.


സ്വകാര്യ ലോബിക്ക് വേണ്ടി
ചങ്ങാട സര്‍വീസ് അട്ടിമറിച്ചു
പൂച്ചാക്കല്‍: മണപ്പുറം ചെമ്മനാകരി റൂട്ടിലെ ചങ്ങാട സര്‍വീസ് അട്ടിമറിച്ചു.ഇന്ന് ആരംഭിക്കാനിരുന്ന ചങ്ങാട സര്‍വ്വീസാണ് സ്വകാര്യ സ്ഥാപനത്തിന് വേണ്ടി അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ചങ്ങാട സര്‍വീസിനായി ജെട്ടിയുടെ നിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചിരുന്നു. കായലോരത്ത് നിന്നിരുന്ന വൃക്ഷങ്ങള്‍ നീക്കം ചെയ്താണ് ജെട്ടി നിര്‍മാണം തുടങ്ങിയത്. ഇതിനിടെ നിര്‍മിച്ചഭാഗം പൊളിച്ച് നീക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇതിന് സമാന്തരമായ മാക്കേകടവ് നേരെകടവ് ഫെറിയിലെ ജങ്കാര്‍ സര്‍വ്വീസ് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയിരുന്നു.
പാലം നിര്‍മാണം തുടങ്ങിയപ്പോഴാണ് ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത്. ഇതിന് പകരമായിട്ട് അടുത്ത ഫെറിയായ മണപ്പുറത്ത് നിന്നും ചെമ്മനാകരിയിലേക്ക് ചങ്ങാട സര്‍വ്വീസ് തുടങ്ങുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുള്ള ജെട്ടി നിര്‍മിക്കുന്നതിന് എ എം ആരിഫ് എം.എല്‍.എ.ഫണ്ട് അനുവദിക്കുകയും ചെയ്തു.
പാലം നിര്‍മിക്കുന്ന കരാറുകാര്‍ തന്നെയാണ് ജെട്ടിയുടെ നിര്‍മാണം ഏറ്റെടുത്തത്. ഇതാണ് നിലവില്‍ അട്ടിമറിക്കപ്പെട്ടത്. ചങ്ങാട സര്‍വ്വീസ് വരുന്നതിനെതിരെ സമീപത്തെ സ്‌കൂള്‍ അധികൃതര്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയതായി ആരോപണമുണ്ട്. വാഹന ഗതാഗതം അധികരിക്കുമ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചങ്ങാട സര്‍വ്വീസിനെതിരെ രഹസ്യനീക്കം നടത്തിയത്.
വളരെ പ്രതീക്ഷയോടെ ചങ്ങാടം കാത്തിരുന്ന നാട്ടുകാരാണ് ഇതിനെ തുടര്‍ന്ന് വലയുന്നത് .വര്‍ഷങ്ങളായി ഈ റൂട്ടില്‍ ബോട്ട് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ വ്യക്തിക്ക് തന്നെയാണ് ഇത്തവണയും ബോട്ടു സര്‍വ്വീസിന് കരാര്‍ ഉറപ്പിച്ചിട്ടുള്ളത്.
രണ്ട് ലക്ഷത്തി പതിനായിരം രൂപക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇവിടെ അപകടകരമായ നിലയിലാണ് ബോട്ട് സര്‍വ്വീസ് നടത്തുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ബോട്ട് സര്‍വ്വീസിന് കരാറെടുത്ത് അനധികൃത ചങ്ങാടമാണ് നാളുകളായി ഇവിടെ സര്‍വ്വീസ് നടത്തുന്നത്. അനധികൃത ചങ്ങാടത്തിന്റെ ഒരു വള്ളത്തില്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഇത് ഓടിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ഭീഷണിയുള്ള അനധികൃത ചങ്ങാടത്തിന്‍ മറുകരക്ക് യാത്ര ചെയ്യാറുള്ളത്.


പരിശീലന ക്ലാസ്
എടത്വ: ശ്രീ ശ്രീ യോഗ പരിശീലന ക്ലാസ് ഏപ്രില്‍ നാല് മുതല്‍ എട്ട് വരെ രാവിലെ ആറ് മുതല്‍ 8.30 വരെ എടത്വ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുകളിലുള്ള ഇ.എം.എസ്. മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടക്കും.
താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9496597146


ആറുകിലോ കഞ്ചാവുമായി കമ്പം
സ്വദേശിനി പിടിയില്‍
അരൂര്‍: ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പം സ്വദേശിനി പിടിയില്‍. രണ്ട് കിലോയുടെ മൂന്ന് പൊതികളിലായി വില്‍പ്പനയ്ക്കായി എത്തിയ തമിഴ്‌നാട് കമ്പം സ്വദേശിനി ഈശ്വരി (51)യാണ് അരൂര്‍ പൊലിസിന്റെ പിടിയിലായത്.
ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീക്കിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശേധനയിലാണ് ഇവരെ പിടികൂടാനായത്.
കമ്പത്ത് ഇവരുടെ വ്യാപാരമേഖല ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നേ ഇവരെ പിടികൂടുക പൊലിസിന് തലവേദനയായിരുന്നു. കഞ്ചാവ് വില്‍പ്പനയില്‍ പ്രധാനിയാണ് തങ്കച്ചി. കേരളത്തില്‍ വില്‍പ്പനക്ക് എത്തുന്ന കഞ്ചാവിന്റെ ഭൂരിഭാഗവും ഇവരില്‍നിന്നാണ് വാങ്ങുന്നത്. വിശ്വസ്തരായ ഏജന്റുകള്‍ക്ക് തങ്കച്ചി നേരിട്ട് കഞ്ചാവ് കേരളത്തിലെത്തിക്കും.
വലിയ ശൃഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ബസ് മാര്‍ഗമാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. ഇവര്‍ കൊണ്ടുവരുന്ന കഞ്ചാവിന് ഉന്നത ഗുണനിലവാരമുള്ളതിനാല്‍ ആവശ്യക്കാരേറെയാണ്. തമിഴ്‌നാട്ടിലെ തേനി കേന്ദ്രീകരിച്ചാണ് കച്ചവടം.
തേനി, കമ്പം ഭാഗത്ത് എത്തുന്ന കച്ചവടക്കാരെ തങ്കച്ചിയുടെ ആലയത്തില്‍ എത്തിക്കാന്‍ എജന്റുമാരുണ്ട്. കൂടാതെ ഈ പ്രദേശത്ത് എത്തുന്ന വിദ്യാര്‍ഥികളായ കച്ചവടക്കാര്‍ക്കുവേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സജിവമായി രംഗത്തുണ്ട്. എറണാകുളം, ആലപ്പുഴ ഭാഗത്ത് ഇവരില്‍നിന്നാണ് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. അറുപതിനായിരം രൂപാ തമിഴ്‌നാട്ടില്‍ വിലമതിക്കുന്ന കഞ്ചാവിന് കേരളത്തില്‍ പത്ത് ഗ്രാമിന് അഞ്ഞൂറു രൂപക്കാണ് വില്‍ക്കുന്നതെന്ന് പറയപ്പെടുന്നു.
ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയൂ എന്ന് പൊലിസ് പറഞ്ഞു. അരൂര്‍ എസ്.ഐ. ടി.എസ്.റെനീഷിന്റെ നേതൃത്വത്തിലുള്ള് സംഘത്തില്‍ സി.പി.ഒ മാരായ കെ.ജെ.സേവ്യര്‍, വി.എച്ച്.നിസാര്‍, എ.അബിന്‍, ടോണി വര്‍ഗീസ്, ടി.കെ.അനീഷ്, വി.ബി.വൈശാഖ്, കെ.ആര്‍.ബൈജു, ടി.സി.ഉഷാ, കെ.സ്മിഖില എന്നിവരുണ്ടായിരുന്നു.


അനുമോദന സമ്മേളനവും
അവാര്‍ഡ് ദാനവും
മണ്ണഞ്ചേരി : പൊന്നാട് മുസ്‌ലിം ജമാഅത്ത് അല്‍-ഹിദായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അനുമോദന സമ്മേളനവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.
മദ്‌റസ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത് ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് സി.സി.നിസാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മനോഹരന്‍ നന്ദികാട് അനുമോദന പ്രഭാഷണവും പഞ്ചായത്തംഗം പി.എ.സബീന അവാര്‍ഡ് വിതരണവും നടത്തി. അല്‍-ഹിദായ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സമീര്‍ അബൂബക്കര്‍ സ്വാഗതവും മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ സെയ്തുമുഹമ്മദ് നന്ദിയും പറഞ്ഞു.
2016-17 വര്‍ഷത്തെ റെയിന്‍ബോ ടാലന്റ് സെര്‍ച്ച് എക്‌സാമിലും കലാപരിപാടികളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പരിശീലനം നല്‍കിയ അധ്യാപകരെയും ആദരിച്ചു.

കാവുങ്കല്‍പഞ്ചായത്ത് എല്‍.പി സ്‌കൂള്‍
വാര്‍ഷികം
മണ്ണഞ്ചേരി:കാവുങ്കല്‍പഞ്ചായത്ത് എല്‍ പി സ്‌കൂള്‍ 50-ാം വാര്‍ഷിക സമാപന സമ്മേളനത്തിന് തുടക്കമായി ഇതോടനുബന്ധിച്ച് നടന്ന ബാലോത്സവം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാസനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍പേഴ്‌സണ്‍ വിധുബാല അധ്യക്ഷത വഹിച്ചു.
എസ് നവാസ്,മിനിപ്രദീപ്,മഞ്ജു പി നായര്‍,ബിജുമോന്‍,ബിന്ദുപ്രദീപ് എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ് പി കെ സാജിത സ്വാഗതവും പി ആര്‍ സീലിയ നന്ദിയും പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2ന് ഘോഷയാത്രയോടെ വാര്‍ഷിക സമാപനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥ് അധ്യക്ഷത വഹിക്കും. ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി അശോകന്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച പണം നിര്‍ധനരായ രോഗികള്‍ക്ക് ജില്ലാപഞ്ചായത്തംഗം പി എ ജുമൈലത്തും എ ഇ ഒ എം വി സുഭാഷ് സമ്മാനങ്ങളും വിതരണം ചെയ്യും. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ദേശീയ പുരസ്‌ക്കാര ജേതാക്കളായ വിദ്യാര്‍ഥികളെ ബി പി ഒ ഹരികുമാറും പഞ്ചായത്ത് സെക്രട്ടറി സി കെ ഷിബു അധ്യാപകരെയും ആദരിക്കും. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും നൃത്തസന്ധ്യ.


പഴയകാട് ബിവറേജസ് ഔട്ട് ലെറ്റ്: നാട്ടുകാര്‍ സമരം ശക്തമാക്കുന്നു
മണ്ണഞ്ചേരി: ദേശീയപാതയില്‍ കലവൂരിലെ ബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ അവസാനിച്ചതോടെ പുതിയതായി കണ്ടെത്തിയ സ്ഥലത്ത് സ്ഥാപനം തുടങ്ങാന്‍ തടസങ്ങളേറെ. ഇന്നലെ രാത്രി മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ശേഷിക്കുന്ന സാധനങ്ങള്‍ മാറ്റുമെന്ന അഭ്യൂഹം പരന്നതോടെ പഴയകാട് പ്രദേശത്ത് രാത്രി വൈകിയും സ്ത്രീകളടക്കമുളള നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു.
കഴിഞ്ഞ ഒമ്പതുദിവസമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് സ്ഥാപനം തുടങ്ങാന്‍ കഴിയില്ലെന്നും സാധനങ്ങളുമായെത്തിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് സമരസമിതി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുളളത്. കെട്ടിടയുടമയ്ക്ക് അഞ്ചുലക്ഷം രൂപ അഡ്വാന്‍സും 7000 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെട്ടതാണ് ബിവറേജസ് അധികൃതര്‍. ഇത് തരപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരന് 75,000 രൂപയും പാരിതോഷികമായി നല്‍കിയെന്നാണ് പ്രചാരണം.
ഇത്രയും തുക മുടക്കിയിട്ടും സ്ഥാപനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബിവറേജസ് അധികൃതര്‍ പറയുന്നു. ഇടനിലക്കാരന് കൊടുത്ത 75,000 രൂപ തിരികെ കിട്ടില്ലെന്നാണ് സൂചന. അതേസമയം ഇന്നലെ രാവിലെ മുതല്‍ സമരകേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ സാമുദായിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്നും നാളെയും പുലര്‍ച്ചെവരെയും പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും സമരകേന്ദ്രത്തില്‍ കേന്ദ്രീകരിക്കുമെന്നും മദ്യങ്ങളുമായെത്തിയാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവാദം നല്‍കിയില്ലെങ്കില്‍ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ താലൂക്ക് സഭയുടെ അംഗീകാരംമതിയെന്ന എക്‌സൈസ് മന്ത്രിയുടെ ചുമതല വഹിക്കുന്ന ജി. സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇത് നേടാതിരിക്കാന്‍ സമരസമിതി പ്രവര്‍ത്തകര്‍ താലൂക്ക്‌സഭയുടെ കണ്‍വീനര്‍കൂടിയായ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് ചേരുന്ന താലൂക്ക് സഭ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.


സി.ആര്‍.പി.എഫില്‍ എ.എസ്.ഐ നിയമനം
ആലപ്പുഴ: സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ എ.എസ്.ഐ. സ്റ്റെനോ പോസ്റ്റിലേക്ക് റിക്രുട്ട്‌മെന്റ് നടത്തുന്നു. സി.ആര്‍.പി.എഫിന്റ് വെബ്‌സൈറ്റിലുടെ ംംം.രൃുളശിറശമ.രീാ, ംംം.രൃുള.ിശര.ശി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 219 പോസ്റ്റുകള്‍ ഉണ്ട്. ജി.സി. സി.ആര്‍.പി.എഫ് ഹൈദരാബാദ,് ജി.സി. സി.ആര്‍.പി.എഫ് ഗുവഹാട്ടി, . ജി.സി. സി.ആര്‍.പി.എഫ് മുഖാംഹട്ട്, . ജി.സി. സി.ആര്‍.പി.എഫ് ബാന്റാലാബ്, ജി.സി. സി.ആര്‍.പി.എഫ് ഭോപ്പാല്‍, ജി.സി. സി.ആര്‍.പി.എഫ് ഇംഫാല്‍, ജി.സി. സി.ആര്‍.പി.എഫ് ഭുവനേശ്വര്‍, ജി.സി. സി.ആര്‍.പി.എഫ് അജ്മര്‍, ജി.സി. സി.ആര്‍.പി.എഫ് അവാടി, ജി.സി. സി.ആര്‍.പി.എഫ് അഗര്‍ത്തല, ജി.സി. സി.ആര്‍.പി.എഫ് ലക്‌നൗ, ജി.സി. സി.ആര്‍.പി.എഫ് രാംപൂര്‍, ജി.സി. സി.ആര്‍.പി.എഫ് നോയിഡ, ജി.സി. സി.ആര്‍.പി.എഫ് ശ്രീനഗര്‍, ജി.സി. സി.ആര്‍.പി.എഫ് പൂനെ എന്നിവയാണ് സെന്റുകള്‍.


ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
വെണ്മണി: ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍ ആരംഭിക്കും. വാര്‍ഡ് ഒന്നിലെ ഗുണഭോക്താക്കളുടെ കാര്‍ഡ് പുതുക്കല്‍ ഇന്ന് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും വാര്‍ഡ് രണ്ട് നാളെ പാറചന്ത കമ്മ്യൂണിറ്റി ഹാളിലും വാര്‍ഡ് മൂന്ന്- മൂന്നിന് എസ്.എന്‍ഡിപി ശാഖാ മന്ദിരത്തിന് സമീപമുള്ള അംഗന്‍വാടിയിലും വാര്‍ഡ്-4 നാലിന് ഇല്ലത്തുമേപ്പുറം കമ്മ്യൂണിറ്റി ഹാളിലും വാര്‍ഡ്-5 അഞ്ചിന് ഇല്ലത്തു മേപ്പുറം കമ്മ്യൂണിറ്റി ഹാളിലും നടക്കും. മറ്റുള്ള വാര്‍ഡുകളിലെ കാര്‍ഡ് പുതുക്കല്‍ ഇപ്രകാരം വാര്‍ഡ്-6 ആറിന് ആലംതുരുത്തി കമ്മ്യൂണിറ്റി ഹാള്‍, വാര്‍ഡ് 7- 7ന് എസ്എന്‍ഡിപി സ്‌കൂള്‍ കക്കട, വാര്‍ഡ് 8- 8ന് ബികെവി സ്‌കൂള്‍ പുന്ത്‌ല, വാര്‍ഡ് 9- 9ന് ജെബിസ്‌കൂള്‍ പുന്ത്‌ല, വാര്‍ഡ് 10- 11ന് ജെബി സ്‌കൂള്‍ വെണ്മണി, വാര്‍ഡ് 11- 10ന് ലോഹ്യാ സ്‌കൂള്‍ തുരുത്തിമുക്ക്, വാര്‍ഡ് 12- 16ന് തച്ചമ്പള്ളി എല്‍പി സ്‌കൂള്‍, വാര്‍ഡ് 13- 12ന് ജെബി സ്‌കൂള്‍ വെണ്മണി, വാര്‍ഡ്-14 13ന് ജെബിസ്‌കൂള്‍ വെണ്മണി, വാര്‍ഡ്-15 17ന് കൃഷിഭവന്‍ താഴത്തമ്പലം എന്നീ ക്രമത്തിലും നടക്കുന്നതായിരിക്കും.


ദേശീയ തൊഴിലുറപ്പ്
സംസ്ഥാന തലത്തില്‍ തൊഴില്‍
ദിനങ്ങളില്‍ ജില്ല രണ്ടാമത്
93.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് ആലപ്പുഴ രണ്ടാമതെത്തിയത്
ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ആലപ്പുഴ ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തായി.
സാമ്പത്തിക വര്‍ഷാവസാനമായ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നുള്ള കണക്ക് പ്രകാരം 93.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് ആലപ്പുഴ രണ്ടാമതെത്തിയത്. 130 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച തിരുവനന്തപുരമാണ് ഒന്നാമത്.
ഇന്നലെയവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 1.40261 ലക്ഷം കുടുംബങ്ങള്‍ക്കാണു പദ്ധതി പ്രകാരം തൊഴില്‍ ല്യമാക്കിയത്.
ഇതില്‍ 10.68 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പട്ടികജാതിക്കാര്‍ക്കും (11.39 ശതമാനം), 0.2 ലക്ഷം തൊഴില്‍ ദിനം പട്ടികവര്‍ഗക്കാര്‍ക്കും (0.21 ശതമാനം) ലഭിച്ചു. ആകെ സൃഷ്ടിച്ച തൊഴില്‍ ദിനങ്ങളില്‍ 96.42 ശതമാനവും വനിതകള്‍ക്കായിരുന്നു. ആകെ തൊഴില്‍ദിനങ്ങളില്‍ 90.45 ലക്ഷം തൊഴില്‍ ദിനങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ജില്ലയില്‍ പദ്ധതിയില്‍ ഏറ്റെടുത്ത 20229 പ്രവൃത്തികളില്‍ 11687 എണ്ണം പൂര്‍ത്തിയാക്കി. 8542 എണ്ണം പൂര്‍ത്തീകരണ പാതയിലാണ്.
തിരുവനന്തപുരം ജില്ലയില്‍ 1.84241 ലക്ഷം കുടുംബങ്ങളിലായി 130.26 ലക്ഷം തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ഇടുക്കി 75.9 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.
പാലക്കാട് ജില്ലയില്‍ 71.96 ലക്ഷം തൊഴില്‍ദിനങ്ങളും സൃഷ്ടിച്ചു. മറ്റു ജില്ലകളിലെ തൊഴില്‍ദിനങ്ങള്‍ ഇനിപ്പറയുന്നു.
എറണാകുളം- 58.05 ലക്ഷം, കണ്ണൂര്‍-34.45 ലക്ഷം, കാസര്‍കോഡ്-28.06 ലക്ഷം, കോട്ടയം-36.47 ലക്ഷം, കോഴിക്കോട്- 54.91 ലക്ഷം, മലപ്പുറം-54.33 ലക്ഷം, കൊല്ലം-69 ലക്ഷം, പത്തനതിട്ട- 37.09 ലക്ഷം, തൃശൂര്‍- 58.1 ലക്ഷം, വയനാട്- 33.82 ലക്ഷം.


വാങ്ങല്‍ നികുതിയുടെ പേരില്‍ സ്വര്‍ണ
വ്യാപാരികളെ പീഡിപ്പിക്കരുതെന്ന്
ആലപ്പുഴ: 2006 മുതല്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കോമ്പൗണ്ടിങ് നിയമമനുസരിച്ചാണ് വില്‍പന, വാങ്ങല്‍ തുകയുടെ നികുതിയടച്ച് വരുന്നത്. 2013 ബജറ്റില്‍ നിയമത്തില്‍ ചേര്‍ക്കേണ്ട വാങ്ങല്‍ എന്ന വാക്ക് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം ചേര്‍ക്കാതെ പോയി.
അതിന്റെ പേരില്‍ അന്ന് മുതല്‍ ഇതുവരെയുള്ള വാങ്ങല്‍ നികുതി പ്രത്യേകമായി നിശ്ചയിച്ച് ഭീമമായ തുക നികുതിയായി വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
വിഷയത്തില്‍ ഉടനടി പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പരിഹാരമാര്‍ഗം ഉണ്ടായില്ലങ്കില്‍ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായ് മുമ്പോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. വി.സബില്‍ രാജ് അധ്യക്ഷത വഹിച്ചു.
ജേക്കബ് ജോണ്‍, സജു പാര്‍ത്ഥസാരഥി ,കെ.എസ്.മുഹമ്മദ്,വര്‍ഗ്ഗീസ് വല്ല്യാക്കല്‍, ബാബുജി ജയ്ഹിന്ദ്, ആര്‍.സുഭാഷ്, തോമസ് കണ്ടഞ്ചേരി ,പ്രതാപന്‍ സൂര്യാലയം,യു.സി.ഷാജി, പി.സി.ഗോപാലകൃഷ്ണന്‍, ഐ.ഹലീല്‍, അബ്ദുള്‍ റഷീദ്, മുജീബ് റഹ്മാന്‍, എ.വി.ജെ. മണി, സുനീര്‍ ഇസ്മയില്‍, നസീര്‍ പുന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പകര്‍ച്ചവ്യാധി പ്രതിരോധ
മെഡിക്കല്‍ ക്യാംപ്
തൃക്കുന്നപ്പുഴ: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ 9-ാം വാര്‍ഡില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ സുധിലാല്‍ തൃക്കുന്നപ്പുഴ അധ്യക്ഷതവഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി അമ്മിണി ഉദ്ഘാടനം ചെയ്തു. ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനിത ക്ലാസെടുത്തു. ആശാ വര്‍ക്കര്‍ അമ്പിളി, തൃക്കുന്നപ്പുഴ പ്രസന്നന്‍, അരുണ്‍ മിത്ര എന്നിവര്‍ സംസാരിച്ചു.


ജനപങ്കാളിത്വത്തോടെ
സാന്ത്വന പരിചരണം
ചേര്‍ത്തല: സാന്ത്വന പരിചരണത്തിന് പിന്തുണയേകാന്‍ സൗഹൃദകൂട്ടായ്മയിലൂടെ ജനങ്ങള്‍ ഒത്തു ചേര്‍ന്നു. സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചേര്‍ത്തല എന്‍.എസ്.എസ് യൂനിയന്‍ ഹാളില്‍ ഒരുക്കിയ സൗഹൃദക്കൂട്ടായ്മയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അണിചേരാനുള്ള പ്രദേശവാസികളുടെ ഒത്തുചേരലിനു വേദിയായത്.ചടങ്ങ് സ്‌നേഹതീരം എ.ആര്‍.പി.സി ചെയര്‍മാന്‍ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. എ. എം ആരിഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ജീവിതത്തിന്റെ നാനാതുറകളിലെ നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. 900 പേര്‍ക്ക് സൊസൈറ്റി അംഗത്വം സജി ചെറിയാന്‍ വിതരണം ചെയ്തു. 13 ലക്ഷത്തോളം രൂപയാണ് ഇപ്രകാരം ലഭിച്ചത്. ചേര്‍ത്തല നഗരസഭയിലും പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകളിലുമാണ് സൊസൈറ്റി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുക. സൊസൈറ്റിക്ക് 11 മേഖല സമിതികളും 111 വാര്‍ഡ് സമിതികളും ഉണ്ട്. ദീര്‍ഘനാളായി രോഗബാധിതരായി കഴിയുന്നവരും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുമാണ് സൊസൈറ്റിയുടെ ഗുണഭോക്താക്കളാകുക. പരിചരണത്തിന് ഉപകരണങ്ങളും ചികിത്സയ്ക്ക് മരുന്നും വേണ്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കളും എത്തിക്കും.
കാരുണ്യമതികളുടെ സഹായത്താലാകും അതിനുള്ള വിഭവങ്ങള്‍ സമാഹരിക്കുക. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തും. 15 മുതല്‍ ഗൃഹകേന്ദ്രീകൃതമായ സാന്ത്വന പരിചരണം ആരംഭിക്കും. രണ്ട് ആംബുലന്‍സുകള്‍ സൊസൈറ്റി വാങ്ങും. ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 10ന് ചേര്‍ത്തല നഗരത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.


പച്ചക്കറിവിത്തും വളവും
വിതരണം ചെയ്തു
തുറവൂര്‍: അഗ്രോ സര്‍വീസ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിവിത്തും വളവും വിതരണവും നടത്തി.
എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.ശ്യാമളകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് എം.വി.ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെംബര്‍ ഗീതാ ദിനേശന്‍, ദിവാകരന്‍ കല്ലുങ്കല്‍ ,കെ .സി .ദിവാകരന്‍, സിന്ധു ചന്ദ്രന്‍ ,വടവക്കേരി അനില്‍കുമാര്‍, എം.പി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബജറ്റില്‍ അവഗണിച്ചെന്ന്
പൂച്ചാക്കല്‍:പാണാവള്ളി പഞ്ചായത്ത് ഭരണസമിതി അവതരിപ്പിച്ച ബജറ്റില്‍ പാര്‍പ്പിട പദ്ധതിയും അഞ്ചുതുരുത്ത് പാലവും ഒഴിവാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി പ്രതിഷേധിച്ചു.
കഴിഞ ഭരണ സമിതി നെഹ്‌റു ഭവന്‍ എന്ന പേരില്‍ പ്രത്യേക ഭവന പദ്ധതിയിലൂടെ ഒരു വാര്‍ഡില്‍ മൂന്നു പേര്‍ക്കുവീതം വീട് നല്‍കിയിരുന്നു. അഞ്ചുതുരുത്ത് ദ്വീപിലേക്ക് പാലം നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ഭരണ സമിതി ഒരു കോടി മുപ്പത് ലക്ഷം രൂപ ദ്വിവത്സര പദ്ധതിയിലുടെ വകയിരുത്തിയെങ്കിലും ഈ ഭരണ സമിതി പാലം ഉപേക്ഷിച്ച് പണം വകമാറ്റി ചിലവഴിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ബജറ്റിലും പാലത്തെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണന്ന് പ്രതിപക്ഷ നേതാവ് എസ്.രാജേഷ് ആരോപിച്ചു.


മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ ഇ-പാസ് സംവിധാനം
ആലപ്പുഴ: ഇ-ഗവേണന്‍സ് സംരംഭത്തിന്റെ ഭാഗമായി മൈനിങ് ആന്റ് ജിയോളജി വകുപ്പ് കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസസ് (കെ.ഒ.എം.പി.എ.എസ്) എന്ന പേരില്‍ ഇ-പാസ് പദ്ധതി നടപ്പിലാക്കുന്നു. നിലവില്‍ ഖനാനുമതി ഉളളവര്‍ക്കും ഡീലേഴ്‌സ് ലൈസന്‍സ് ഉളളവര്‍ക്കും പദ്ധതിയുടെ മൂവ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിച്ച് ഇപാസ് കരസ്ഥമാക്കി പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കാം.
പദ്ധതി ഇ ട്രഷറിയുമായി സംയോജിപ്പിച്ചിട്ടുളളതിനാല്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി പണം അടയ്ക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിലുളള എല്ലാ പെര്‍മിറ്റ് ലീസ് ഉടമകളും ഡീലര്‍മാര്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം. ധാതുക്കള്‍ കയറ്റുന്ന എല്ലാ വാഹനങ്ങളും കെ.ഒ.എം.പി.എ.എസ് പോര്‍ട്ടലില്‍ ംംം.ുീൃമേഹ.റാഴ.സലൃമഹമ.ഴീ്.ശി സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ എന്റോള്‍ ചെയ്യണം. പോര്‍ട്ടലില്‍ എന്റോള്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ ഇ പാസ് അനുവദിക്കുകയുളളു.
ഇപാസ് കൂടാതെ ഭാവിയില്‍ ധാതുക്കള്‍ വാഹനത്തില്‍ നീക്കം ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. എന്റോള്‍ ചെയ്യുന്നതിന് ആര്‍.സി യുടെ പകര്‍പ്പും ഗുഡ്‌സ് പെര്‍മിറ്റിന്റെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രം മുഖേന എന്റോള്‍ ചെയ്യുന്നതിന് സര്‍വീസ് ചാര്‍ജ്ജായ 40 രൂപ നല്‍കണം. വാഹനം എന്റോള്‍ ചെയ്യുന്നതിന് സംബന്ധിച്ചുളള വിവരങ്ങള്‍ പോര്‍ട്ടലില്‍ യൂസര്‍ മാന്വല്‍സ് എന്ന ലിങ്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.


കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി മാന്നാര്‍ പഞ്ചായത്ത് ബജറ്റ്
മാന്നാര്‍: കാര്‍ഷികമേഖല, ഹരിതകേരളം, ഭവനപദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കി മാന്നാര്‍ പഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു. മാന്നാര്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് കയ്യത്ര അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ ബജറ്റ് അവതരിപ്പിച്ചു. 14,45,18000 രൂപാ വരവും 14,24,75316 രൂപാ ചിലവും വരുന്നതാണ് ബജറ്റ്.
മാന്നാര്‍ പന്നായി കടവിലെ ബോട്ട് ജട്ടി നവീകരിച്ച് മിനി പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വക സ്ഥലം തിട്ടപ്പെടുത്തി മതില്‍ കെട്ടി സംരക്ഷിക്കും ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വൈസ് പ്രസിഡന്റ് ,ഷൈന നവാസ്, മെമ്പര്‍മാരായ കലാധരന്‍ കൈലാസം, ചിത്ര എം. നായര്‍, അജീഷ് കോടാകേരി, ജ്യോതി വേലൂര്‍മഠം, ഉഷാ ഗോപാലക്യഷ്ണന്‍, പ്രകാശ് എം.പി, രതി. ആര്‍ പങ്കെടുത്തു.


ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍
മുഖ്യമന്ത്രി തയ്യാറാകണമെന്ന് എം ലിജു
ആലപ്പുഴ: മാവേലിക്കരയില്‍ 90 വയസുള്ള വൃദ്ധയെ പീഡിപ്പച്ച സംഭവം സമൂഹത്തിലുണ്ടായിരിക്കുന്ന അരാജകത്വമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ആരോപിച്ചു.
മാവേലിക്കരയിലും, പരിസര പ്രദേശങ്ങളിലും മയക്കു മരുന്നു മാഫിയാകള്‍ അഴിഞ്ഞാടുകയാണ്. അഭ്യന്തരവകുപ്പിന്റെ പരാജയമാണ് അരാജകത്വത്തിന് കാരണം. നിത്യേന നാട്ടില്‍ പ്രായഭേദമന്യേ പീഢനങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെയാകെ സംഭീതരാക്കിയിരിക്കുന്നു.മാവേലിക്കരയില്‍ ഗുണ്ടാ, മയക്കു മരുന്നു സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ നടത്തിയ മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന കിരാത നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും, നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.
നാളെ രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറു മണിവരെ കോണ്‍ഗ്രസ് മാവേലിക്കരയില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍ ആചരിക്കുമെന്നും ലിജു അറിയിച്ചു.


അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അനെര്‍ട്ട് സ്‌പെസിഫിക്കേഷന്‍ അനുസരിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡയറക്ടര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ 15ന് മുമ്പ് ലഭിക്കണം.അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും ംംം.മിലൃ.േഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


തുറവൂര്‍കവലയില്‍ വൈദ്യുതി തൂണുകള്‍ ഗതാഗത തടസം
സൃഷ്ടിക്കുന്നു
തുറവൂര്‍ പോസ്റ്റാഫിസിന്റെ കിഴക്ക് ഭാഗത്ത് റോഡരികിലേക്ക് കൈയേറി സ്ഥാപിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളും ഉടനെ പൊളിപ്പിക്കമെന്ന് ജനകീയാവശ്യം ശക്തമായിട്ടുണ്ട്
തുറവൂര്‍: പമ്പാ പാതയില്‍ തുറവൂര്‍കവലയില്‍ നിന്നും കിഴക്കോട്ടുള്ള റോഡരികിലെ വൈദ്യുതി തൂണുകള്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലം കൈയ്യേറി കുത്തിയതോട് ഇലക്ട്രിസിറ്റിബോര്‍ഡ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി തൂണുകള്‍ മാറ്റുന്നത് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായി.
തൂണുകള്‍ മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി.യില്‍ പണം അടയ്ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.
ഇത്തരത്തില്‍ ധാരാളം തൂണുകള്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇവയെല്ലാം നീക്കം ചെയ്യണമെങ്കില്‍ നല്ലൊരു തുക കെ.എസ്.ഇ.ബി.യില്‍ പൊതുമരാമത്ത് അടയക്കണമെന്നാണ് കുത്തിയതോട് കെ.എസ്.ഇ.ബി.അധികൃതര്‍ പറയുന്നത്. പണ്ട് മുതല്‍ക്കേ റോ ഡരികില്‍ തൂണുകള്‍ ഉണ്ടായിരുന്നത് അവ നീക്കി പുതിയത് സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി.
തങ്ങളുടെ അനുവാദമില്ലാതെ സ്ഥാപിച്ചിട്ടുള്ള തൂണുകള്‍ മാറ്റാന്‍ തങ്ങള്‍ പണം അടയ്ക്കണമെന്നത് അീഗികരിക്കാനാവില്ലെന്ന് പൊതുമരാമത്ത് ചേര്‍ത്തല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ജയശ്രീ, പട്ടണക്കാട് അസിസ്റ്റന്റ് എഞ്ചീനീയര്‍ സജിന എന്നിവര്‍ പറഞ്ഞു.
പമ്പാ പാതയുടെ ഭാഗമായുള്ള തുറവുര്‍തൈക്കാട്ടുശ്ശേരി റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടയിലാണ് തൂണുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ തൂണിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റില്‍ തട്ടുന്നത് പതിവായിരിക്കുന്നു.ഇത് മൂലം വാഹന അപകടങ്ങള്‍ പെരുകുന്നു.
പമ്പാ പാതയിലെ കൈയേറ്റ കെട്ടിടങ്ങള്‍ പൊളിക്കല്‍ മന്ദഗതിയിലാണ് നടക്കുന്നത്.
തുറവൂര്‍ പോസ്റ്റാഫീസിന്റെ കിഴക്ക് ഭാഗത്ത് റോഡരികിലേക്ക് കൈയേറി സ്ഥാപിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളും ഉടനെ പൊളിപ്പിക്കമെന്ന് ജനകീയാവശ്യം ശക്തമായിട്ടുണ്ട്.


നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍
കായംകുളം: നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍.മുതുകുളം തെക്ക് ഇടയില വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ വിഷ്ണു (24) വിനെയാണ് കാപ്പാ നിയമപ്രകാരം കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാസംഘം അറസ്റ്റ് ചെയ്തത്.
കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വന്ന വിഷ്ണു കനകക്കുന്ന്, കായംകുളം, കരീലക്കുളങ്ങര എന്നീ സ്റ്റേഷനുകളിലായി നിലവില്‍ ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഡിസംബറില്‍ കായംകുളം ഹൈവേയില്‍ വെച്ച് ലോറി തടഞ്ഞു നിര്‍ത്തി ലോറി ഡ്രൈവറുടെ കൈയ്യില്‍ നിന്നും ആയിരത്തിയഞ്ഞൂറ് രൂപാ പിടിച്ചുപറിച്ച കേസ്സ് ആണ് വിഷ്ണുവിനെതിരെ അവസാനം രജിസ്റ്റര്‍ ചെയ്ത കേസ്സ്.
കീരിക്കാട് സ്വദേശിയായ നെബിനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും മുതുകുളം സ്വദേശിയായ അനില്‍കുമാര്‍ ഓടിച്ചു വന്ന കാര്‍ ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ തടഞ്ഞു നിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും വിഷ്ണു പ്രതിയായിട്ടുണ്ട്, അടുത്ത കാലത്ത് കായംകുളം പ്രദേശങ്ങളില്‍ ഉണ്ടായ ഗുണ്ടാ അക്രമങ്ങളുടെയും കൊലപാതകങ്ങളും തുടര്‍ന്ന് സംഭവിക്കാതെ ഇരിയ്ക്കാനുള്ള പൊലിസിന്റെ ശക്തമായ നടപടിയുടെ ഭാഗമായി ആണ് കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറീയിച്ചു.
കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാസ്‌കോഡിലെ അംഗങ്ങളായ ഇല്യാസ്.വൈ ,സന്തോഷ്.റ്റി, അജിത്ത്. എ, അമീര്‍ഖാന്‍.യു, പ്രതാപ് ചന്ദ്രമേനോന്‍ ,സിറിള്‍.കെ.ബി, ഇല്യാസ്.എ,എന്നിവരാണ് ഒരാഴ്ചയിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.


എല്‍.പി സ്‌കൂള്‍
വാര്‍ഷികം
മുഹമ്മ: കായിപ്പുറം ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളിന്റെ വാര്‍ഷികം നടന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സി ബി ഷാജികുമാര്‍, പി എസ് ജ്യോതികല, സിന്ധുരാജീവ്, ഡി സതീശന്‍, എ വി ജിതേഷ്, ആര്‍ സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നാട്ടരങ്ങും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •11 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •11 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •12 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •13 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •16 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •17 hours ago
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •17 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •17 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •17 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •17 hours ago
ADVERTISEMENT
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •an hour ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •an hour ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago

ADVERTISEMENT