ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എം ലിജു
ആലപ്പുഴ: മാവേലിക്കരയില്‍ 90 വയസുള്ള വൃദ്ധയെ പീഡിപ്പച്ച സംഭവം സമൂഹത്തിലുണ്ടായിരിക്കുന്ന അരാജകത്വമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ആരോപിച്ചു.
മാവേലിക്കരയിലും, പരിസര പ്രദേശങ്ങളിലും മയക്കു മരുന്നു മാഫിയാകള്‍ അഴിഞ്ഞാടുകയാണ്. അഭ്യന്തരവകുപ്പിന്റെ പരാജയമാണ് അരാജകത്വത്തിന് കാരണം. നിത്യേന നാട്ടില്‍ പ്രായഭേദമന്യേ പീഢനങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെയാകെ സംഭീതരാക്കിയിരിക്കുന്നു.മാവേലിക്കരയില്‍ ഗുണ്ടാ, മയക്കു മരുന്നു സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ നടത്തിയ മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന കിരാത നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും, നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.
നാളെ രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറു മണിവരെ കോണ്‍ഗ്രസ് മാവേലിക്കരയില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍ ആചരിക്കുമെന്നും ലിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."