ഇരുപത്തേഴാം നാളിലെ നോമ്പ് മുടക്കാതെ രഞ്ജിത്ത്കുമാര്‍
വടകര: പതിവുപോലെ റമദാനിലെ 27-ാം ദിവസത്തെ നോമ്പു മുടക്കാതെ വടകര പുറങ്കരയിലെ പി.എസ് രഞ്ജിത്ത്കുമാര്‍. കുടുംബത്തില്‍ നിന്നു പാരമ്പര്യമായി കിട്ടിയതാണ് റമദാന് 27-ാം നാളിലെ നോമ്പ്. എന്നാല്‍, എന്നുമുതലാണു തന്റെ കുടുംബത്തില്‍ ഇങ്ങനെയൊരു ശീലം തുടങ്ങിയതെന്ന് രഞ്ജിത്ത് ഓര്‍ക്കുന്നില്ല.
ഓര്‍മവച്ച കാലംമുതല്‍ കണ്ടുശീലിച്ചതാണ് അയല്‍ക്കാരും മുസ്ലിം സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ഇഫ്താര്‍ സംഗമങ്ങള്‍. പതിവുപോലെ ഇത്തവണയും അച്ഛന് രാഘൂട്ടിക്കും കുടുംബത്തിനുമൊപ്പം രഞ്ജിത്ത്കുമാര്‍ നോമ്പുനോല്‍ക്കുകയും ഇഫ്താര്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. അയല്‍ക്കാരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണു നോമ്പുതുറയില്‍ പങ്കെടുത്തത്.
വടകരക്കാര്‍ക്കു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമായ രഞ്ജിത്ത്കുമാര്‍ ഇത്തവണത്തെ നോമ്പുകാലത്ത് വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."