നിപാ വൈറസ്: ആശങ്ക വേണ്ട; അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിപാ വൈറസ് പടരുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ജാഗ്രത തുടരണം. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം. വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപാ വെറസ് ബാധിച്ച കുടുംബാംഗങ്ങളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതു നല്‍കുക.
ചൊവ്വാഴ്ച മുതല്‍ നിപാ വൈറസ് ബാധിച്ച കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."