HOME
DETAILS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

  
Web Desk
December 07 2024 | 06:12 AM

hema-committee-report-information-commissioner-kerala-order-not-today

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ന് ഉത്തരവില്ല. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട്‌ ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. 

വിവരാവകാശ നിയമപ്രകാരം, വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കിയത്. വിവരാവകാശ കമ്മിഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിനപ്പുറം റിപ്പോര്‍ട്ടിലെ ചില പേജുകളിലെ ഭാഗങ്ങള്‍ സര്‍ക്കാര്‍ സ്വന്തംനിലയില്‍ ഒഴിവാക്കിയിരുന്നു. 49 മുതല്‍ 53 വരെയുള്ള പേജുകളായിരുന്നു ഇത്തരത്തില്‍ വെട്ടിയത്. 

മലയാളസിനിമാരംഗത്തെ സ്ത്രീ അഭിനേതാക്കള്‍ നേരിടുന്ന ചൂഷണം സംബന്ധിച്ചാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലരവര്‍ഷം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റ് 19നാണ് വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് അപൂര്‍ണമായ നിലയില്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. അപേക്ഷകരെ അറിയിക്കാതെയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ടില്‍ കടുംവെട്ട് നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

uae
  •  2 days ago
No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  2 days ago
No Image

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  2 days ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  2 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  2 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  2 days ago
No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  2 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago