HOME
DETAILS

വയനാട് കലക്ടറേ... ഒന്നു വിളിക്കാമോ? ഒരു ഫോണ്‍കോള്‍ മതി; ഒന്‍പതംഗ സംഘം നാട്ടിലെത്താന്‍

  
backup
April 04, 2020 | 7:51 AM

pls-call-wayanadu-collector-a-call-from-gundilpett-2020

സുനി അല്‍ഹാദി


കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍നിന്നു യാത്രതിരിച്ച ഒന്‍പതംഗ മലയാളി സംഘം നാട്ടിലെത്താന്‍ കഴിയാതെ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങി. കൊപ്പലിലെ ഹുലുഹി ഗ്രാമത്തില്‍ ബേക്കറി നടത്തിവരുന്ന തിരൂരങ്ങാടി സ്വദേശികളാണ് മൂന്നുദിവസമായി ഗുണ്ടല്‍പേട്ടിലെ ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നത്.


ബേക്കറിയിയോടു ചേര്‍ന്നു തന്നെ താമസിച്ചിരുന്ന ഇവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയെത്തുടര്‍ന്നാണ് കൊപ്പലില്‍നിന്ന് യാത്രതിരിച്ചത്. ഹുലുഹി പൊലിസിനോട് അനുവാദം ചോദിച്ചിട്ടാണ് യാത്ര ആരംഭിച്ചതെന്ന് സംഘത്തിലെ ഇല്യാസ് മുഹമ്മദ് പറഞ്ഞു. 650 കിലോമീറ്ററോളം വാഹനത്തിലും നടന്നുമായി മുത്തങ്ങയ്ക്ക് മുപ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മഡ്ഡൂരിലെത്തി. എന്നാല്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കുശേഷം വനമേഖലയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വാഹനമില്ലാതെ കടത്തിവിടില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. മുത്തങ്ങ അതിര്‍ത്തിയില്‍ ഇവരുടെ സഹോദരന്മാര്‍ സത്യവാങ്മൂലവുമായി എത്തിയിരുന്നെങ്കിലും വനമേഖലയായതിനാല്‍ ഇവരെ കാല്‍നടയായി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.


വയനാട് കലക്ടര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമെ ഇവരെ കൂട്ടിക്കൊണ്ടുവരാനുള്ള വാഹനം കടത്തിവിടാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. 31ന് രാത്രിയോടെ ഇവരെ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി ഗുണ്ടല്‍പേട്ടിലെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.ആശ്രമത്തില്‍ യാതൊരുസൗകര്യവുമില്ലാത്തതിനെ തുടര്‍ന്ന് അടുത്തുള്ള അടഞ്ഞുകിടന്ന ഹോസ്റ്റലിലേക്കു മാറ്റി. ഇവിടെയും അവസ്ഥയില്‍ മാറ്റമില്ല.


ബേക്കറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നതു ഭയന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നു സംഘത്തിലുള്ള സുബൈര്‍ കെ.വി, റഷീദ്, റഊഫ്, ഷുഹൈബ്, മൊയ്ദീന്‍കുട്ടി, മര്‍ഷൂക്, മുസ്തഫ, ഖാലിദ് എന്നിവര്‍ പറഞ്ഞു. വയനാട് കലക്ടര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ തങ്ങളെ മുത്തങ്ങ അതിര്‍ത്തിയില്‍ വാഹനത്തില്‍കൊണ്ടുപോയി വിടാമെന്ന് ഗുണ്ടല്‍പേട്ട് പൊലിസ് പറഞ്ഞതായി ഇവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago