HOME
DETAILS
MAL
തീരദേശത്ത് ചൂടുകാറ്റ്;കൃഷി വിളകള്‍ കരിഞ്ഞുണങ്ങി
backup
June 05 2018 | 03:06 AM
ചേര്‍ത്തല: തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് തീരദേശത്ത് വീശിയ ചൂടുകാറ്റില്‍ വ്യാപകമായ കൃഷിനാശം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചൂടുകാറ്റ് വീശിയത്. വാഴ,തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ കാറ്റേറ്റ് മഞ്ഞക്കളര്‍ ആവുകയും ഇലകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു . പരുത്തി, പുന്നമരം, ഇലഞ്ഞി മരങ്ങളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിയിലുണ്ടാകുന്ന ചില പ്രതിഭാസങ്ങളുടെ ഭാഗമാണെന്നും ഭയപ്പെടാനില്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."