HOME
DETAILS
MAL
ഒമാനില്‍ രണ്ടാമത്തെ കൊവിഡ് മരണം
backup
April 05 2020 | 03:04 AM
മസ്കറ്റ്: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പൗരന് കൂടെ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയസുകാരനായ സ്വദേശി ആണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച മസ്കറ്റില്‍ ചികിത്സയില്‍കഴിഞ്ഞിരുന്ന മറ്റൊരു സ്വദേശി മരിച്ചിരുന്നു.
കൊവിഡ് -19 സ്ഥിരീകരിച്ച പുതിയ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു.ഇതോടെ ഒമാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 277 ആയി.61 പേര് രോഗമുക്തി നേടി. മേഖല തിരിച്ചുള്ള കണക്കില്‍ മസ്കറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്, 207 പേര്, അല്‍ ദാകിലിയ 21 സൗത്ത് ബാത്തിന 15 മുസന്ദം 2 , അല്‍ ദാഹിറ 2 സൗത്ത് ഷാര്‍ഖിയ 1 ബുറൈമി 1, നോര്‍ത്ത് ബറ്റിന 20 ധോഫര്‍ 8.എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ രോഗബാധിതരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."