ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരേ എ.എം.ടി രണ്ടാംഘട്ട സമരം തുടങ്ങി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് (എ.എം.ടി) ന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു.
സമരത്തിന്റെ ഭാഗമായി അതിരൂപത ബിഷപ് ഹൗസിനു മുന്നില്‍ ആലഞ്ചേരിയുടെ കോലം കത്തിച്ചു.
എറണാകൂളം-അങ്കമാലി അതിരൂപതയെ കടക്കെണിയിലാക്കിയ ആലഞ്ചേരിയെ അതിരൂപതയിലെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അതിനു ശ്രമിച്ചാല്‍ കര്‍ദിനാളിനെ തടയുമെന്നും എ.എം.ടി അതിരൂപത കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പി.ഒ.സിയില്‍ നടന്ന ഇതര കത്തോലിക്കാ മെത്രാന്മാരുടെയും സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് മെത്രാന്മാരുടെയും സംയുക്ത ചര്‍ച്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ഏറ്റു പറയുകയും അതിരൂപതയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ എറണാകുളം അതിരൂപതയെ പ്രതിനിധികരിച്ചു പങ്കെടുത്ത വൈദികരും സഹായ മെത്രാന്മാരും ഈ നിര്‍ദേശം വൈദിക സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നില്ല. എല്ലാ പ്രശ്‌നവും തീര്‍ന്നെന്നും ഹൈക്കോടതിയിലെ കേസ് തീര്‍ന്നു എന്നും പറഞ്ഞുകൊണ്ട് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും കര്‍ദിനാള്‍ പറ്റിക്കുകയാണ്. ഇനിയിത് അനുവദിക്കില്ലെന്നും റിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."