തബ്‌ലീഗ് സമ്മേളനം: 25,500 പേര്‍ നിരീക്ഷണത്തില്‍ യു.പിയില്‍ വ്യാപക മുസ്‌ലിം വേട്ട
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുമായ 25,500 പേരെ ക്വാറന്റൈന്‍ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സലീല ശ്രീവാസ്തവ പറഞ്ഞു. ഹരിയാനയിലെ അഞ്ചു വില്ലേജുകള്‍ പൂര്‍ണമായും അടച്ച് ഇവിടെയുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചുവെന്നും മറ്റു സംസ്ഥാനങ്ങളോട്‌സമ്മേളനത്തില്‍ പങ്കെടുത്തവരുടെ റൂട്ട് മാപ്പ് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സലീല ശ്രീവാസ്തവ പറഞ്ഞു. രാജ്യത്ത് സ്ഥിരീകരിച്ചതില്‍ 1,495 കേസും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവുരുമാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാ അഗര്‍വാള്‍ പറഞ്ഞു.
അതേ സമയം, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തമിഴ്‌നാട്ടില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവര്‍ താമസിച്ച വീടുകള്‍ കണ്ടെത്താന്‍ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ തയാറാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതിനിടെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് യു.പിയില്‍ വ്യാപക മുസ്‌ലിം വേട്ട നടത്തുന്നു. സംസ്ഥാനത്തെ വിവിധ മുസ്‌ലിം കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡുകളാണ് നടക്കുന്നത്. തബ്‌ലീഗ് വിഭാഗത്തിന് തീരെ സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും റെയ്ഡ് നടക്കുന്നുണ്ട്. മീററ്റ്, ബിജിനോര്‍, സഹറന്‍പൂര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടക്കുകയുണ്ടായി.
ഒരു അടിസ്ഥാനവുമില്ലാതെ പൊലിസ് സംഘം വീടുവളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇടയ്ക്കിടെ പൊലിസ് സംഘം സ്ഥലത്തെത്തുകയും സ്ഥലത്തെ മസ്ജിദുകളിലെ പുരോഹിതന്മാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എല്ലാ മുസ്‌ലിംകളും തബ്‌ലീഗുകാരാണെന്ന ധാരണയിലാണ് ചോദ്യം ചെയ്യലെന്നും ആരോപണമുണ്ട്. ഒരിക്കല്‍ പോലും നിസാമുദ്ദീനിലെ മര്‍കസില്‍ ചെന്നിട്ടില്ലാത്തവരെയും അതിനെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്നും പരാതിയുണ്ട്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് രോഗബാധ സ്ഥിരീകരിച്ചവര്‍ക്കെതിരേ ദേശ സുരക്ഷാനിയമം ചുമത്തി യു.പി പൊലിസ് നേരത്തെ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."