HOME
DETAILS

നവജാത ശിശുക്കള്‍ക്ക്  കരുതലുമായി പോപ്പീസ് ഷാജു

  
backup
April 09, 2020 | 3:24 AM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0
 
 
സൗജന്യമായി 50 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കി
മലപ്പുറം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു കൈ സഹായവുമായി ഷാജു തോമസ്. മഞ്ചേരി തിരുവാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് ആണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച നവജാത ശിശുക്കള്‍ക്ക് സ്‌നേഹ സമ്മാനമായി അന്‍പത് ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കിയത്. ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ലോക്ക് ഡൗണിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ ലഭിക്കുന്നില്ല എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതിനെത്തുടര്‍ന്ന് ഈ ദൗത്യം ഷാജു ഏറ്റെടുക്കുകയായിരുന്നു. ഉടുപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടിയെങ്കിലും സൗജന്യമായി തന്നെ വിതരണം ചെയ്യാന്‍ ഷാജു തീരുമാനിക്കുകയായിരുന്നു. മൂന്ന് ഉടുപ്പുകള്‍ വീതമുള്ള മുപ്പതിനായിരം പാക്കറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ആശുപത്രികളിലും എത്തിച്ചു. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ക്കായി 15 ലക്ഷത്തോളം മാസ്‌കുകളും വിതരണം ചെയ്തു.
മാസ്‌കിന് ക്ഷാമം നേരിടുന്നതിനാല്‍ കൂടുതല്‍ മാസ്‌കുകള്‍ നിര്‍മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും ഇതില്‍നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ സംഭാവന നല്‍കുമെന്ന് ഷാജു 'സുപ്രഭാത'ത്തോട് പറഞ്ഞു. കൊവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ ഉടുപ്പും തയാറാക്കിയത്. തീര്‍ത്തും ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വസ്ത്രങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കിയിരുന്നു. നവജാത ശിശുക്കളുടെ വസ്ത്ര നിര്‍മാണത്തിനുപയോഗിക്കുന്ന തുണികളെക്കുറിച്ചും തൊഴില്‍ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫിസ് ആരാഞ്ഞിരുന്നു. തൃപ്തികരമായ മറുപടിക്കു ശേഷമാണ് വസ്ത്രവിതരണത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയത്.
കമ്പനിയിലെ എഴുനൂറോളം അതിഥി തൊഴിലാളികളാണ് വസ്ത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസ്‌കിന്റെ നിര്‍മാണത്തിനായി ഒരു യൂനിറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുറത്തുനിന്നും ആര്‍ക്കും പ്രവേശനമില്ല. ജാഗ്രതയുടെ ഭാഗമായി ദിവസവും രണ്ടു നേരം ആരോഗ്യവകുപ്പ് തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ആരംഭത്തില്‍ തന്നെ ഏഴര ലക്ഷം മാസ്‌കുകള്‍ തയാറാക്കി പോപ്പീസ് സൗജന്യമായി വിതരണം ചെയ്തിരുന്നു.
നിലമ്പൂര്‍ സ്വദേശിയായ ഷാജു തോമസ് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനവും ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളില്‍ പത്ര പ്രവര്‍ത്തകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ജോലി രാജിവെച്ചാണ് ഷാജു കുഞ്ഞുടുപ്പുകളുടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  14 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago