HOME
DETAILS

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ ശല്യം ചെയ്ത രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

  
backup
April 02, 2017 | 5:46 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രിട്ടീഷുകാരായ രണ്ട് ഇന്ത്യന്‍ വംശജരെ പൊലിസ് അറസ്റ്റ് ചെയ്തു. ജസ്പല്‍ സിങ്(35), ചരണ്‍ ദീപ് കൈറ(36) എന്നിവരാണ് അറസ്റ്റിലായത്.

ലണ്ടനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ മാര്‍ച്ച് 29നായിരുന്നു സംഭവം. ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടതായി ഡല്‍ഹി പൊലിസ് അറിയിച്ചു.

ജയ്പൂരിലെ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവരെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

യാത്രക്കിടയില്‍ ഇരുവരും ഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം എത്താന്‍ വൈകിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തുടര്‍ന്ന് ഇവര്‍ എയര്‍ ഹോസ്റ്റസിനോട് മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു.

സംഭവത്തില്‍ എയര്‍ ഇന്ത്യ അപലപിച്ചു. മാന്യമായി പെരുമാറേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണ്. മികച്ച സേവനത്തിന് സഹകരണം ആവശ്യമാണെന്നും എയര്‍ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  8 hours ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  9 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  9 hours ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  9 hours ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  9 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  10 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  10 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  10 hours ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  10 hours ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  10 hours ago