HOME
DETAILS
MAL
കര്‍ണാടക അടച്ചിടല്‍: രോഗികളെ കേരളത്തിലെ ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ്
backup
April 09 2020 | 13:04 PM
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചിട്ടതിനാല്‍ കാസര്‍കോട്ടെ രോഗികളെ കടത്തിവിടാത്ത സാഹചര്യത്തില്‍ ഇവരെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗികളെ കൊണ്ടുപോകാന്‍ അതിര്‍ത്തി തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചിട്ടും ഇന്നും ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങി ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."