കരിമ്പനി: ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
കൊല്ലം: കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊജിതമാക്കി.
മണലീച്ചയിലൂടെയാണ് കരിമ്പനിയുടെ രോഗാണു പകരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറും വെക്ടര്‍ കണ്ട്രോള് യൂനിറ്റും മലേറിയ യൂനിറ്റും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തുകയും രോഗ നിയന്ത്രണത്തിനു വേï മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് മണിലീച്ച നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴ മേഖലയില്‍ സ്പ്രേയിങ്ങും ഫോഗിങ്ങും നടത്തും. ആരോഗവകുപ്പിലെയും മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കര പരിപാടികളും സംഘടിപ്പിക്കും.
ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കു പ്രത്യേക പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ ഈ മേഖലയിലെ മൃഗങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നടപടി സ്വീകരിച്ചിട്ടുï്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും ആശങ്കപ്പെടേï സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."