കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അനധികൃത ഇടപാട് നടത്തിയാല്‍ പിടിവീഴും
കല്‍പ്പറ്റ: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനത്തില്‍ അനധികൃതമായി ഇടപെടുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത അറിയിച്ചു.
സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന രംഗത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ അയല്‍ക്കൂട്ടംഗങ്ങളുടെ സാമ്പത്തിക സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിനുള്ള ഒട്ടേറെ നൂതന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെ 43 ലക്ഷത്തില്‍ പരം കുടുംബങ്ങളാണ് കുടുംബശ്രീയില്‍ അംഗങ്ങളായുള്ളത്. ജില്ലയില്‍ മാത്രം 9500 അയല്‍ക്കൂട്ടങ്ങളിലായി 1.47 ലക്ഷം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പൊതുമേഖല ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 202 കോടി രൂപ നിക്ഷേപവും 342 കോടി രൂപയുടെ വായ്പയുമാണുള്ളത്. കൂടാതെ സംരംഭങ്ങള്‍, ജെ.എല്‍.ജികള്‍ തുടങ്ങിയവയും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തുന്നത്. എം.കെ.എസ്.പി പദ്ധതി പ്രകാരം കാര്‍ഷിക വൃത്തി ചെയ്യുന്ന ജെ.എല്‍.ജികള്‍ക്ക് 3 ലക്ഷം രൂപ വരെയും സംരംഭ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിക്കുന്നത്. ഇതിന് പുറമെ കുടുംബശ്രീ മിഷന്‍ റിവോള്‍വിങ് ഫണ്ട്, വള്‍നറബിലിറ്റി റിഡക്ഷന്‍ ഫണ്ട്, കമ്മ്യൂനിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ മുഖേനയും അയല്‍ക്കൂട്ടംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന വായ്പ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി നിരവധി സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതികള്‍ വരുന്നുണ്ടെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. അയല്‍ക്കൂട്ടാംഗങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ലാഭം കൊയ്യാനാണിവര്‍ ശ്രമിക്കുന്നത്. വലിയ തോതിലുള്ള പലിശയും മറ്റ് ചാര്‍ജ്ജുകളും ഈടാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും കോഡിനേറ്റര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ ചൂഷണം സംബന്ധിച്ച് എല്ലാ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാമ്പത്തിക സാക്ഷരത ക്ലാസുകള്‍ നല്‍കുന്നതിനും ജില്ലാ മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരോ സി.ഡി.എസില്‍ നിന്നും തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇത്തരം ക്ലാസുകള്‍ നയിക്കുന്നതിന് പ്രാപ്തരാക്കും. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടംഗങ്ങളും ഇത്തരം ചൂഷണങ്ങളെ തിരിച്ചറിയണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ വലയില്‍പ്പെടാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."