HOME
DETAILS
MAL
ബഹുത്വം ആഘോഷിക്കപ്പെടണം, അസഹിഷ്ണുത ദേശീയതയുടെ വീര്യം കുറയ്ക്കും: ആര്‍.എസ്.എസ് യോഗത്തില്‍ പ്രണബ് മുഖര്‍ജി
backup
June 07 2018 | 15:06 PM
നാഗ്പൂര്‍: ആര്‍.എസ്.എസ് ആസ്ഥാനത്ത് അസഹിഷ്ണുതയെയും അക്രമത്തെയും കടുത്ത വിമര്‍ശനത്തിരയാക്കി മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുത്വം ആഘോഷിക്കപ്പെടണമെന്നും അസഹിഷ്ണുത ദേശീയതയുടെ വീര്യം കുറയ്ക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
പ്രണബ് മുഖർജിയുടെ പ്രസംഗത്തില്‍ നിന്ന്
- ഇന്ത്യന്‍ സാഹചര്യത്തില്‍ ദേശീയത, രാജ്യസ്‌നേഹം എന്നീ കാര്യത്തില്‍ രാജ്യത്തിന്റെ ആശയം നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ എത്തിയത് എന്നു പറഞ്ഞാണ് പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയത്.
- അനേകം കൂടിച്ചേരലുകളുടെയും ഏകീകരണത്തിന്റെയും നടപടിയിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ ഐഡന്റിറ്റി വളര്‍ന്നത്. സാംസ്‌കാരിക, വിശ്വാസ വൈവിധ്യങ്ങളും സഹിഷ്ണുതയും നമ്മെ വ്യഭിന്നരാക്കി.
- മതത്തിന്റെയും തത്വത്തിന്റെയും പേരില്‍ നമ്മുടെ ദേശീയതയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും വെറുപ്പ്, അസഹിഷ്ണുത എന്നിവ നമ്മുടെ ഐഡന്റിറ്റിയെ തകര്‍ക്കുന്നതിലേക്കു മാത്രമേ നയിക്കൂ.
- ഗാന്ധിജി വിശദീകരിച്ച പോലെ, ഇന്ത്യന്‍ ദേശീയത നിഷേധകമായതോ അക്രമത്തിന്റെയോ വിനാശകരമോ അല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."