ഡി.ആര്.എസ് സംവിധാനം പരിഷ്കരിക്കുന്നു
ലണ്ടന്‍: അമ്പയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡി.ആര്.എസ് സംവിധാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പരിഷ്കരിക്കുന്നു. ബൗളര്‍മാരെ തുണയ്ക്കുന്നതാണ് പുതിയ പരിഷ്കാരം. നേരത്തെ ഔട്ട് വിധിക്കണമെങ്കില്‍ പന്ത് ലെഗ് സ്റ്റമ്പിന്റെയോ ഓഫ് സ്റ്റമ്പിന്റെയോ ഇടയില്‍ തട്ടണമായിരുന്നു. എന്നാല്‍ പുതിയ പരിഷ്കാരം അനുസരിച്ച് പന്ത് ഓഫ് സ്റ്റമ്പിന്റെയോ ലെഗ് സ്റ്റമ്പിന്റെയോ പുറത്ത് തട്ടിയാല്‍ ഔട്ട് വിധിക്കാം. പന്തിന്റെ ഹിറ്റ് സോണിന്റെ വിസ്തൃതി വര്‍ധിപ്പിച്ചത് ബൗളര്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍ വരും. ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലാണ് നിയമ പരിഷ്കരണം സംബന്ധിച്ച തീരുമാനമെടുത്തത.് ഇതിനു മുന്നോടിയായി ട്രയല്‍സും നടത്തും. അടുത്ത നടക്കുന്ന ഏതെങ്കിലും പരമ്പരയിലാവും ഇത്. അതേസമയം അമ്പയര്‍മാര്‍ നോ ബൗള്‍ വിളിക്കുന്നത് സംബന്ധിച്ച നിയമം പരിഷ്കരിക്കാനും വരും മാസങ്ങളില്‍ ട്രയല്‍സ് നടത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."