ആരാധകര്‍ക്കായി ഒരു ലോക്ക്ഡൗണ്‍ ടെന്നിസ്; ഓര്‍മകളുടെ പെരുമഴ പെയ്യിച്ച് പേസും ഭൂപതിയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് എന്നു പറയുമ്പോള്‍ ജനലക്ഷങ്ങളുടെ മനസ്സില്‍ ആദ്യം മിന്നി മറയുക ഈ ജോഡിയായിരിക്കും. ലോക ടെന്നീസിന്റെ ഉത്തുംഗ ശ്രേണിയില്‍ രാജ്യത്തിന്റെ പേര് എഴുതിപ്പിടിപ്പിച്ച ഇവര്‍ എന്നും ഒന്നിച്ചു നില്‍ക്കുന്നതായിരുന്നു ഇന്ത്യക്കിഷ്ടവും. മറ്റാരുമല്ല. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും.
വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഈ ലോക്ക്ഡൗണ്‍ കാലത്ത് വീണ്ടും ഒന്നിച്ചിരിക്കുയാണ് പേസ്- ഭൂപതി സഖ്യം. ഫ്രെയിങ് പാന്‍ ചലഞ്ച് ഏറ്റെടുത്ത ഭൂപതിയുടെ വീഡിയോയും ചേര്‍ത്ത് പേസ് തന്നെ ആണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'യേ ദോസ്തി ഹം നഹി തോഡേഗേ...' എന്ന ബോളിവുഡ് ഗാനവും ചേര്‍ത്താണ് പേസ് ഇരുവരുടേയും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
For all those who wanted to see us playing together... ??? @Maheshbhupathi pic.twitter.com/i1gmdfbDAZ
— Leander Paes (@Leander) April 12, 2020
2009 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ മൂന്ന് ഗ്രാന്റ് സ്ലാമുകളാണ് പേസും ഭൂപതിയും ചേര്‍ന്ന് നേടിയത്. ഇതില്‍ 2009ലെ നാല് ഗ്രാന്റ് സ്ലാമുകളുടേയും ഫൈനലിലെത്താന്‍ ഇവര്‍ക്കായിരുന്നു. ഡേവിസ് കപ്പില്‍ തുടര്‍ച്ചയായി 24 ജയങ്ങള്‍ നേടിയും ഇവര്‍ റെക്കോഡിട്ടു. കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് പേസും ഭൂപതിയും പിരിഞ്ഞത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഒന്നിച്ചെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇരുവര്‍ക്കുമായില്ല.
Here’s a challenge for you guys while we’re in lockdown! How many can you do?
— Leander Paes (@Leander) April 8, 2020
I’m challenging all of you out there. Send in your entries with the #FryingPanChallenge, tag me, and I’ll share the best few! ?#TennisAtHome #StayHomeStaySafe #NoLookVolley #LockdownChallenge pic.twitter.com/V2rDlfEY4v
2011ല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലിലെത്തിയതായിരുന്നു രണ്ടാം വരവിലെ മികച്ച നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."