കോവിഡ്:ബഹ്റൈനില്‍ ഒരാള്‍ കൂടി മരണപ്പെട്ടു, 591 പേര്‍ക്ക് രോഗം ഭേദമായി
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ബഹ്റൈനില്‍ ചൊവ്വാഴ്ച മരിച്ചു. 60കാരനായ ബഹ്റൈന്‍ പൗരനാണ് മരിച്ചതെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരെല്ലാം ഇറാനില്‍ നിന്നും രോഗബാധിതരായെത്തിയ ബഹ്റൈന്‍ പൗരന്മാരാണ്.
ബഹ്റൈന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ചൊവ്വാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 1 മണിവരെ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് പുതുതായി 161 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 870 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്നു പേര് മാത്രമാണിപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം 4പേരുണ്ടായിരുന്നു. ഇതില്‍ പെട്ട ഒരാളാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. മറ്റു അസുഖങ്ങള്‍ ഉള്ള കോവിഡ് രോഗികളില്‍ ചികിത്സകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഇതിനകം രാജ്യത്ത് 645 പേര് രോഗം ഭേദമായി ആശുപത്രിവിട്ടതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 69359പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളും ലേബര്ക്യാന്പുകളും കേന്ദ്രീകരിച്ച് രോഗ പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."