HOME
DETAILS
MAL
ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ മുംബൈ ബാന്ദ്ര സ്‌റ്റേഷനിലെത്തി; ലാത്തി വീശിയോടിച്ച് പൊലിസ്
backup
April 14 2020 | 13:04 PM
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരുമിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തി. ബാന്ദ്ര സ്‌റ്റേഷനിലേക്കാണ് നിരവധി പേര്‍ ഒരേ സമയത്ത് ഒഴുകിയെത്തിയത്. നാട്ടിലേക്ക് ട്രെയിനുണ്ടെന്ന വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ എത്തിയതെന്നാണ് വിവരം.
ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ പ്രതിഷേധിക്കാനാണ് ഒത്തുകൂടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലാത്തി വീശിയാണ് പൊലിസ് ഇവരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കൂടുതലും ബിഹാര്‍ സ്വദേശികളെന്നാണ് റിപ്പോര്‍ട്ട്.
Social distancing goes for a toss in Bandra.
— Free Press Journal (@fpjindia) April 14, 2020
More details awaited @srmishra319 pic.twitter.com/2FmQt5H1ji
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."